India vs New Zealand: പരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്; ഇഷാൻ കിഷൻ പകരക്കാരനായേക്കും

Ishan Kishan In Place Of Rishabh Pant: പരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് ഏകദിന ടീമിൽ നിന്ന് പുറത്ത്. പകരം ഇഷാൻ കിഷൻ എത്തുമെന്നാണ് വിവരം.

India vs New Zealand: പരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്; ഇഷാൻ കിഷൻ പകരക്കാരനായേക്കും

ഋഷഭ് പന്ത്

Published: 

11 Jan 2026 | 07:06 AM

വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ന്യൂസീലൻഡ് ഏകദിനത്തിൽ നിന്ന് പുറത്ത്. പരിശീലനത്തിനിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത് എന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ഋഷഭ് പന്തിന് പകരം ഇഷാൻ കിഷനെ ബിസിസിഐ പകരക്കാരനായി പരിഗണിക്കുന്നു എന്നും ക്രിക്ക്ബസ് റിപ്പോർട്ടിൽ പറയുന്നു.

ടീമിൽ കെഎൽ രാഹുലിൻ്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്നു ഋഷഭ് പന്ത്. പരമ്പര ഇന്ന് മുതൽ ആരംഭിക്കുന്നതിനാലും ടീമിൽ വിക്കറ്റ് കീപ്പറായി രാഹുൽ ഉള്ളതിനാലും ഉടൻ റീപ്ലേസ്മെൻ്റ് താരത്തെ എത്തിക്കേണ്ടതില്ല. എങ്കിലും വരും ദിവസങ്ങളിൽ ഇഷാൻ കിഷനെ പകരക്കാരനായി പ്രഖ്യാപിച്ചേക്കും. ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിൽ കിഷൻ സഞ്ജു സാംസണ് പിന്നിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറാണ്.

Also Read: Shubman Gill: ഒടുവിൽ മൗനം വെടിഞ്ഞ് ഗിൽ; ടി20 ലോകകപ്പ് ടീമിലിടം നേടാത്തത് ‘വിധി’

പന്തിന് എന്ത് പരിക്കാണ് പറ്റിയതെന്ന് വ്യക്തമല്ല. സൈഡ് ആം സ്പെഷ്യലിസ്റ്റിൻ്റെ പന്ത് കൊണ്ട് പരിക്ക് പറ്റിയെന്നാണ് വിവരം. കടുത്ത വേദന പ്രകടിപ്പിച്ചതിനെ തുടർന്ന് ടീം ഡോക്ടർ പന്തിനെ പരിശോധിച്ചു. പരിക്ക് ഗുരുതരമാണെന്നും പരമ്പരയിൽ കളിക്കാനാവില്ലെന്നും ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ പന്ത് ഇന്ത്യൻ ക്യാമ്പ് വിടുമെന്നാണ് റിപ്പോർട്ടുകൾ.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കാണ് ഇന്ന് തുടക്കമാവുക. ശുഭ്മൻ ഗിൽ ആണ് ടീം ക്യാപ്റ്റൻ. രോഹിത് ശർമ്മയും വിരാട് കോലിയും ടീമിലുണ്ട്. സർജറിക്ക് ശേഷം വിശ്രമത്തിലായിരുന്ന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും തിരികെയെത്തി. വഡോദരയിലാണ് ആദ്യ മത്സരം. രാജ്കോട്ട്, ഇൻഡോർ എന്നീ വേദികളിൽ ഈ മാസം 14, 18 തീയതികളിൽ അടുത്ത മത്സരങ്ങൾ നടക്കും. ഏകദിന പരമ്പരയ്ക്ക് ശേഷം ന്യൂസീലൻഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇന്ത്യ കളിക്കും. ടി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്.

Follow Us
ഉരുളക്കിഴങ്ങിലും വ്യാജന്‍; കണ്ടെത്താന്‍ വഴിയുണ്ട്‌
ചോറിനൊപ്പം കൂട്ടാൻ ചാമ്പക്ക ചമ്മന്തി ആയാലോ? ഇന്നാ പിടിച്ചോ റെസിപി
പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?
മാങ്ങ അച്ചാറിൽ പുളി കൂടുതലാണോ? ഈ സിമ്പിൾ ട്രിക്ക് പരീക്ഷിക്കൂ
ഇതെന്തുവാ ഇത്? ട്രക്ക് കാറിടിച്ച് നിരക്കികൊണ്ട് പോകുന്നത് കണ്ടോ
മാവേലിക്കരയെ ചുറ്റിച്ച കാട്ടുപോത്ത് അവസാനം പിടിയിൽ
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ പൊലീസ് ബോട്ട് കടലില്‍ മുങ്ങിയപ്പോള്‍, ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു
അത്യാധുനിക സൗകര്യങ്ങള്‍; ഇതാണ് ഗുരുവായൂരിലെ പുതിയ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്‌