Business Idea: വെറും 10,000 രൂപയുണ്ടോ? വീട്ടിലിരുന്ന് തുടങ്ങാം ഈ ബിസിനസുകൾ
How to Start a Business with Rs 10,000, Easy Ideas for Home Entrepreneurs: ജോലിയില്ലാത്തവര്‍ക്കും നിലവിലെ ജോലിക്കൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നവര്‍ക്കും ഇത്തരം ബിസിനസുകള്‍ പരീക്ഷിക്കാം. പ്രത്യേകിച്ച് കട വാടകയ്ക്ക് എടുക്കുകയോ വലിയ രീതിയില്‍ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുകയോ ചെയ്യാതെ തന്നെ ചില സംരംഭങ്ങള്‍ തുടങ്ങാം.
സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുണ്ടോ? എന്നാല്‍ വലിയ തുക നിക്ഷേപിക്കാനില്ലെന്നത് തടസമാകേണ്ടതില്ല. വെറും 5,000 മുതല്‍ 10,000 രൂപ വരെ മുടക്കി വീട്ടിലിരുന്ന് ആരംഭിക്കാവുന്ന നിരവധി ചെറുകിട സംരംഭങ്ങളുണ്ട്. ജോലിയില്ലാത്തവര്‍ക്കും നിലവിലെ ജോലിക്കൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നവര്‍ക്കും ഇത്തരം ബിസിനസുകള്‍ പരീക്ഷിക്കാം. പ്രത്യേകിച്ച് കട വാടകയ്ക്ക് എടുക്കുകയോ വലിയ രീതിയില്‍ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുകയോ ചെയ്യാതെ തന്നെ ചില സംരംഭങ്ങള്‍ തുടങ്ങാം. ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് ബിസിനസ് വിപുലീകരിക്കാനും സാധിക്കും.
ടിഫിന്‍ സര്‍വീസ്
പാചകം ചെയ്യാന്‍ താല്പര്യമുള്ളവര്ക്ക് കുറഞ്ഞ നിക്ഷേപത്തില്‍ തുടങ്ങാവുന്ന മികച്ച സംരംഭമാണ് ടിഫിന്‍ സര്‍വീസ്. ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍, വിദ്യാര്‍ഥികള്‍, പേയിങ് ഗസ്റ്റ് താമസക്കാര്‍ എന്നിവരെ ലക്ഷ്യമിട്ട് ഭക്ഷണം തയ്യാറാക്കി നല്‍കാം. തുടക്കത്തില്‍ അഞ്ച് മുതല്‍ പത്ത് വരെ ഉപഭോക്താക്കളെ കണ്ടെത്തിയാല്‍ മതിയാകും. ഭക്ഷണം പായ്ക്ക് ചെയ്യാനുള്ള പാത്രങ്ങള്‍, പലചരക്ക് സാധനങ്ങള്‍, ഡെലിവറി ചെലവ് എന്നിവയ്ക്കായി 10,000 രൂപ ഉപയോഗിക്കാം. ആവശ്യക്കാര്‍ വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി സേവനം വിപുലീകരിക്കാം.
അച്ചാര്‍, പപ്പടം നിര്‍മാണം
വീട്ടിലുണ്ടാക്കുന്ന അച്ചാര്‍, പപ്പടം, പലഹാരങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയ്ക്ക് ആവശ്യക്കാരുണ്ട്. ഒന്നോ രണ്ടോ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുത്ത് ചെറിയ രീതിയില്‍ ഉല്‍പ്പാദനം ആരംഭിക്കാം. ആദ്യഘട്ടത്തില്‍ അയല്‍വാസികള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് ഓര്‍ഡറുകള്‍ സ്വീകരിക്കാം. പിന്നീട് വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താം. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് ആവശ്യമായ എഫ്എസ്എസ്എഐ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള നിയമപരമായ നിബന്ധനകളും പാലിക്കണം.
Also Read: EPS Pension: 25,000 രൂപ ശമ്പളത്തിന് ഇപിഎസ് പെൻഷൻ എത്ര? 50ലും 58ലും 60ലും ലഭിക്കുന്ന തുകയിൽ വ്യത്യാസം
ഹോം ബേക്കറി
കേക്ക്, കുക്കീസ്, മറ്റ് ബേക്കറി വിഭവങ്ങള്‍ എന്നിവ തയ്യാറാക്കാന്‍ അറിയാമെങ്കില്‍ വീട്ടില്‍ നിന്ന് തന്നെ ബേക്കറി ബിസിനസ് ആരംഭിക്കാം. തുടക്കത്തില്‍ വലിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനുപകരം വീട്ടിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. അസംസ്കൃത വസ്തുക്കള്‍, പാക്കിങ് സാമഗ്രികള്‍ എന്നിവയ്ക്കായി 10,000 രൂപ ചെലവഴിക്കാം. ജന്മദിനങ്ങള്, വിവാഹ വാര്‍ഷികങ്ങള്‍, ചെറിയ ആഘോഷങ്ങള്‍ എന്നിവയ്ക്കായി ഓര്‍ഡറുകള്‍ സ്വീകരിക്കാം. ആവശ്യക്കാര്‍ വര്‍ധിക്കുമ്പോള്‍ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്താം.
വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും റീസെല്ലിങ്
വലിയ തോതില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യാതെ തന്നെ തുടങ്ങാവുന്ന ബിസിനസാണ് റീസെല്ലിങ്. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ബാഗുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വിതരണക്കാരില്‍ നിന്ന് വാങ്ങി ഉപഭോക്താക്കള്‍ക്ക് വില്‍ക്കാം. ആദ്യമേ മുഴുവന്‍ പണവും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കേണ്ടതില്ല. ആവശ്യക്കാര്‍ കൂടുതലുള്ള ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിഞ്ഞ് ചെറിയ അളവില്‍ വില്‍പ്പന ആരംഭിക്കാം. വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള് വഴി ഉപഭോക്താക്കളെ കണ്ടെത്താനും കഴിയും.
English Summary
Starting a business does not always require a large investment. Several home-based ventures, including tiffin services, homemade food products, baking, reselling, mobile accessories and social media management, can be launched with around Rs 10,000. These low-budget business ideas can help beginners and job seekers explore additional income opportunities with limited initial investment.