AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

DIY Ideas: പഴയ ബെഡ്ഷീറ്റുകൾ കളയല്ലേ, അടുക്കള മുതൽ അലമാര വരെ സൂപ്പറാക്കും!

Creative Ways to Reuse Old Bedsheets: ഉപയോഗശൂന്യമായതോ പഴയതോ ആയ ബെഡ്ഷീറ്റുകൾ ഇനി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയല്ലേ, കുറച്ചു ക്രിയേറ്റിവിറ്റിയുണ്ടെങ്കിൽ, ഈ പഴയ ബെഡ്ഷീറ്റുകൾ ഉപയോഗിച്ച് വീടിന് ഉപകാരപ്രദമായ നിരവധി സാധനങ്ങൾ എളുപ്പത്തിൽ തയ്യാറാക്കാം. പണച്ചെലവില്ലാതെ വീട് മനോഹരമാക്കാനുള്ള കിടിലൻ വഴികളിതാ....

DIY Ideas: പഴയ ബെഡ്ഷീറ്റുകൾ കളയല്ലേ, അടുക്കള മുതൽ അലമാര വരെ സൂപ്പറാക്കും!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 10 Nov 2026 | 12:36 PM

നിങ്ങളുടെ വീട്ടിൽ കീറിപോയതോ നിറമങ്ങിയതോ ആയ ബെഡ്ഷീറ്റുകളുണ്ടോ?  ഉപയോഗശൂന്യമായതോ പഴയതോ ആയ ബെഡ്ഷീറ്റുകൾ ഇനി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയല്ലേ, കുറച്ചു ക്രിയേറ്റിവിറ്റിയുണ്ടെങ്കിൽ, ഈ പഴയ ബെഡ്ഷീറ്റുകൾ ഉപയോഗിച്ച് വീടിന് ഉപകാരപ്രദമായ നിരവധി സാധനങ്ങൾ എളുപ്പത്തിൽ തയ്യാറാക്കാം. പണച്ചെലവില്ലാതെ വീട് മനോഹരമാക്കാനുള്ള കിടിലൻ വഴികളിതാ….

ബെഡ്ഷീറ്റുകളുടെ ലുക്ക് മാറ്റിയാലോ…

ഷോപ്പിംഗ് ബാഗുകൾ

പഴയ ബെഡ്ഷീറ്റുകൾ ഉപയോഗിച്ച് തുണിസഞ്ചികൾ നിർമ്മിച്ച് പ്ലാസ്റ്റിക് ബാഗുകൾ പൂർണ്ണമായും ഒഴിവാക്കിയാലോ… നല്ല കട്ടിയുള്ള കോട്ടൺ ബെഡ്ഷീറ്റുകളാണെങ്കിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ കൊണ്ടുപോകാൻ പറ്റിയ ബലമുള്ള ബാഗുകൾ എളുപ്പത്തിൽ തുന്നിയെടുക്കാം.

പൂന്തോട്ടത്തിലെ ചെടികൾക്ക്

ചെടികൾ വളരുമ്പോൾ അവയെ വള്ളികളിലോ കമ്പുകളിലോ കെട്ടിനിർത്താൻ ഈ തുണികൾ നീളത്തിൽ കീറി ഉപയോഗിക്കാം. കൂടാതെ, വെയിലിൽ നിന്നോ തണുപ്പിൽ നിന്നോ ഇളംചെടികളെ സംരക്ഷിക്കാൻ രാത്രികാലങ്ങളിൽ ബെഡ്ഷീറ്റ് കൊണ്ടു മൂടിയിടാവുന്നതാണ്.

ALSO READ: പഴയ ടി-ഷർട്ടുകൾ കളയല്ലേ… സ്വപ്നത്തിൽപോലും വിചാരിക്കാത്ത 4 ഉപയോഗങ്ങൾ

പെറ്റ് ബെഡ്ഡുകൾക്കും ലൈനറുകൾക്കും

വളർത്തുമൃഗങ്ങൾക്കായി കടകളിൽ നിന്ന് വിലകൂടിയ ബെഡ്ഡുകൾ വാങ്ങുന്നതിന് പകരം, പഴയ ബെഡ്ഷീറ്റ് മടക്കി മൃദുവായ കിടക്കയാക്കി മാറ്റാം. അലക്കി ഉപയോഗിക്കാൻ വളരെ എളുപ്പമാണിത്.

പവലിയൻ / ടെന്റ് നിർമ്മാണം

കുട്ടികൾക്ക് കളിക്കാനായി വീടിനുള്ളിൽ കസേരകളും മേശകളും ഉപയോഗിച്ച് ഒരു ചെറിയ ടെന്റ്  നിർമ്മിക്കാൻ വലിയ ബെഡ്ഷീറ്റുകൾ വിരിച്ചുമറയ്ക്കാം.

കുഷ്യൻ കവറുകൾ

ബെഡ്ഷീറ്റുകളിലെ മനോഹരമായ പ്രിന്റുകളും ഡിസൈനുകളും വെട്ടിയെടുത്തു സോഫയിലെ കുഷ്യനുകൾക്കോ തലയിണകൾക്കോ പുതിയ കവറുകൾ തുന്നിയെടുക്കാം. ഇത് വീടിന്റെ ഇന്റീരിയർ ലുക്ക് തന്നെ മാറ്റും.

വാൾ ഹാംഗിംഗുകളും ക്രാഫ്റ്റ് വർക്കുകളും

നല്ല ഡിസൈനുകളുള്ള ബെഡ്ഷീറ്റുകൾ ഫ്രെയിം ചെയ്തോ എംബ്രോയ്ഡറി ഹൂപ്പുകളിൽ ഘടിപ്പിച്ചോ കിടപ്പുമുറിയിലെ ഭിത്തികളിൽ മനോഹരമായ വാൾ ആർട്ട് ആയി തൂക്കിയിടാം.

പിക്നിക് മാറ്റുകൾ

പാർക്കിലേക്കോ ബീച്ചിലേക്കോ പെട്ടെന്ന് യാത്ര പോകുമ്പോൾ കൂടെക്കൂട്ടാൻ പറ്റിയ ലൈറ്റ് വെയിറ്റ് മാറ്റായി പഴയ ബെഡ്ഷീറ്റുകൾ ഉപയോഗിക്കാം. പുല്ലിലോ മണ്ണിലോ ഇരുന്നാലും കേടായി പോയാലും വലിയ നഷ്ടബോധം തോന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

ഡസ്റ്റ് കവറുകൾ

ഉപയോഗിക്കാത്ത ഫർണിച്ചറുകൾ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ ഗൃഹോപകരണങ്ങൾ എന്നിവയിൽ പൊടിപടലങ്ങൾ പിടിക്കാതിരിക്കാൻ ബെഡ്ഷീറ്റുകൾ മുറിച്ച് ഡസ്റ്റ് കവറുകളായി ഉപയോഗിക്കാം.

വീട് വൃത്തിയാക്കാനുള്ള തുണികൾ

പഴയ ബെഡ്ഷീറ്റുകൾ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് വീടുകളിലെ പൊടിതുടക്കാനോ അടുക്കളയിലെ പാത്രങ്ങൾ തുടക്കാനോ ഉള്ള തുണികളായി ഉപയോഗിക്കാം. കോട്ടൺ തുണിയായതിനാൽ പൊടി നന്നായി ഒപ്പിയെടുക്കാൻ ഇത് സഹായിക്കും.

English Summary:

Old bedsheets can be creatively reused in several practical ways instead of being thrown away. They can be transformed into cleaning cloths, cushion covers, reusable shopping bags, pet bedding, picnic mats and decorative home accessories.

Follow Us