India vs West Indies: വിന്‍ഡീസിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ, കുല്‍ദീപിന് അഞ്ച് വിക്കറ്റ്‌

India vs West Indies 2nd Test: ഇന്ത്യ അഞ്ച് വിക്കറ്റിന് 518 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 258 പന്തില്‍ 175 റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാളിന്റെയും, പുറത്താകാതെ 196 പന്തില്‍ 129 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്

India vs West Indies: വിന്‍ഡീസിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ, കുല്‍ദീപിന് അഞ്ച് വിക്കറ്റ്‌

കുൽദീപ് യാദവ്

Published: 

12 Oct 2025 13:44 PM

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെ ആദ്യ ഇന്നിങ്‌സില്‍ 248 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 270 റണ്‍സ് ലീഡ് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും, രവീന്ദ്ര ജഡേജയുടെയും ബൗളിങ് മികവിന് മുന്നില്‍ വിന്‍ഡീസ് ബാറ്റിങ് നിര നിഷ്പ്രഭമാകുകയായിരുന്നു. കുല്‍ദീപ് അഞ്ച് വിക്കറ്റും, ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തി. പേസര്‍മാരായ ജസ്പ്രീത് ബുംറയും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. വാഷിങ്ടണ്‍ സുന്ദറിന് മാത്രം വിക്കറ്റ് ലഭിച്ചില്ല.

84 പന്തില്‍ 41 റണ്‍സെടുത്ത അലീക്ക് അത്തനാസിയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇത്തവണയും ഒരു വിന്‍ഡീസ് ബാറ്റര്‍ക്ക് പോലും അര്‍ധ സെഞ്ചുറി നേടാനായില്ല. ജോണ്‍ കാംബെല്‍-10, ടി ചന്ദര്‍പോള്‍-34, ഷായ് ഹോപ്-36, റോസ്റ്റണ്‍ ചേസ്-0, ടെവിന്‍ ഇംലാച്ച്-21, ജസ്റ്റിന്‍ ഗ്രീവ്‌സ്-17, ഖാരി പിയറി-23, ജോമല്‍ വരിക്കന്‍-1, ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്-24 നോട്ടൗട്ട്, ജയ്ഡന്‍ സീല്‍സ്-13 എന്നിങ്ങനെയാണ് മറ്റ് വിന്‍ഡീസ് ബാറ്റര്‍മാരുടെ പ്രകടനം.

ഇന്ത്യ അഞ്ച് വിക്കറ്റിന് 518 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 258 പന്തില്‍ 175 റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാളിന്റെയും, പുറത്താകാതെ 196 പന്തില്‍ 129 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

Also Read: KL Rahul: ഒടുവില്‍ രാഹുലും സ്വന്തമാക്കി ആ നേട്ടം; ഇതിന് മുമ്പ് നേടിയത് ആറു ഇന്ത്യന്‍ താരങ്ങള്‍ മാത്രം

കെഎല്‍ രാഹുല്‍-38, സായ് സുദര്‍ശന്‍-87, നിതീഷ് കുമാര്‍ റെഡ്ഡി-43, ധ്രുവ് ജൂറല്‍-44 എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് വിന്‍ഡീസിനെ തകര്‍ത്തത്.

ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി