AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ബിസിസിഐയെ വിമർശിച്ച കോലിയെ തള്ളി ഗംഭീർ; അവധിയാഘോഷമല്ലല്ലോ നടക്കുന്നതെന്ന് ചോദ്യം

Gautam Gambhir Against Virat Kohli: ബിസിസിഐയെ വിമർശിച്ച വിരാട് കോലിക്കെതിരെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. പര്യടനങ്ങളിൽ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്ന വിഷയത്തിലാണ് പ്രതികരണം.

abdul-basith
Abdul Basith | Published: 11 Jul 2025 16:33 PM
കുടുംബാംഗങ്ങളെ പരമ്പരകളിൽ ഒപ്പം കൂട്ടുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ നിബന്ധനയെ വിരാട് കോലി വിമർശിച്ചിരുന്നു. പ്രത്യക്ഷമായി വിമർശിച്ചില്ലെങ്കിലും ഈ നിബന്ധനയിൽ തനിക്ക് നിരാശയുണ്ടായി എന്നും കുടുംബാംഗങ്ങളെ മാറ്റിനിർത്തുന്നത് പരിഹാരമായി കണ്ടു എന്നുമായിരുന്നു താരം പറഞ്ഞത്. (Image Courtesy- Social Media)

1 / 5
കോലിയുടെ ഈ പരാമർശത്തിനെതിരെ ഗൗതം ഗംഭീർ രംഗത്തുവന്നു. കുടുംബം വളരെ പ്രാധാന്യമുള്ളതാണെങ്കിലും അവധിയാഘോഷത്തിനല്ല എത്തിയതെന്ന് മനസ്സിലാക്കണം. അതുകൊണ്ട് താൻ ബിസിസിഐയുടെ നിബന്ധനയെ അനുകൂലിക്കുന്നു എന്നും ഗംഭീർ പറഞ്ഞു.

2 / 5
"കുടുംബം വളരെ പ്രാധാന്യമുള്ളതാണ്. പക്ഷേ, ഒരു കാര്യം മനസ്സിലാക്കണം. നിങ്ങളിവിടെ ഒരു ലക്ഷ്യത്തിനായാണ് വന്നത്. അവധിയാഘോഷമല്ല. ഒരു വലിയ ലക്ഷ്യമുണ്ട്. അതുകൊണ്ട് കുടുംബം ഒപ്പം വരരുത് എന്ന ബിസിസിഐയുടെ തീരുമാനത്തിന് ഞാൻ എതിരല്ല. "- ഗംഭീർ പ്രതികരിച്ചു.

3 / 5
"രാജ്യത്തിൻ്റെ യശസുയർത്തുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ആ ലക്ഷ്യത്തോട് നിങ്ങൾക്ക് പൂർണസമർപ്പണമുണ്ടെങ്കിൽ, ബാക്കിയൊന്നും നോക്കേണ്ടതില്ല. എന്നെ സംബന്ധിച്ചിടത്തോളം മറ്റേതിനെക്കാളും പ്രാധ്യാന്യമേറിയ കാര്യമാണ് ഇത്."- അദ്ദേഹം പറഞ്ഞു.

4 / 5
പര്യടനങ്ങളിൽ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടരുതെന്നായിരുന്നു ബിസിസിഐയുടെ നിബന്ധന. ടീം അംഗങ്ങൾ ടീം ബസിൽ തന്നെ യാത്ര ചെയ്യണമെന്നും അധിക ലഗേജിനുള്ള ചാർജ് അതാത് താരങ്ങൾ സ്വയം നൽകണമെന്നും ബിസിസിഐയുടെ നിബന്ധനകളിലുണ്ടായിരുന്നു.

5 / 5