AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ‘പരാജയങ്ങള്‍ സാധാരണമായി മാറുന്നു’; എല്ലാം തുറന്നു പറഞ്ഞ് സഞ്ജു സാംസണ്‍

Sanju Samson Podcast: ഓരോ സാഹചര്യത്തിലും നെഗറ്റീവ് ആയി ചിന്തിക്കുക എന്നത് മനുഷ്യന്റെ വളരെ സാധാരണമായ സ്വഭാവമാണ്. പക്ഷേ, അതിനെ എത്രത്തോളം പോസിറ്റീവായി മാറ്റുന്നു എന്നതാണ് തന്നെ ശരിക്കും സഹായിച്ചതെന്നും സഞ്ജു

Sanju Samson: ‘പരാജയങ്ങള്‍ സാധാരണമായി മാറുന്നു’; എല്ലാം തുറന്നു പറഞ്ഞ് സഞ്ജു സാംസണ്‍
സഞ്ജു സാംസൺImage Credit source: PTI
jayadevan-am
Jayadevan AM | Published: 12 Oct 2025 14:26 PM

ക്രിക്കറ്റ് താരങ്ങള്‍ പരാജയങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നവരാണെന്ന് സഞ്ജു സാംസണ്‍. മിക്കവാറും ദിവസവും പരാജയപ്പെടുന്നതുകൊണ്ട് അത് സാധാരണ സംഭവം പോലെ തോന്നുമെന്നും സഞ്ജു പറഞ്ഞു. സ്പോർട്സ് കാസ്റ്റ് പോഡ്‌കാസ്റ്റിൽ മിഥുന്‍ രമേശിനോട് സംസാരിക്കുകയായിരുന്നു സഞ്ജു. മനസിനുള്ളിലെ കാര്യങ്ങള്‍, ചിന്തകള്‍, വികാരങ്ങള്‍ തുടങ്ങിയവ ശ്രദ്ധിച്ച്, സ്വയം പരിശ്രമിക്കുകയാണെങ്കില്‍ ജീവിതത്തില്‍ ‘സെറ്റിലാ’കാമെന്ന് താന്‍ മനസിലാക്കിയതായും സഞ്ജു സാംസണ്‍ പറഞ്ഞു.

ഓരോ സാഹചര്യത്തിലും നെഗറ്റീവ് ആയി ചിന്തിക്കുക എന്നത് മനുഷ്യന്റെ വളരെ സാധാരണമായ സ്വഭാവമാണ്. പക്ഷേ, അതിനെ എത്രത്തോളം പോസിറ്റീവായി മാറ്റുന്നു എന്നതാണ് തന്നെ ശരിക്കും സഹായിച്ചതെന്നും സഞ്ജു വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ കഴിവുണ്ടെന്ന് തനിക്ക് അറിയാമായിരുന്നു. പക്ഷേ, അത് തെളിയിക്കുന്നതുവരെ സ്വീകാര്യത ലഭിക്കില്ല. ദക്ഷിണാഫ്രിക്കയില്‍ ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. ആ സെഞ്ചുറിക്ക് ശേഷം ആളുകള്‍ എന്താകും പറയുന്നതെന്ന് ചിന്തിച്ചിട്ടില്ല. പക്ഷേ, താന്‍ ഈ ലെവലില്‍ എത്തിയതായി മനസില്‍ തോന്നിയെന്നും താരം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടാനായത് വലിയ മാറ്റമുണ്ടാക്കി. പരമ്പരയെ നിര്‍ണയിക്കുന്ന മത്സരമായിരുന്നു അത്. ആ മത്സരത്തില്‍ തിളങ്ങിയില്ലെങ്കില്‍ തന്നെ പുറത്താക്കുമെന്ന് അറിയാമായിരുന്നു. വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലാണ് ആ സെഞ്ചുറി നേടിയത്. ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് സെഞ്ചുറി നേടാനായെങ്കില്‍, ഇതിലും വലിയത് നേടാനാകുമെന്ന് താന്‍ തന്നോടുതന്നെ പറഞ്ഞെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Sanju Samson: രഞ്ജി ട്രോഫി സഞ്ജുവിന് നിര്‍ണായകം; റെഡ് ബോള്‍ മോഹം പൂവണിയാനുള്ള ‘ലാസ്റ്റ് ചാന്‍സ്’

ആ പ്രകടം തന്നെ അടുത്ത ഘട്ടത്തിന് സജ്ജമാക്കി. തുടര്‍ന്ന് ഐപിഎല്‍ കളിച്ചു. 500-600 റണ്‍സ് നേടി. തുടര്‍ന്ന് ടി20 ലോകകപ്പ് ടീമിലെത്തി. സെഞ്ചുറികള്‍ നേടാന്‍ തുടങ്ങി. അതായിരുന്നു തന്റെ വഴിത്തിരിവെന്നും താരം വ്യക്തമാക്കി.

വീഡിയോ കാണാം