India T20I Squad Selection: സൂര്യയെ ഓര്‍ത്ത് സങ്കടം; പടീദാറിനെ ഒഴിവാക്കിയത് അനീതി; സെലക്ടര്‍മാര്‍ക്കെതിരെ മുന്‍താരം

Harbhajan Singh Questions Rajat Patidar's T20I Snub: അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ സെലക്ഷൻ കമ്മിറ്റി ചില അപ്രതീക്ഷിത തീരുമാനങ്ങളാണ് എടുത്തത്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തുനിന്ന് നീക്കി.

India T20I Squad Selection: സൂര്യയെ ഓര്‍ത്ത് സങ്കടം; പടീദാറിനെ ഒഴിവാക്കിയത് അനീതി; സെലക്ടര്‍മാര്‍ക്കെതിരെ മുന്‍താരം

Rajat Patidar

Updated On: 

06 Jun 2026 | 10:40 PM

India T20I Squad Announcement: അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ സെലക്ഷൻ കമ്മിറ്റി ചില അപ്രതീക്ഷിത തീരുമാനങ്ങളാണ് എടുത്തത്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തുനിന്ന് നീക്കി. പകരം ലോകകപ്പ് ജേതാക്കളായ ടീമിൽ പോലുമില്ലാതിരുന്ന ശ്രേയസ് അയ്യര്‍ക്ക് ക്യാപ്റ്റന്‍സി ചുമതല നല്‍കി. എന്നാൽ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തുടർച്ചയായ ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചിട്ടും രജത് പടീദാറിന് ടീമിൽ ഇടം ലഭിച്ചില്ല.

പടീദാറിനെ ടീമില്‍ ഒഴിവാക്കിയതിനെതിരെ മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. പടീദാറിനെ ഒഴിവാക്കിയതിനെതിരെ സെലക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത പടീദാറിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് അനീതിയാണെന്ന് ഹര്‍ഭജന്‍ വിമര്‍ശിച്ചു.

“രജത് പടീദാർ ഇന്ത്യൻ ടീമിൽ ഇല്ലാത്തതിൽ വിഷമമുണ്ട്. ഇനി അദ്ദേഹം എന്താണ് ചെയ്യേണ്ടത്? 501 റൺസ് സ്കോർ ചെയ്തു, സ്ട്രൈക്ക് റേറ്റ് ഏകദേശം 200 ആണ്. അനീതിയാണിത്. ഇന്ത്യയിലെ ഏറ്റവും മികച്ച മിഡിൽ ഓർഡർ ബാറ്റർ അദ്ദേഹമാണ്‌. നല്ല സാങ്കേതിക തികവുള്ള മികച്ച സ്ട്രൈക്കർ,” ഹർഭജൻ എക്സിൽ കുറിച്ചു.

Also Read: Suryakumar Yadav: സൂര്യകുമാര്‍ യാദവിന് എന്തിന് പുറത്താക്കി? കാരണങ്ങള്‍ അക്കമിട്ട് നിരത്തി അഗാര്‍ക്കര്‍

ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ച ശ്രേയസിനെ അദ്ദേഹം പ്രശംസിച്ചു. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തു നിന്ന് മാറ്റിയതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈഭവ് സൂര്യവംശിക്ക് പ്രശംസ

പതിനഞ്ചാം വയസില്‍ സീനിയര്‍ ടീമിലെത്തിയ വൈഭവ് സൂര്യവംശിയുടെ ചരിത്രനേട്ടത്തെ ഹര്‍ഭജന്‍ പ്രശംസിച്ചു. ‘ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമെന്ന ചരിത്രം കുറിച്ച വൈഭവ് സൂര്യവംശിക്ക് അഭിനന്ദനങ്ങൾ. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ അവൻ അസാധാരണമായ പ്രതിഭയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചു. ഈ നാഴികക്കല്ല് ഇന്ത്യൻ ക്രിക്കറ്റിൽ ദീർഘവും ഉജ്ജ്വലവുമായ ഒരു കരിയറിന്റെ തുടക്കമാകട്ടെ. മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകൾ,’ ഹർഭജൻ കുറിച്ചു.

ഇന്ത്യന്‍ സ്‌ക്വാഡ്‌

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്‌: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്‌, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, പ്രിന്‍സ് യാദവ്‌.

അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്‌, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്‌.

English Summary

Harbhajan Singh called Rajat Patidar’s T20I squad omission unfair. Patidar was dropped despite leading RCB to consecutive IPL titles. Harbhajan also felt sad for Suryakumar Yadav losing his captaincy. However, he congratulated Shreyas Iyer and young Vaibhav Sooryavanshi.

Follow Us
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
മഴക്കാലത്ത് ഇനി പനി വരില്ല, പരിഹാരം അടുക്കളയിൽ
മണിപ്ലാന്റ് അടുക്കളയിൽ വയ്ക്കാമോ?
ഒറ്റനോട്ടത്തിൽ പഴയ മീൻ തിരിച്ചറിയാം! കണ്ണുകൾ പറയും മീനിൻ്റെ പ്രായം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ