AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Priyajit Ghosh: ജിമ്മില്‍ കുഴഞ്ഞുവീണു, യുവ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

Priyajit Ghosh passes away: യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഏതാനും ദിവസം മുമ്പ് കേരളത്തിലും ഒരു യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. സമീപകാലത്ത് കായികമേഖലയിലും യുവതാരങ്ങളുടെ മരണത്തില്‍ വര്‍ധനവുണ്ടായി

Priyajit Ghosh: ജിമ്മില്‍ കുഴഞ്ഞുവീണു, യുവ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം
പ്രിയജിത് ഘോഷ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 03 Aug 2025 20:25 PM

കൊല്‍ക്കത്ത: യുവ ബംഗാള്‍ ക്രിക്കറ്റ് താരം പ്രിയജിത് ഘോഷ് (22) ജിമ്മില്‍ കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഹൃദയാഘാതമാണ് മരണകാരണം. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ 16 ഇന്റർ ഡിസ്ട്രിക്ട് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു പ്രിയജിത്. ബംഗാളിലെ യുവപ്രതിഭയായിരുന്ന താരം രഞ്ജി ടീമില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിർഭും ജില്ലയിലെ ബോൾപുര്‍ സ്വദേശിയാണ് പ്രിയജിത് ഘോഷ്. ബംഗാള്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ട താരമാണ്.

യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഏതാനും ദിവസം മുമ്പ് കേരളത്തിലും ഒരു യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. സമീപകാലത്ത് കായികമേഖലയിലും യുവതാരങ്ങളുടെ മരണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

Also Read: Suresh Raina: ‘കളിച്ചിരുന്നെങ്കില്‍ ഞങ്ങളും പാകിസ്ഥാനെ തോല്‍പ്പിക്കുമായിരുന്നു, എന്നാല്‍…’; സുരേഷ് റെയ്‌ന പറയുന്നു

കഴിഞ്ഞ ജൂണില്‍ പഞ്ചാബില്‍ ഒരു ക്രിക്കറ്റ് താരം മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. പ്രാദേശിക മത്സരത്തിനിടെ സിക്‌സര്‍ അടിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. സഹതാരങ്ങള്‍ സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതാനും ദിവസം മുമ്പ് 25 വയസുള്ള ഒരു ബാഡ്മിന്റണ്‍ താരം മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു.