Sanju Samson: ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചേട്ടന്‍’; സഞ്ജുവിനെക്കുറിച്ച് രോഹിത്; വീഡിയോ വൈറല്‍

Rohit Sharma's Special Chettan Tribute to Sanju Samson Goes Viral: സഞ്ജു സാംസണെക്കുറിച്ച്‌ രോഹിത് ശര്‍മ പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. സഞ്ജുവിന്റെ പേര് പറയാതെ, 'ചേട്ടാ' എന്ന അഭിസംബോധന ചെയ്താണ് രോഹിത് സംസാരിച്ചത്. രോഹിത് അവതാരകനായെത്തുന്ന 'ഫാമിലി ഫുള്‍ ഹൗസ് വിത്ത് രോഹിത് ശര്‍മ' എന്ന പരിപാടിയിലായിരുന്നു രോഹിതിന്റെ വൈറല്‍ വാക്കുകള്‍.

Sanju Samson: എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചേട്ടന്‍; സഞ്ജുവിനെക്കുറിച്ച് രോഹിത്; വീഡിയോ വൈറല്‍

രോഹിത് ശർമ്മയും സഞ്ജു സാംസണും

Published: 

13 Nov 2026 | 10:14 AM

‘ചേട്ടന്‍’ എന്ന മലയാളികളുടെ സ്വന്തം വാക്ക് ഇന്ന് ലോകത്തിന് പരിചയമാണ്. സഞ്ജു സാംസണിലൂടെയാണ് ആ വാക്ക് പരിചയപ്പെട്ടത് എന്ന് പറയുന്നതാകും യാഥാര്‍ത്ഥ്യം. സഹതാരങ്ങളും, ആരാധകരും സഞ്ജുവിനെ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് ‘ചേട്ടന്‍. താരത്തെ ചേട്ടാ എന്ന് വിളിക്കുന്നവരില്‍ മലയാളികളല്ലാത്തവരുമുണ്ട്. ഇപ്പോള്‍ സഞ്ജുവിനെക്കുറിച്ച് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. സഞ്ജുവിന്റെ പേര് പറയാതെ, ‘ചേട്ടാ’ എന്ന അഭിസംബോധന ചെയ്താണ് രോഹിത് സംസാരിച്ചത്. സോണി എന്റര്‍ടെയിന്‍മെന്റ് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന രോഹിത് അവതാരകനായെത്തുന്ന ‘ഫാമിലി ഫുള്‍ ഹൗസ് വിത്ത് രോഹിത് ശര്‍മ’ എന്ന പരിപാടിയിലായിരുന്നു രോഹിതിന്റെ വൈറല്‍ വാക്കുകള്‍.

ഷോയില്‍ പങ്കെടുത്ത ഒരു യുവതിയോട് രോഹിത് ‘സുഖമാണോ’ എന്ന് മലയാളത്തില്‍ ചോദിച്ചു. സുഖമാണെന്ന് യുവതി മലയാളത്തില്‍ മറുപടി നല്‍കി. തുടര്‍ന്നാണ് രോഹിത് ‘ചേട്ടാ’ എന്ന വാക്കിനെക്കുറിച്ച് വാചാലനായത്. ‘എനിക്ക്‌ ഒരുപാട് ചേട്ടന്മാരുണ്ട്. അതില്‍ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ചേട്ടന്‍ ഇപ്പോള്‍ ന്യൂസിലന്‍ഡിലാണ്‌’ എന്നാണ് സഞ്ജുവിനെക്കുറിച്ച് അദ്ദേഹത്തിന്റെ പേരെടുത്ത് പറയാതെ രോഹിത് സംസാരിച്ചത്. ആരാധകര്‍ കൈയടികളോടെയാണ് ഈ വാക്കുകള്‍ ഏറ്റെടുത്തത്.

സഞ്ജുവിനെക്കുറിച്ച് രോഹിത്-വൈറല്‍ വീഡിയോ കാണാം

‘ഫാമിലി ഫുള്‍ ഹൗസ് വിത്ത് രോഹിത് ശര്‍മ’ എന്ന പരിപാടിയുടെ പ്രമോയിലാണ് രോഹിത് സഞ്ജുവിനെക്കുറിച്ച് സംസാരിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാകുന്നുണ്ടെങ്കിലും പ്രമോ പുതിയതാണോയെന്ന് വ്യക്തമല്ല. ടി20 പരമ്പരയുടെ ഭാഗമായി സഞ്ജു ന്യൂസിലന്‍ഡിലായിരുന്നപ്പോള്‍ ചിത്രീകരിച്ചതാണ് ഇതെന്ന് വ്യക്തമാണ്. ടി20 പരമ്പര അവസാനിച്ചതിനെ തുടര്‍ന്ന് സഞ്ജു ഇപ്പോള്‍ നാട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ട്. മാത്രമല്ല, അന്ന് സഞ്ജുവിനെക്കുറിച്ച് സംസാരിച്ച രോഹിത്, ഏകദിന പരമ്പരയുടെ ഭാഗമായി ഇപ്പോള്‍ ന്യൂസിലന്‍ഡിലുണ്ട്.

Also Read: Sanju Samson: ഒരു കുടുംബത്തിന് തണലായി സഞ്ജു; വീടെന്ന സ്വപ്നം യാഥാർഥ്യമായി

സയ്യിദ് മുഷ്താഖ് അലി ട്രോഫി

നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ തിരക്കിലാണ് സഞ്ജു. നാളെ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തെ നയിക്കുന്നത് സഞ്ജുവാണ്. നാളെ വൈകിട്ട് 4.30-ന് നടക്കുന്ന മത്സരത്തില്‍ കേരളം മധ്യപ്രദേശിനെ നേരിടും. ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും, തുടര്‍ന്ന് നടന്ന നാലു കളികളിലും സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

English Summary

Rohit Sharma playfully referred to Sanju Samson as his favorite “Chettan” on a television show. The video of Rohit speaking Malayalam and mentioning his favorite Chettan quickly went viral online. Although the promo recently circulated on social media, it was originally filmed during India’s tour of New Zealand. Fans warmly embraced Rohit’s affectionate gesture celebrating Sanju’s popular nickname.

Loading...
Unable to load recommendations.
Follow Us
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു