India vs England: ഏഴാം വിക്കറ്റിൽ അപരാജിതമായ 82 റൺസ് കൂട്ടുകെട്ട്; ഇന്ത്യക്കെതിരെ വീണ്ടും തലപൊക്കി വാലറ്റം

England Setting Up A Huge Score: മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് വമ്പൻ സ്കോറിലേക്ക്. ഏഴാം വിക്കറ്റിലെ അപരാജിതമായ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിക്കുന്നത്.

India vs England: ഏഴാം വിക്കറ്റിൽ അപരാജിതമായ 82 റൺസ് കൂട്ടുകെട്ട്; ഇന്ത്യക്കെതിരെ വീണ്ടും തലപൊക്കി വാലറ്റം

ഇന്ത്യ - ഇംഗ്ലണ്ട്

Updated On: 

11 Jul 2025 18:07 PM

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് വമ്പൻ ടോട്ടലിലേക്ക് നീങ്ങുകയാണ്. മോർണിങ് സെഷനിൽ വേഗം നാല് വിക്കറ്റ് നഷ്ടമായെങ്കിലും ഏഴാം വിക്കറ്റിൽ അപരാജിതമായ 82 റൺസ് കൂട്ടിച്ചേർത്ത ജേമി സ്മിത്ത് – ബ്രൈഡൻ കാഴ്സ് സഖ്യം ഇംഗ്ലണ്ടിനെ മികച്ച നിലയിലെത്തിച്ചു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയവെ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 353 റൺസെന്ന നിലയിലാണ്.

നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 9 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ വീഴ്ത്തി ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്പിച്ചു. പിന്നീട് ജോ റൂട്ട് (104), ക്രിസ് വോക്സ് (0) എന്നിവരെക്കൂടി തുടരെ മടക്കിയ ബുംറ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് എന്ന നിലയിലെത്തിച്ചു.

ഇവിടെനിന്നാണ് ജേമി സ്മിത്തും ബ്രൈഡൻ കാഴ്സും ഒത്തുചേർന്നത്. സ്മിത്ത് പതിവുപോലെ ആക്രമിച്ച് കളിച്ചപ്പോൾ കാഴ്സ് ഉറച്ച പിന്തുണ നൽകി. കേവലം 52 പന്തുകളിൽ സ്മിത്ത് ഫിഫ്റ്റി തികച്ചു. ജസ്പ്രീത് ബുംറ അടക്കം ബൗളർമാരെ മാറിമാറി പരിശീലിപ്പിച്ചിട്ടും ഗില്ലിന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. സ്മിത്തും (51) കാഴ്സും (33) ക്രീസിൽ തുടരുകയാണ്.

Also Read: India vs England: ബിസിസിഐയെ വിമർശിച്ച കോലിയെ തള്ളി ഗംഭീർ; അവധിയാഘോഷമല്ലല്ലോ നടക്കുന്നതെന്ന് ചോദ്യം

ബൗളിംഗ് പിച്ചിൽ ഇപ്പോൾ തന്നെ ഇംഗ്ലണ്ട് ആവശ്യത്തിനുള്ള റൺസ് നേടിയിട്ടുണ്ട്. ഇനി ആതിഥേയർ നേടുന്ന ഓരോ റണ്ണും ഇന്ത്യക്ക് സമ്മർദ്ദം വർധിപ്പിക്കും. മൂന്നര ദിവസം ബാക്കിനിൽക്കെ എത്രയും വേഗം ഇംഗ്ലണ്ടിനെ ഓൾ ഔട്ടാക്കി ബാറ്റിംഗിനിറങ്ങുകയാവും ഇന്ത്യയുടെ ശ്രമം. എന്നാൽ, പരമ്പരയിൽ ഗംഭീര ഫോമിലുള്ള സ്മിത്ത് വലിയ വെല്ലുവിളിയാണ്. ചായയ്ക്ക് ശേഷം ഡിക്ലയർ ചെയ്ത് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കാനുള്ള ആലോചനയാവും ഇംഗ്ലണ്ടിനുള്ളത്.

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ