AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Milk Price Hike: കേരളത്തിലും പാൽ വില കൂടിയേക്കും! 10 രൂപയുടെ വർധനവ്

Kerala Milk Price Hike Alert: പാൽ വില വർധിപ്പിക്കണമെന്ന ആവശ്യവുമായി മിൽമ യൂണിയൻ. ക്ഷീര കർഷകരെ സഹായിക്കാൻ പാൽവില ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്ന് സർക്കാരിനോടും മിൽമ ഫെഡറേഷനോടും ആവശ്യപ്പെടാൻ മിൽമ മേഖല യൂണിയൻ ഭരണസമിതി തീരുമാനിച്ചു. പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡുകളായ അമുലും മദർ ഡയറിയും പാലിന്റെ വില കൂട്ടിയിട്ടുണ്ട്.

Milk Price Hike: കേരളത്തിലും പാൽ വില കൂടിയേക്കും! 10 രൂപയുടെ വർധനവ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 13 Nov 2026 | 10:21 AM

തിരുവനന്തപുരം: സംസ്ഥാനത്തിൽ പാൽ വില വർധിപ്പിക്കണമെന്ന ആവശ്യവുമായി മിൽമ യൂണിയൻ. ക്ഷീര കർഷകരെ സഹായിക്കാൻ പാൽവില ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്ന് സർക്കാരിനോടും മിൽമ ഫെഡറേഷനോടും ആവശ്യപ്പെടാൻ മിൽമ മേഖല യൂണിയൻ ഭരണസമിതി തീരുമാനിച്ചു.

വില വർധനവ് ആവശ്യപ്പെടാൻ കാരണം

കഴിഞ്ഞ ജൂണിൽ പാൽ വില 4 രൂപ വർധിപ്പിച്ചിരുന്നു. എന്നാൽ വില കൂട്ടിയിട്ടും കർഷകർക്ക് മതിയായ നേട്ടമുണ്ടായില്ലെന്നാണ് വിലയിരുത്തൽ. വർധനയുടെ മുഴുവൻ തുകയും കർഷകർക്ക് നൽകണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് സർക്കാരിനും ഫെഡറേഷനും കത്ത് നൽകും. കൂടാതെ, ഡിസംബർ മുതൽ ഓരോ ചാക്ക് കാലിത്തീറ്റയ്ക്ക് നൂറ് രൂപ സബ്സിഡി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ALSO READ: അരി വില റെക്കോർഡിലേക്കോ? റേഷനരിയടക്കം കുറയ്ക്കും!

മറ്റുസംസ്ഥാനങ്ങളിലും വർധനവ്

കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ പാൽ വില കൂടിയിട്ടുണ്ട്. കർണാടക മിൽക് ഫെഡറേഷൻ നന്ദിനി പാലിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും വില ലിറ്ററിന് 8 രൂപ വർദ്ധിപ്പിച്ചു. ഈ പുതിയ വിലവർദ്ധനവ് 2026 നവംബർ 1 മുതൽ നിലവിൽ വന്നു. എട്ട് രൂപയിൽ ഇതിൽ 7 രൂപ ക്ഷീര കർഷകർക്കും 1 രൂപ ഫെഡറേഷനുമാണ് ലഭിക്കുക. ഒരു ലിറ്റർ നന്ദിനി നീല പാക്കറ്റ് പാലിന്റെ വില 46 രൂപയിൽ നിന്ന് 54 രൂപയായി ഉയർന്നു. തൈരിന്റെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്; അര ലിറ്റർ തൈരിന് 28 രൂപയിൽ നിന്ന് 34 രൂപയായും ഉയർന്നു.

അമൂൽ,മദർ ഡയറി വില കൂട്ടി

പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡുകളായ അമുലും മദർ ഡയറിയും പാലിന്റെ വില കൂട്ടിയിട്ടുണ്ട്. ലിറ്ററിന് രണ്ട് മുതൽ നാല് രൂപ വരെയാണ് കൂട്ടിയത്. നവംബർ 12 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. പാൽ സംഭരണത്തിനുള്ള ചെലവ്, കാലിത്തീറ്റ വില, ഇന്ധനച്ചെലവ് എന്നിവ വർധിച്ചതാണ് വിലവർധനയ്ക്ക് കാരണമായത്. അമുൽ പാൽ വിലയിൽ നാല് – അഞ്ച് ശതമാനം വരെ വർധന വരുത്തിയിട്ടുണ്ട്. അമുൽ താസ ടോൺഡ് പാലിന്റെ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ച് 60 രൂപയാക്കി. അമുൽ ഗോൾഡ് പാലിന്റെ വില നാല് രൂപ വർധിപ്പിച്ച് ലിറ്ററിന് 76 രൂപയായി.

മദർ ഡയറിയും വില ലിറ്ററിന് രണ്ട് മുതൽ നാല് രൂപ വരെ വർധിപ്പിച്ചു. പശുവിൻ പാലിന്റെ വില 62 രൂപയിൽ നിന്ന് 65 രൂപയായും വർധിച്ചു. ബൾക്ക് വെൻഡിങ് ടോൺഡ് പാലിന് ലിറ്ററിന് 58 രൂപയിൽ നിന്ന് 60 രൂപയായി. ഫുൾ ക്രീം പാക്കറ്റ് പാലിന് 76 രൂപയായി. ടോൺഡ് പാക്കറ്റ് പാലിന് 60 രൂപയിൽ നിന്ന് 62 രൂപയായി. ഡബിൾ ടോൺഡ് പാലിന് 54 രൂപയിൽ നിന്ന് 56 രൂപയായി.

English Summary:

The Milma regional union has proposed a Rs 10 per litre increase in milk prices in Kerala to provide financial support to dairy farmers. The union’s governing committee has decided to submit a request to the state government and the Milma Federation, seeking approval for the proposed price hike to help farmers cope with rising production and maintenance costs.

Follow Us