Asian Games 2026: ഹര്‍മന്‍പ്രീത് അല്ലാതെ മറ്റാര്; ഏഷ്യന്‍ ഗെയിംസിനുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ചു

India Women's Squad for Asian Games 2026 Announced: ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ക്യാപ്റ്റനായി തുടരും. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് നയിക്കും. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. റിച്ച ഘോഷും, ജി. കമാലിനിയുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.

Asian Games 2026: ഹര്‍മന്‍പ്രീത് അല്ലാതെ മറ്റാര്; ഏഷ്യന്‍ ഗെയിംസിനുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ചു

Harmanpreet Kaur

Updated On: 

30 Jun 2026 | 11:50 AM

ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ക്യാപ്റ്റനായി തുടരും. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് നയിക്കും. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. റിച്ച ഘോഷും, ജി. കമാലിനിയുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന യാസ്തിക ഭാട്ടിയയെ ഒഴിവാക്കി. പരിക്കിന്റെ പിടിയിലുള്ള ശ്രേയങ്ക പാട്ടീലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമാകും ശ്രേയങ്കയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത്.

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, ജി. കമാലിനി, ഭാരതി ഫുൽമാലി, ശ്രീ ചരണി, രേണുക താക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ*, രാധാ യാദവ്, നന്ദിനി ശർമ്മ.

ബിസിസിഐയുടെ അറിയിപ്പ്:

ക്യാപ്റ്റന്‍സി നിലനിര്‍ത്തി

വനിതാ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ കടക്കാൻ കഴിയാതെ ഇന്ത്യ പുറത്തായിരുന്നു. ഇതോടെ ഹര്‍മന്‍പ്രീതിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുമോയെന്ന സംശയവും ശക്തമായിരുന്നു. എന്നാല്‍ ഹര്‍മന്‍പ്രീതില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു ടീം മാനേജ്‌മെന്റ്. താരത്തെ ഏഷ്യൻ ഗെയിംസിനുള്ള വനിതാ ടീമിന്റെ നായകയായി പ്രഖ്യാപിച്ചുകൊണ്ട് വനിതാ സെലക്ഷൻ കമ്മിറ്റി എല്ലാവിധ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു.

2026 സെപ്റ്റംബറിൽ ജപ്പാനിലെ ഐച്ചി-നാഗോയയിലാണ് 2026-ലെ ഏഷ്യൻ ഗെയിംസ് നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ ഇന്ത്യ സ്വര്‍ണ മെഡല്‍ നേടിയിരുന്നു.

Also Read: Women’s T20 World Cup 2026: എവിടെയാണ് പിഴച്ചത്? പ്രശ്‌നം പുതിയതല്ല, പഴയത് തന്നെ! ഹര്‍മന്‍പ്രീത് മനസ് തുറക്കുന്നു

ക്യാപ്റ്റന്റെ പ്രതികരണം

വനിതാ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അതിനിര്‍ണായകമായ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേരിട്ട തോല്‍വിയും ടീമിന്റെ സെമി പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തി. പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ് എന്നീ ടീമുകളെ അനായാസം തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും മുന്‍നിര ടീമുകള്‍ക്ക് മുന്നില്‍ പതറി.

നിർണായക മത്സരങ്ങളില്‍ ഏറ്റവും മികച്ച കളി പുറത്തെടുക്കുന്നതിൽ ടീം പരാജയപ്പെട്ടുവെന്ന് ഓസീസിനെതിരായ മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തന്നെ തുറന്നുപറയുകയും ചെയ്തു. മികച്ച ടീമുകൾക്കെതിരെ പ്രതീക്ഷിച്ച രീതിയില്‍ നന്നായി കളിക്കാൻ കഴിഞ്ഞിട്ടില്ല. മികച്ച ടീമുകളുമായി ഏറ്റുമുട്ടുമ്പോൾ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് പുറത്തുവരേണ്ടത്. എന്നാല്‍ അവിടെ പിഴച്ചു. ഇതിനെക്കുറിച്ച് ഗൗരവമായി വീണ്ടും ചിന്തിക്കേണ്ടതുണ്ടെന്നാണ് വ്യക്തിപരമായി കരുതുന്നതെന്നും ഹര്‍മന്‍പ്രീത് വ്യക്തമാക്കി.

പല മത്സരങ്ങളിലും ചില സമയങ്ങളിൽ നമ്മള്‍ വളരെ മികച്ച നിലയിലായിരിക്കും ഉണ്ടാകുക. എന്നാൽ അവസാന ഓവറുകളിലേക്ക് എത്തുമ്പോൾ ഒരുപാട് റൺസ് ബൗളര്‍മാര്‍ വിട്ടുകൊടുക്കുന്നു. അതുപോലെ തന്നെ ചേസ് ചെയ്യേണ്ടി വരുമ്പോള്‍, ജയത്തിന് ആവശ്യമായ ആ നിർണായക റൺസ് കൃത്യമായി കണ്ടെത്താൻ സാധിക്കുന്നില്ല. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും, വളരെക്കാലമായി ഇന്ത്യൻ ടീമിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.

English Summary

Harmanpreet Kaur will remain the captain of the Indian women’s cricket team. She will lead the squad at the upcoming Asian Games. This decision ends all recent speculations about her leadership future after the T20 World Cup loss. India will enter the tournament in Japan as the defending gold medalists.

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ