Amanpreet Singh Gill: മുന്‍ ക്രിക്കറ്റ് താരം അമന്‍പ്രീത് 36-ാം വയസില്‍ അന്തരിച്ചു; സുഹൃത്തിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ കോലിയും യുവരാജും

Amanpreet Singh Gill Dies : അമൻപ്രീത് സിംഗ് ഗിൽ (36) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. മീഡിയം പേസറായ അമൻപ്രീത് ആറു ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2007-ൽ ഇന്ത്യൻ അണ്ടർ 19 ടീമില്‍ കളിച്ചിട്ടുണ്ട്. വിരാട് കോലിയും, യുവരാജ് സിങും അനുശോചിച്ചു.

Amanpreet Singh Gill: മുന്‍ ക്രിക്കറ്റ് താരം അമന്‍പ്രീത് 36-ാം വയസില്‍ അന്തരിച്ചു; സുഹൃത്തിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ കോലിയും യുവരാജും

അമന്‍പ്രീത് സിങ് ഗില്‍

Published: 

07 May 2026 | 02:52 PM

ചണ്ഡീഗഡ്, 7-5-2026: മുൻ പഞ്ചാബ് ക്രിക്കറ്റ് താരം അമൻപ്രീത് സിംഗ് ഗിൽ (36) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. വലംകൈയ്യൻ മീഡിയം പേസറായ അമൻപ്രീത് 2006-2008 കാലയളവില്‍ ആറു ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 11 വിക്കറ്റുകൾ വീഴ്ത്തുകയും ബാറ്റിംഗ് ഉപയോഗിച്ച് 42 റൺസ് നേടുകയും ചെയ്തു. 2007-ൽ ഇന്ത്യൻ അണ്ടർ 19 ടീമില്‍ കളിച്ചിട്ടുണ്ട്. അന്ന് വിരാട് കോലി, രവീന്ദ്ര ജഡേജ, പീയുഷ് ചൗള എന്നിവര്‍ക്കൊപ്പം താരം കളിച്ചിട്ടുണ്ട്. ആറ് യൂത്ത് ഏകദിനങ്ങളിൽ കളിച്ച അദ്ദേഹം 14.11 എന്ന ശരാശരിയിൽ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി. രണ്ട് യൂത്ത് ടെസ്റ്റുകളിൽ നിന്ന് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

2008 ലെ ലോകകപ്പ് നേടിയ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ അണ്ടർ 19 ടീമിൽ അദ്ദേഹത്തിന് ഇടം ലഭിച്ചിരുന്നില്ല. യുവരാജ് സിങിനൊപ്പവും അമന്‍പ്രീത് കളിച്ചിട്ടുണ്ട്. ആദ്യ ഐ‌പി‌എൽ സീസണിൽ പഞ്ചാബ് കിംഗ്‌സിന്റെ (അന്ന് കിംഗ്‌സ് ഇലവൻ പഞ്ചാബ്) ഭാഗമായിരുന്നു. പിന്നീട് പഞ്ചാബിന്റെ സീനിയർ സെലക്ഷൻ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു.

അനുശോചന പ്രവാഹം

അമൻപ്രീത് സിംഗ് ഗില്ലിന്റെ നിര്യാണത്തിൽ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അനുശോചിച്ചു. മുൻ പഞ്ചാബ് ക്രിക്കറ്റ് താരവും പഞ്ചാബിലെ സീനിയർ സെലക്ഷൻ കമ്മിറ്റി അംഗവുമായ അമൻപ്രീത് സിംഗ് ഗില്ലിന്റെ ദുഃഖകരമായ നിര്യാണത്തിൽ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അഗാധമായി ദുഃഖിക്കുന്നുവെന്ന് അസോസിയേഷന്‍ കുറിച്ചു.

Also Read: Punjab Kings: ഫീല്‍ഡര്‍മാര്‍ക്ക് ഓട്ടക്കൈ; തോല്‍വി ഇരന്നുവാങ്ങി പഞ്ചാബ്; പോണ്ടിങ് കലിപ്പില്‍

അദ്ദേഹം ഇന്ത്യ അണ്ടർ 19, കിംഗ്സ് ഇലവൻ പഞ്ചാബ്, പഞ്ചാബ് തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ചു. പഞ്ചാബ് ക്രിക്കറ്റിനെ സമർപ്പണത്തോടെയും അഭിനിവേശത്തോടെയും സേവിച്ചു. ദുഃഖിതരായ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിയും കുടുംബത്തിന് ശക്തിയും നൽകട്ടെ വാഹേഗുരു പ്രാർത്ഥിക്കുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4:00 മണിക്ക് ചണ്ഡീഗഢിലെ മണിമജ്ര ശ്മശാനത്തിൽ നടക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

പഞ്ചാബ് അസോസിയേഷന്റെ ട്വീറ്റ്‌

അമൻപ്രീത് ഗില്ലിന്റെ വിയോഗവാർത്ത കേട്ട് ഞെട്ടിയെന്നും, താന്‍ ദുഃഖിതനാണെന്നും വിരാട് കോലി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും കരുത്തുണ്ടാകട്ടെ. പ്രാര്‍ത്ഥിക്കുന്നു, നിത്യശാന്തിയും നേരുന്നുവെന്ന് കോലി എക്‌സില്‍ കുറിച്ചു.

കോലിയുടെ ട്വീറ്റ്‌

അമൻപ്രീത് സിംഗ് ഗില്ലിന്റെ വിയോഗവാർത്ത കേട്ടപ്പോൾ അതിയായ ദുഃഖം തോന്നിയെന്ന് യുവരാജ് സിങ് പറഞ്ഞു. ആദ്യകാലങ്ങളിൽ ഡ്രസ്സിംഗ് റൂമിൽ ഒരുമിച്ചുണ്ടായിരുന്നു. അദ്ദേഹം നിശബ്ദനും കഠിനാധ്വാനിയുമായ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു. കളിയെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്ന് യുവരാജ് കുറിച്ചു.

യുവരാജിന്റെ ട്വീറ്റ്‌

English Summary

Former Punjab cricketer Amanpreet Singh Gill passed away at the age of 36. The cause of death is not yet known. Amanpreet Singh Gill was a right-arm medium pacer and right-handed batter. Gill represented Punjab in first-class cricket.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്