ICC Rankings: കാത്തിരുന്ന നിമിഷമെത്തി; ഏകദിനത്തിൽ ഇനി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ രോഹിത് ശർമ്മ

Rohit Sharma Is The No 1 Batter In ICC Rankings: ഏകദിന റാങ്കിംഗിൽ രോഹിത് ശർമ്മ ഒന്നാം സ്ഥാനത്ത്. കരിയറിലാദ്യമായി തൻ്റെ 38ആം വയസിലാണ് രോഹിത് ഒന്നാമത് എത്തുന്നത്.

ICC Rankings: കാത്തിരുന്ന നിമിഷമെത്തി; ഏകദിനത്തിൽ ഇനി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ രോഹിത് ശർമ്മ

രോഹിത് ശർമ്മ

Published: 

29 Oct 2025 14:47 PM

ഐസിസി റാങ്കിംഗിൽ ആദ്യമായി രോഹിത് ശർമ്മ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം തന്നെ ഇക്കാര്യം പുറത്തുവന്നെങ്കിലും ഇന്നാണ് ഐസിസി ഔദ്യോഗികമായി റാങ്കിംഗ് അപ്ഡേറ്റ് ചെയ്തത്. എല്ലാ ബുധനാഴ്ചകളിലുമാണ് ഐസിസി തങ്ങളുടെ പുതുക്കിയ റാങ്കിംഗ് പുറത്തുവിടാറുള്ളത്. ഇന്ന് പുറത്തുവിട്ട റാങ്കിൽ രോഹിത് ശർമ്മയാണ് ഏകദിന ബാറ്റർമാരിൽ ഒന്നാം സ്ഥാനത്തുള്ളത്.

അഫ്ഗാനിസ്ഥാൻ്റെ ഇബ്രാഹിം സദ്രാൻ, ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എന്നിവരെ പിന്തള്ളിയാണ് മൂന്നാം സ്ഥാനത്തായിരുന്ന രോഹിത് ശർമ്മ കരിയറിലാദ്യമായി ഒന്നാം റാങ്കിലെത്തിയത്. സദ്രാൻ രണ്ടാം സ്ഥാനത്ത് തുടർന്നപ്പോൾ ഒന്നാം സ്ഥാനത്തായിരുന്ന ശുഭ്മൻ ഗിൽ മൂന്നാം സ്ഥാനത്തേക്കിറങ്ങി. 781 ആണ് രോഹിതിൻ്റെ റേറ്റിങ്. രണ്ടാം സ്ഥാനത്തുള്ള സദ്രാന് 764ഉം മൂന്നാമതുള്ള ഗില്ലിന് 745ഉം റേറ്റിങുണ്ട്.

Also Read: Rohit Sharma: കഥാന്ത്യത്തിൽ ദ്രൗപതിയുടെ സ്നേഹം ലഭിക്കുന്ന ഭീമൻ; രോഹിത് ശർമ്മ ഒന്നാം റാങ്കിലെത്തുന്നത് കാലത്തിൻ്റെ കടപ്പാട്

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനങ്ങളാണ് രോഹിതിനെ ഒന്നാം സ്ഥാനത്തേക്കും ഗില്ലിനെ മൂന്നാം സ്ഥാനത്തേക്കും എത്തിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു സെഞ്ചുറിയും ഒരു ഫിഫ്റ്റിയും സഹിതം 202 റൺസ് നേടിയ രോഹിത് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും പരമ്പരയിലെ താരവുമായിരുന്നു. ശുഭ്മൻ ഗിൽ ആവട്ടെ മൂന്ന് മത്സരങ്ങളിൽ നിന്ന് കേവലം 43 റൺസാണ് നേടിയത്.

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമത് എത്തുന്ന ഏറ്റവും പ്രായമേറിയ താരമാണ് രോഹിത് ശർമ്മ. ശരീരഭാരം 11 കിലോ കുറച്ച് ഏകദിന പരമ്പരയ്ക്കെത്തിയ രോഹിതിൻ്റെ ലക്ഷ്യം 2027 ലോകകപ്പാണ്. അത് സാധ്യമാവുമോ എന്ന് വ്യക്തമല്ലെങ്കിലും അഭിഷേക് നായരുടെ സഹായത്താൽ നടത്തിയ മുന്നൊരുക്കങ്ങൾ കളിക്കളത്തിൽ പ്രതിഫലിച്ചു. ഇനി ദക്ഷിണാഫ്രിക്കക്കെതിരെ നവംബർ അവസാനമാണ് ഇന്ത്യ ഏകദിന മത്സരം കളിക്കുക. സ്വന്തം നാട്ടിലാണ് പരമ്പര.

ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി