ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര; രണ്ട് സ്‌ക്വാഡുകളുമായി ഇന്ത്യ

India vs New Zealand 2026: ടി20 പരമ്പരയുടെ സമാപനത്തിന് ശേഷം, ഇന്ത്യ ന്യൂസിലൻഡിനെതിരെ അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും. ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്‍ നയിക്കും. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് പരമ്പര മുന്‍നിര്‍ത്തി ഗില്ലടക്കമുള്ള താരങ്ങള്‍ക്ക് അവസാന രണ്ട് ഏകദിനങ്ങളില്‍ വിശ്രമം അനുവദിച്ചു

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര; രണ്ട് സ്‌ക്വാഡുകളുമായി ഇന്ത്യ

Shubman Gill, KL Rahul and Virat Kohli

Published: 

16 Oct 2026 | 10:49 PM

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളെ മെൻസ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ടി20 പരമ്പരയുടെ സമാപനത്തിന് ശേഷം, ഇന്ത്യ ന്യൂസിലൻഡിനെതിരെ അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും. ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്‍ നയിക്കും. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് പരമ്പര മുന്‍നിര്‍ത്തി ഗില്ലടക്കമുള്ള താരങ്ങള്‍ക്ക് അവസാന രണ്ട് ഏകദിനങ്ങളില്‍ വിശ്രമം അനുവദിച്ചു. ഈ രണ്ട് മത്സരങ്ങളില്‍ ശ്രേയസാണ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷന്‍ ഉപനായകനാകും. ടെസ്റ്റ് പരമ്പരയില്‍ ഗില്ലാണ് ക്യാപ്റ്റന്‍. കെഎല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ടി20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആദ്യ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ ഏകദിന ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, നമാൻ ധീർ, അൻഷുൽ കാംബോജ്, ഗുർനൂർ ബ്രാർ, റുതുരാജ് ഗെയ്ക്‌വാദ്, അർഷ്ദീപ് സിംഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്.

Also Read: Yuzvendra Chahal: ‘മദ്യത്തിന് അടിമയായിരുന്നു, ജീവിതത്തിൽ സംഭവിച്ചത് വലിയ നാശം’; മനസ്സ് തുറന്ന് യുസ്‌വേന്ദ്ര ചഹൽ

നാലാമത്തെയും അഞ്ചാമത്തെയും ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, തിലക് വർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, നമാൻ ധീർ, ഔഖിബ് നബി, ഗുർനൂർ ബ്രാർ, റുതുരാജ് ഗെയ്ക്‌വാദ്, അർഷ്ദീപ് സിംഗ്, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, യാഷ് താക്കൂർ, കുൽദീപ് യാദവ്.

ഇന്ത്യയുടെ ടെസ്റ്റ് ടീം:

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ [വൈസ് ക്യാപ്റ്റൻ], ദേവദത്ത് പടിക്കൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അൻഷുൽ കംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

English Summary

The Men’s Selection Committee has announced India’s ODI and Test squads for the upcoming tour of New Zealand. India will play a five-match ODI series and a two-match Test series following the T20I matches. Shubman Gill will captain India for the first three ODIs, while Shreyas Iyer takes over leadership for the remaining two games.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?