അഫ്ഗാനെ തൂത്തുവാരി, ഇനി ലക്ഷ്യം ഏഷ്യൻ ഗെയിംസ്; നയം വ്യക്തമാക്കി ക്യാപ്റ്റൻ ശ്രേയസ് അയ്യർ

Shreyas Iyer Speaks on Asian Games Preparation: ഏഷ്യന്‍ ഗെയിംസിനെ അപരിചിതമായ സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാനും ടീം ഐക്യം വളർത്താനുമുള്ള അവസരമായാണ് കാണുന്നതെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞു. ഇന്ത്യൻ സംഘം ഞായറാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ ജപ്പാനിലേക്ക് തിരിക്കും. ആദ്യമായിട്ടാണ് ഏഷ്യന്‍ ഗെയിംസില്‍ താന്‍ കളിക്കുന്നതെന്നും അയ്യര്‍.

അഫ്ഗാനെ തൂത്തുവാരി, ഇനി ലക്ഷ്യം ഏഷ്യൻ ഗെയിംസ്; നയം വ്യക്തമാക്കി ക്യാപ്റ്റൻ ശ്രേയസ് അയ്യർ

Shreyas Iyer

Published: 

19 Sep 2026 | 10:37 PM

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ അടുത്ത പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനായി ടീം ഉടന്‍ യാത്ര തിരിക്കും. ഏഷ്യൻ ഗെയിംസിനെ അപരിചിതമായ സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാനും ടീം ഐക്യം വളർത്താനുമുള്ള അവസരമായാണ് കാണുന്നതെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞു. ഇന്ത്യൻ സംഘം ഞായറാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ ജപ്പാനിലേക്ക് തിരിക്കും. ആദ്യമായിട്ടാണ് ഏഷ്യന്‍ ഗെയിംസില്‍ താന്‍ കളിക്കുന്നതെന്ന് അയ്യര്‍ പറഞ്ഞു.

“ഏഷ്യൻ ഗെയിംസിനെ സംബന്ധിച്ചിടത്തോളം, ഇത് എനിക്ക് ആദ്യത്തെ അനുഭവമായിരിക്കും. അതിനാൽ അങ്ങോട്ട് പോകുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്. ഞങ്ങൾ മുമ്പ് അവിടെ പോയിട്ടില്ലാത്തതിനാൽ, ആദ്യപടിയായിവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്. അതിനാൽ അവിടുത്തെ വിക്കറ്റുകൾ എങ്ങനെയാണെന്നതിനെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്,’ അയ്യര്‍ വ്യക്തമാക്കി.

അഫ്ഗാന്‍ താരങ്ങളെ പ്രശംസിച്ച് അയ്യര്‍

അഫ്ഗാന്‍ താരങ്ങളെ അയ്യര്‍ പ്രശംസിച്ചു. അവര്‍ ഊര്‍ജ്ജസ്വലരാണെന്ന് അദ്ദേഹം പറഞ്ഞു. കളത്തിലിറങ്ങുമ്പോൾ ജയിക്കണം എന്ന അസാധാരണമായ മനോഭാവം അവർക്കുണ്ട്. കളത്തിലിറങ്ങി മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആഗ്രഹവും ആവേശവും അവരിലുണ്ട്. ഓരോ വ്യക്തിയും കളത്തിലിറങ്ങി മികച്ച രീതിയിൽ പ്രകടനം നടത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. ആ സംഭാവനയാണ് ഈ സമഗ്രമായ പരമ്പര വിജയത്തിലേക്ക് നമ്മെ നയിച്ചതെന്ന് കരുതുന്നുവെന്നും ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ വ്യക്തമാക്കി.

തങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു. തുടർന്ന് ആദ്യ മത്സരത്തിൽ തന്നെ തങ്ങളുടെ സമീപനം എത്രത്തോളം ആധിപത്യം പുലർത്തുന്നതായിരുന്നു എന്ന് നിങ്ങൾ കണ്ടതാണ്. ആ മനോഭാവം പ്രശംസനീയമായിരുന്നു. അത് രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിലും തുടരാനായെന്നും ശ്രേയസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Asian Games 2026: കിറ്റ്‌ ശരിയായില്ല, മുറിയിൽ സ്ഥലമില്ല! ജപ്പാനില്‍ പുതിയ ഹോട്ടൽ തിരക്കി ബിസിസിഐ

അഭിഷേകിനും അഭിനന്ദനം

അഫ്ഗാനെതിരായ മൂന്നാം ടി20യില്‍ 30 പന്തില്‍ സെഞ്ചുറിയടിച്ച ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെയും ശ്രേയസ് അയ്യര്‍ അഭിനന്ദിച്ചു. അഭിഷേക് ബാറ്റ് ചെയ്ത രീതി എടുത്തുപറയേണ്ടതാണ്. അദ്ദേഹം സാധാരണയായി ഡൽഹിയിലാണ് പരിശീലിക്കാറുള്ളത്. അതിനാൽ ഇവിടുത്തെ വിക്കറ്റുകൾ തനിക്ക് വളരെ പരിചയമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ അദ്ദേഹത്തില്‍ നിന്ന് വലിയ സ്കോറുകൾ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അദ്ദേഹം അത് നൽകുകയും ചെയ്തു. വളരെ സന്തോഷമുണ്ടെന്നും അയ്യര്‍ പറഞ്ഞു.

ടീമിന്റെ മികച്ച പ്രകടനത്തിന് പിന്നില്‍ ഡ്രസിങ് റൂമിലെ പിന്തുണയുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൗണ്ടിന് പുറത്തെ ഊർജ്ജമാണ് ഗ്രൗണ്ടിലെ പ്രകടനങ്ങളായി നേരിട്ട് മാറുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

English Summary

Indian T20I captain Shreyas Iyer considers the Asian Games a vital opportunity to adapt to new playing conditions. He highlighted the team’s strong unity following their recent 3-0 series victory over Afghanistan. Iyer praised opener Abhishek Sharma for his stellar batting performances during the recent matches. He emphasized that a positive dressing room culture drives the team’s performance on the field.

Loading...
Unable to load recommendations.
Follow Us
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്