Gautam Gambhir: ശ്രീലങ്ക, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക; തോൽവികളേറ്റുവാങ്ങാൻ ഗംഭീറിൻ്റെ കരിയർ ബാക്കിയുണ്ടാവുമോ?

Gautam Gambhir Being Criticized: ഗൗതം ഗംഭീറിനെതിരെ വിമർശനങ്ങൾ ശക്തമാവുന്നു. ന്യൂസീലൻഡിനെതിരെ ഏകദിന പരമ്പര കൈവിട്ടതോടെയാണ് വിമർശനങ്ങൾ ശക്തമായത്.

Gautam Gambhir: ശ്രീലങ്ക, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക; തോൽവികളേറ്റുവാങ്ങാൻ ഗംഭീറിൻ്റെ കരിയർ ബാക്കിയുണ്ടാവുമോ?

ഗൗതം ഗംഭീർ

Published: 

19 Jan 2026 | 10:48 AM

ന്യൂസീലൻഡിനെതിരെ ഏകദിന പരമ്പര കൈവിട്ടതോടെ ഗൗതം ഗംഭീർ എയറിൽ നിന്ന് ശൂന്യാകാശത്തേക്ക് കുതിയ്ക്കുകയാണ്. ഒരു ചാമ്പ്യൻസ് ട്രോഫിയുടെ മാത്രം ബലത്തിലാണ് ഗംഭീർ ഇപ്പോഴും പരിശീലകനായി ടീമിൽ തുടരുന്നത്. ടി20 ലോകകപ്പ് തുടങ്ങാനിരിക്കെ പരിശീലകനെ മാറ്റുന്നത് നന്നാവില്ലെന്നതിനാൽ അതാവും ഗംഭീറിൻ്റെ അവസാന ആശ്രയം. അതിൽ ഇന്ത്യ കപ്പടിച്ചാലും ഗംഭീർ തുടരുന്ന കാര്യം സംശയത്തിലാണ്.

ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര നഷ്ടത്തിലാണ് ഗംഭീർ എറ ആരംഭിക്കുന്നത്. ന്യൂസീലൻഡിനെതിരെ ടെസ്റ്റ് പരമ്പര അടിയറവച്ചപ്പോൾ തന്നെ ഗംഭീറിൻ്റെ തലയ്ക്കായുള്ള മുറവിളി സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. അതിന് ശേഷം കൃത്യമായി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയപ്പോൾ ഗംഭീറിൻ്റെ സ്ഥാനം സംരക്ഷിക്കപ്പെട്ടു. ശേഷം ബോർഡർ – ഗവാസ്കർ ട്രോഫി നഷ്ടമായി. ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ വന്ന് ടെസ്റ്റ് പരമ്പര നേടി. ഇപ്പോൾ ന്യൂസീലൻഡിനെതിരെ ഏകദിന പരമ്പരയും നഷ്ടമായി. ചരിത്രത്തിൽ ആദ്യമായാണ് ന്യൂസീലൻഡ് ഇന്ത്യയിൽ ഒരു ഏകദിന പരമ്പര നേടുന്നത്.

Also Read: Harshit Rana: ബൗളിംഗിൽ കൊടുക്കുന്ന റൺസ് ബാറ്റിംഗിൽ അടിച്ചെടുക്കും; ഹർഷിത് റാണയെ വിശ്വസിക്കാം

സത്യത്തിൽ, ടി20 ഫോർമാറ്റിൽ മാത്രമാണ് ഇന്ത്യ ഗംഭീറിന് കീഴിൽ മെച്ചപ്പെട്ടത്. ഗംഭീറിന് കീഴിൽ ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ടീം ഒരൊറ്റ പരമ്പരയിലും തോറ്റിട്ടില്ല. ഓസ്ട്രേലിയയിലടക്കം ചെന്ന് പരമ്പര വിജയിച്ചു. ടീമിൽ കൊണ്ടുവന്ന മാറ്റങ്ങൾക്കും കയ്യടി ലഭിച്ചു. അഭിഷേക് ശർമ്മ – സഞ്ജു സാംസൺ ഓപ്പണിംഗ് കൂട്ടുകെട്ട്, അഗ്രസീവ് അപ്രോച്ച് തുടങ്ങി പലതും വിജയിച്ചു. ഇടയ്ക്ക് സഞ്ജുവിനെ മാറ്റി ഗില്ലിനെ ടി20 ടീമിൽ തിരുകിക്കയറ്റാൻ ശ്രമിച്ചത് മാറ്റിനിർത്തിയാൽ ടി20 പരിശീലകനായി ഗംഭീർ മികച്ച ചോയ്സാണ്.

എന്നാൽ, ഈ സ്ഥാനത്തിന് ഉറപ്പില്ല. 21ന് ന്യൂസീലൻഡിനെതിരെ ടി20 പരമ്പര ആരംഭിക്കുന്നു. അതിന് ശേഷം ടി20 ലോകകപ്പ്. ഇത് കൂടി നഷ്ടമായാൽ ഗംഭീറിൻ്റെ സ്ഥാനം തെറിയ്ക്കും.

 

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ