India vs South Africa: ആദ്യ ദിനം ഇരു ടീമുകളും കട്ടയ്ക്ക്; മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിലൂടെ ഇന്ത്യക്ക് നേരിയ മേൽക്കൈ

India vs South Africa Second Test Day 1: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് നേരിയ മേൽക്കൈ. ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ്.

India vs South Africa: ആദ്യ ദിനം ഇരു ടീമുകളും കട്ടയ്ക്ക്; മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിലൂടെ ഇന്ത്യക്ക് നേരിയ മേൽക്കൈ

ഇന്ത്യ - ദക്ഷിണാഫ്രിക്ക

Published: 

22 Nov 2025 | 04:33 PM

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ദിനം ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പ്രോട്ടിയസ് ഒന്നാം ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.

മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. എയ്ഡൻ മാർക്രവും റയാൻ റിക്കിൾട്ടണും ചേർന്ന് ആദ്യ വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തു. 38 റൺസ് നേടിയ മാർക്രമിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഈ കൂട്ടുകെട്ട് തകർത്തത്. പിന്നാലെ റിക്കിൾട്ടണെ (35) പുറത്താക്കിയ കുൽദീപ് യാദവ് തൻ്റെ ആദ്യ വിക്കറ്റ് കണ്ടെത്തി.

Also Read: Ashes Test 2025: 69 പന്തിൽ സെഞ്ചുറിയടിച്ച് ട്രാവിസ് ഹെഡ്; ആദ്യ കളി ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ

മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ടെംബ ബാവുമയും ട്രിസ്റ്റൻ സ്റ്റബ്സും ഒത്തുചേർന്നു. 84 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഈ സഖ്യം പങ്കാളികളായത്. 41 റൺസ് നേടിയ ബാവുമയുടെ വിക്കറ്റെടുത്ത് രവീന്ദ്ര ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഏറെ വൈകാതെ തന്നെ ട്രിസ്റ്റൻ സ്റ്റബ്സും (49) മടങ്ങി. കുൽദീപിൻ്റെ രണ്ടാം വിക്കറ്റായിരുന്നു സ്റ്റബ്സ്.

വ്യാൻ മുൾഡർ (13) കുൽദീപ് യാദവിൻ്റെ മൂന്നാം ഇരയായപ്പോൾ ടോണി ഡി സോർസിയും സേനുരൻ മുത്തുസ്വാമിയും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. 45 റൺസിൻ്റെ കൂട്ടുകെട്ടിൽ ഇരുവരും പങ്കാളികളായി. ഇന്നത്തെ അവസാന ഓവറിൽ മുഹമ്മദ് സിറാജ് ഡി സോർസിയെ (28) മടക്കിയതോടെ ഇന്ത്യ വീണ്ടും കളിയിൽ നേരിയ ആധിപത്യം നേടുകയായിരുന്നു. വെളിച്ചക്കുറവിനെ തുടർന്നാണ് ഇന്ന് നേരത്തെ കളി നിർത്തിയത്.

 

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം