JEE Main 2027 Registration: ജെഇഇ മെയിൻ 2027 രജിസ്ട്രേഷൻ: പരീക്ഷ എഴുതാവുന്ന അവസരങ്ങളുടെ എണ്ണവും അപേക്ഷാ നിബന്ധനകളും
JEE Main 2027 Registration Update: നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം 2027 ജനുവരി 20, 21, 22, 23, 24, 28 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നവംബർ 10 വരെ 5,72,416 ഉദ്യോഗാർത്ഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 4,30,382 ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം സമർപ്പിച്ചിട്ടുണ്ട്.
ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) 2027 സെഷൻ 1 പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾ പുറത്ത്. സാധാരണ ഫീസോടുകൂടി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 നവംബർ 22 വരെയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം 2027 ജനുവരി 20, 21, 22, 23, 24, 28 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നവംബർ 10 വരെ 5,72,416 ഉദ്യോഗാർത്ഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
4,30,382 ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം സമർപ്പിച്ചിട്ടുണ്ട്. 4,07,664 പേരാണ് ഫീസ് അടച്ച് പൂർണ്ണമായി രജിസ്റ്റർ ചെയ്തത്. ജെഇഇ സെഷൻ 1 പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾക്ക്, സൗകര്യാർത്ഥം പുതിയ അപേക്ഷാ ഫോം സമർപ്പിക്കാൻ അനുമതി നൽകിയിരുന്നു. ഇതിനകം അപേക്ഷാ നമ്പർ ലഭിച്ചവരോ അല്ലെങ്കിൽ പരീക്ഷാ ഫീസ് അടച്ചവരോ ആണെങ്കിൽ പോലും, ഉദ്യോഗാർത്ഥികൾക്ക് വീണ്ടും പുതിയ അപേക്ഷ സമർപ്പിക്കാൻ എൻടിഎ അനുമതി നൽകിയിട്ടുണ്ട്.
ALSO READ: ഇനി സമയമില്ല, വേഗം പഠിച്ചോ… എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
ഒന്നിലധികം തവണ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ, പരീക്ഷാ ഫീസ് അടയ്ക്കുകയും കൺഫർമേഷൻ പേജ് ലഭിക്കുകയും ചെയ്ത ഏറ്റവും അവസാനത്തെ അപേക്ഷാ ഫോം മാത്രമേ NTA സാധുവായി പരിഗണിക്കൂ. ഒന്നിനധികം സബ്‌മിഷനുകൾ നൽകുന്നവർ അവസാനമായി സമർപ്പിച്ച അപേക്ഷയുടെ കൺഫർമേഷൻ പേജ് കൃത്യമായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഓരോ പുതിയ ഫോമിനും ഒരു പുതിയ അപേക്ഷാ നമ്പർ ലഭിക്കുമെന്ന കാര്യം ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. ഫോട്ടോ, ഒപ്പ്, മറ്റ് രേഖകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിവരങ്ങളും വീണ്ടും നൽകുകയും അപ്‌ലോഡ് ചെയ്യുകയും വേണം.
രജിസ്ട്രേഷൻ അവസാന തീയതി
2026 നവംബർ 22-ന് രാത്രി 11:50-ന് മുൻപായി, ഫീസ് അടയ്ക്കുന്നത് ഉൾപ്പെടെയുള്ള പുതിയ അപേക്ഷാ നടപടികൾ പൂർത്തിയാക്കണമെന്ന് പരീക്ഷാ നടത്തിപ്പ് അതോറിറ്റി അറിയിച്ചു. ഈ സമയപരിധി നഷ്ടപ്പെടുത്തുന്ന ഉദ്യോഗാർത്ഥികൾക്ക്, 2026 നവംബർ 23 മുതൽ 26 വരെ രാത്രി 11:50 വരെ, പിഴ അടച്ചുകൊണ്ട് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ അവസരമുണ്ടായിരിക്കും.
ഒരു തവണ മാത്രം പരീക്ഷ എഴുതാം
ഒന്നിലധികം അപേക്ഷാ ഫോമുകൾ സമർപ്പിച്ചതുകൊണ്ട് മാത്രം ഒരു ഉദ്യോഗാർത്ഥിക്ക് ഒരേ സെഷനിൽ ഒന്നിലധികം തവണ പരീക്ഷ എഴുതാൻ അർഹത ലഭിക്കില്ലെന്ന് എൻടിഎ ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്തമാക്കി. ഒന്നിലധികം അപേക്ഷാ നമ്പറുകൾ ഉപയോഗിച്ച് പരീക്ഷ എഴുതുകയോ, അതിനായി ശ്രമിക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾ അനധികൃത മാർഗങ്ങൾ ഉപയോഗിച്ചതായി കണക്കാക്കപ്പെടും. ഇത്തരകാർക്കെതിരെ ജെഇഇ മെയിൻ 2027 ഇൻഫർമേഷൻ ബുള്ളറ്റിനി പ്രതിപാദിച്ചിട്ടുള്ള ചട്ടങ്ങൾ പ്രകാരം നടപടി സ്വീകരിക്കുന്നതാണ്.
English Summary:
JEE 2027 registrations are underway, with the Session 1 application window with regular fee closing on November 22, 2026. According to the official exam schedule, the National Testing Agency (NTA) will conduct the JEE Main Session 1 exam on January 20, 21, 22, 23, 24, and 28, 2027.