India vs England: ബ്രൂക്കിന്റെ ബ്രൂട്ടല്‍ ബാറ്റിങ്, ‘റൂട്ടു’റച്ച് ഇംഗ്ലണ്ട്, ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍
India vs England Oval Test Tea Session: സെഞ്ചുറി നേടിയ ശേഷമാണ് ഹാരി ബ്രൂക്ക് പുറത്തായത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ബ്രൂക്ക് 98 പന്തില്‍ 111 റണ്‍സ് അടിച്ചുകൂട്ടി. ഒടുവില്‍ ആകാശ് ദീപിന്റെ പന്തില്‍ മുഹമ്മദ് സിറാജ് ക്യാച്ചെടുത്ത് ബ്രൂക്ക് ഔട്ടായി. അപ്പോഴേക്കും, ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നു

ജോ റൂട്ടും ഹാരി ബ്രൂക്കും
ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും ബാറ്റിങ് കരുത്തില്‍ ഓവല്‍ ടെസ്റ്റില്‍ പിടിമുറുക്കി ഇംഗ്ലണ്ട്. ചായയ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റിന് 317 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ചുറിക്ക് തൊട്ടരികിലുള്ള റൂട്ടും (98 റണ്‍സ്), ജേക്കബ് ബെഥലുമാണ് (ഒരു റണ്‍സ്) ക്രീസില്‍. വിജയിക്കാന്‍ ഇംഗ്ലണ്ടിന് ഇനി വെറും 57 റണ്‍സ് മാത്രം മതി. ആറു വിക്കറ്റുകളും കൈവശമുണ്ട്. ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറെ ഇന്ത്യ പെട്ടെന്ന് മടക്കിയെങ്കിലും, നാലാം വിക്കറ്റില്‍ റൂട്ടും ബ്രൂക്കും ചേര്‍ന്ന് പടുത്തയര്‍ത്തിയ 195 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ആതിഥേയര്‍ക്ക് ശക്തമായ അടിത്തറ പാകിയത്.
തകര്‍പ്പന്‍ സെഞ്ചുറി നേടിയ ശേഷമാണ് ഹാരി ബ്രൂക്ക് പുറത്തായത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ബ്രൂക്ക് 98 പന്തില്‍ 111 റണ്‍സ് അടിച്ചുകൂട്ടി. ഒടുവില്‍ ആകാശ് ദീപിന്റെ പന്തില്‍ മുഹമ്മദ് സിറാജ് ക്യാച്ചെടുത്ത് ബ്രൂക്ക് ഔട്ടായി. അപ്പോഴേക്കും, ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നു.
Also Read: India vs England: ‘ആ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല’; യശസ്വി ജയ്സ്വാളിനെ വിമർശിച്ച് റിക്കി പോണ്ടിങ്
83 പന്തില്‍ 54 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. സാക്ക് ക്രൗളിയെയും (36 പന്തില്‍ 14), ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെയും (34 പന്തില്‍ 27) നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ഇരുവരെയും പുറത്താക്കിയത് മുഹമ്മദ് സിറാജായിരുന്നു. പ്രസിദ്ധ് കൃഷ്ണ ഡക്കറ്റിന്റെ വിക്കറ്റ് സ്വന്തമാക്കി.