AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Delhi Premier League: പന്ത് മുഖത്തടിച്ച് അമ്പയര്‍ ഐസിയുവില്‍; ഞെട്ടിത്തരിച്ച് ബാറ്റര്‍; സംഭവം ഡല്‍ഹി പ്രീമിയര്‍ ലീഗില്‍

Umpire Dharmesh Bhardwaj sent to ICU: ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ന്യൂഡല്‍ഹി ടൈഗേഴ്‌സും, ഈസ്റ്റ് ഡല്‍ഹി റൈഡേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെ പരിക്കേറ്റ അമ്പയര്‍ ധര്‍മ്മേഷ് ഭരദ്വാജിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ന്യൂഡൽഹി ടൈഗേഴ്സിന്റെ റൺ ചേസിന്റെ 18-ാം ഓവറിലാണ് സംഭവം.

Delhi Premier League: പന്ത് മുഖത്തടിച്ച് അമ്പയര്‍ ഐസിയുവില്‍; ഞെട്ടിത്തരിച്ച് ബാറ്റര്‍; സംഭവം ഡല്‍ഹി പ്രീമിയര്‍ ലീഗില്‍
Umpire Dharmesh BhardwajImage Credit source: Delhi Premier League T20 Instagram
Jayadevan AM
Jayadevan AM | Published: 18 Aug 2026 | 09:11 PM

ന്യൂഡല്‍ഹി: ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ന്യൂഡല്‍ഹി ടൈഗേഴ്‌സും, ഈസ്റ്റ് ഡല്‍ഹി റൈഡേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെ പരിക്കേറ്റ അമ്പയര്‍ ധര്‍മ്മേഷ് ഭരദ്വാജിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ന്യൂഡൽഹി ടൈഗേഴ്സിന്റെ റൺ ചേസിന്റെ 18-ാം ഓവറിലാണ് സംഭവം. ആശിഷ് മീനയുടെ പന്തിൽ ലക്ഷയ് തരേജ അടിച്ച സ്ട്രെയിറ്റ് ഡ്രൈവ് നേരിട്ട് പോയി അമ്പയറുടെ മുഖത്ത് ഇടിക്കുകയായിരുന്നു. പന്ത് അമ്പയറിന്റെ മുഖത്തിടിക്കുന്നത് കണ്ട് ബാറ്റര്‍ ഞെട്ടിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വിദഗ്ദ്ധ പരിശോധനകൾക്കായി അമ്പയറെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായി വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെയും ഡൽഹി പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിനിടെ പന്തുകൊണ്ട് ഭരദ്വാജിന്റെ തോളിന് പരിക്കേറ്റിരുന്നു.

ഈസ്റ്റ് ഡൽഹി റൈഡേഴ്‌സിന് ജയം

അതേസമയം, ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ന്യൂഡൽഹി ടൈഗേഴ്സിനെ ഈസ്റ്റ് ഡൽഹി റൈഡേഴ്സ് 36 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് ഡൽഹി റൈഡേഴ്സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. റൈഡേഴ്സ്, വൻഷ് മെഹ്റ, അർപിത് റാണ, മയാങ്ക് റാവത്ത്, സൂര്യൻഷ് റെയ്ന എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ഓപ്പണർമാരായ മെഹ്റയും റാണയും ചേർന്ന് വെറും 5.4 ഓവറിൽ 62 റൺസാണ് കൂട്ടിച്ചേര്‍ത്തത്. മെഹ്റ 21 പന്തിൽ 35 റൺസെടുത്ത് പുറത്തായപ്പോൾ, റാണ 22 പന്തിൽ 33 റൺസ് സംഭാവന ചെയ്തു. ഓപ്പണർമാർ പുറത്തായ ശേഷം മയാങ്ക് റാവത്തും സൂര്യൻഷ് റെയ്നയും ചേര്‍ന്ന് പോരാട്ടം തുടര്‍ന്നു.

Also Read: ടോസ് ജയിച്ചാൽ ബാറ്റിംഗോ ബൗളിംഗോ? ക്യാപ്റ്റൻമാർ പിച്ച് വായിച്ചെടുക്കുന്നത് എങ്ങനെ? തീരുമാനങ്ങൾക്ക് പിന്നിലെ രഹസ്യം

നാല് സിക്സറുകൾ ഉൾപ്പെടെ റാവത്ത് 23 പന്തിൽ 40 റൺസും, റെയ്ന 21 പന്തിൽ 33 റൺസും നേടി. നാല് ഓവറിൽ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളെടുത്ത ഋഷഭ് ശർമ്മയും, 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ലക്ഷ്മണും മികച്ച പ്രകടനം പുറത്തെടുത്തു.

193 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂഡൽഹി ടൈഗേഴ്‌സിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് അവരെ സമ്മര്‍ദ്ദത്തിലാഴ്ത്തി. 10.2 ഓവറിൽ 94/4 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ക്യാപ്റ്റൻ ഹിമ്മത് സിംഗും ലക്ഷയ് തരേജയും ചേർന്ന് അഞ്ചാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്തെങ്കിലും ന്യൂഡല്‍ഹി ടൈഗേഴ്‌സിനെ രക്ഷിക്കാനായില്ല. 20 പന്തിൽ 31 റൺസെടുത്ത ഹിമ്മതിനെ പുറത്താക്കിക്കൊണ്ട് മയാങ്ക് റാവത്ത് ഈ കൂട്ടുകെട്ട് തകർത്തു.

തുടര്‍ന്ന് തിരിച്ചടിയില്‍ നിന്ന് കരകയറാനാകാതെ പരാജയം അഭിമുഖീകരിച്ചു. ഒടുവിൽ 156 റൺസിന് എല്ലാവരും പുറത്താവുകയും 36 റൺസിന്റെ തോൽവി വഴങ്ങുകയും ചെയ്തു. നാല് ഓവറിൽ 3/32 എന്ന നിലയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത ആശിഷ് മീനയും മൂന്ന് ഓവറിൽ 2/9 എന്ന നിലയിൽ തിളങ്ങിയ മയാങ്ക് യാദവുമാണ് റൈഡേഴ്സിനായി ബൗളിംഗിൽ മികച്ചുനിന്നു.

English Summary

An umpire was admitted to the ICU after being hit on the face during a DPL 2026 match. The injury happened when Lakshay Thareja’s powerful straight drive struck umpire Dharmesh Bhardwaj. In the match, East Delhi Riders posted 192/7 to setup a strong total. New Delhi Tigers were bowled out for 156, giving the Riders a 36-run victory.

Follow Us