10 കോടിയുടെ സൂപ്പർ താരത്തെ ഒഴിവാക്കരുത്; ചെന്നൈ സൂപ്പർ കിങ്സിന് മുന്നറിയിപ്പുമായി ഇന്ത്യൻ താരം

Hanuma Vihari says CSK should not let go of Noor Ahmad: അക്സറിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നറിയിപ്പുമായി ഇന്ത്യൻ താരം ഹനുമ വിഹാരി രംഗത്തെത്തിയിരിക്കുന്നു. അക്സർ പട്ടേൽ ചെന്നൈ സൂപ്പർ കിങ്സിൽ എത്തുന്നതിനെ വിഹാരി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അ‌തിനായി അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിനെ വിട്ടുകൊടുക്കരുതെന്ന് അ‌ദ്ദേഹം അഭിപ്രായപ്പെട്ടു.

10 കോടിയുടെ സൂപ്പർ താരത്തെ ഒഴിവാക്കരുത്; ചെന്നൈ സൂപ്പർ കിങ്സിന് മുന്നറിയിപ്പുമായി ഇന്ത്യൻ താരം

Hanuma Vihari Says Csk Should Not Let Go Of Noor Ahmad

Published: 

10 Nov 2026 | 12:08 PM

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL 2027) അ‌ടുത്ത സീസണിനായി ടീമിൽ വൻ മാറ്റങ്ങളുമായി തയാറെടുക്കുകയാണ് ധോണിയുടെയും സഞ്ജുവിന്റെയും ചെ​ന്നൈ സൂപ്പർ കിങ്സ് (CSK). ഐപിഎൽ 2027 ട്രേഡ് വിൻഡോ ഇപ്പോഴും തുറന്നിരിക്കുന്ന സാഹചര്യത്തിൽ, ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേലിനെ സിഎസ്കെ സ്വന്തമാക്കിയേക്കും എന്ന അ‌ഭ്യൂഹങ്ങൾ ഇപ്പോൾ ശക്തമായിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, അക്സറിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് ഒരു മുന്നറിയിപ്പുമായി ഇന്ത്യൻ താരം ഹനുമ വിഹാരി രംഗത്തെത്തിയിരിക്കുന്നു.

അക്സർ പട്ടേൽ ചെന്നൈ സൂപ്പർ കിങ്സിൽ എത്തുന്നതിനെ വിഹാരി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അ‌തിനായി അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിനെ വിട്ടുകൊടുക്കരുതെന്ന് അ‌ദ്ദേഹം അഭിപ്രായപ്പെട്ടു. “അക്സർ പട്ടേൽ ചെന്നൈ സൂപ്പർ കിംഗ്സിന് വലിയ മുതൽക്കൂട്ടാകും. കഴിഞ്ഞ സീസണിൽ 6, 7 സ്ഥാനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. കൂടാതെ, അവർക്ക് ഒരു ഇടംകൈയ്യൻ സ്പിന്നറെയും ആവശ്യമുണ്ട്”

Also Read: സഞ്ജുവടക്കം എല്ലാ വിക്കറ്റ് കീപ്പർമാരും സേഫ്; സിഎസ്‌കെ ഒഴിവാക്കുന്നത് ആ അഞ്ച്‌ പേരെയോ?

”പ്രശാന്ത് വീറിന് കാര്യമായ സ്വാധീനം ചെലുത്താനായില്ല, നൂർ അഹമ്മദിനെ വിട്ടുകൊടുക്കുന്നത് വളരെ മോശം തീരുമാനമാകും. ബ്രെവിസിനെ ഒഴിവാക്കുന്നതും വലിയൊരു തീരുമാനമാണ്. എന്നാൽ, ആ റോളിലേക്ക് ലിയാം ലിവിംഗ്സ്റ്റണിനെ ടീമിലെടുത്തത് ഒരുപക്ഷേ അതുകൊണ്ടായിരിക്കാം,” എന്ന് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ വിഹാരി അ‌ഭിപ്രായപ്പെട്ടു.

“അക്സറിനെ വേണമെങ്കിൽ അവർക്ക് ബ്രെവിസിനെ വിട്ടുകൊടുക്കേണ്ടി വന്നേക്കാം. അക്സർ ടീമിലെത്തിയാൽ ബാറ്റിംഗും ബൗളിംഗും കൂടുതൽ ശക്തമാകും. ലിവിംഗ്സ്റ്റണിനും കുറച്ച് ഓവറുകൾ എറിയാൻ സാധിക്കും. ചെപ്പോക്കിൽ നൂറും അക്സറും ഒരുമിച്ച് കളിക്കുന്നത് വളരെ ഫലപ്രദമായിരിക്കും,” എന്ന് വിഹാരി വ്യക്തമാക്കുന്നു. ഐപിഎൽ 2025 മെഗാ ലേലത്തിൽ 10 കോടി രൂപയ്ക്കാണ് നൂർ അഹമ്മദിനെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്.

​ചെ​ന്നൈ സൂപ്പർ കിങ്സിൽ എത്തുമെന്ന് പറയുന്ന അ‌ക്സർ പട്ടേൽ നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനാണ്. 2025ൽ ഡൽഹിയിലെത്തിയ അ‌ക്സറിന് കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിനെ പ്ലേഓഫിലെത്തിക്കാൻ സാധിച്ചില്ല. ഇടംകൈയ്യൻ ബാറ്ററും ബൗളറുമായ അ‌ക്സറിനെ ഡൽഹി വിട്ടുകൊടുക്കുമോ എന്നതിൽ ഇനിയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

ഡൽഹി ക്യാപിറ്റൽസിൽ സൗരവ് ഗാംഗുലി മുഖ്യ പരിശീലകനായും യുവരാജ് സിംഗ് അദ്ദേഹത്തിന്റെ സഹായിയായും എത്തുകയാണ്. ഡിസംബർ 16-ന് നടക്കാനിരിക്കുന്ന ഐപിഎൽ 2027 ലേലത്തിന് മുന്നോടിയായി ടീമിനെ ശക്തമാക്കാൻ ഇവർ എന്ത് നീക്കങ്ങളാണ് നടത്തുക എന്നത് കണ്ടറിയേണ്ടതുണ്ട്. ഐപിഎൽ 2027 താരലേലത്തിന് മുന്നോടിയായി ഏതൊക്കെ താരങ്ങളെ നിലനിർത്തണമെന്നും, ആരെയൊക്കെ ഒഴിവാക്കണമെന്നും മറ്റ് ടീമുകളും തീരുമാനമെടുത്ത് വരികയാണ്.

English Summary

Speculation is intensifying that the Chennai Super Kings (CSK) might acquire Indian all-rounder Axar Patel as part of their efforts to strengthen the team. However, there has been no official confirmation regarding this. While Indian cricketer Hanuma Vihari has welcomed the prospect of Axar Patel joining the Chennai Super Kings, he has also suggested that the team should not part ways with Afghan spinner Noor Ahmad to facilitate the move.

Loading...
Unable to load recommendations.
Follow Us
ബജറ്റ് വിലയിൽ ഹീറോയുടെ പ്രീമിയം ബൈക്ക് - എക്സ്ട്രീം 160 R
ബാക്കിവന്ന ബിരിയാണി ചൂടാക്കി കഴിക്കാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്!
ആട്ടിൻപാൽ vs പശുവിൻപാൽ: ഏതാണ് കേമൻ?
​വൈകിക്കിട്ടിയ ദീപാവലി സമ്മാനം! മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി BSNL
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി