Sanju Samson: ഒറ്റ മത്സരം തന്നെ ധാരാളം! സഞ്ജു സാംസണ്‍ രണ്ട് നേട്ടങ്ങള്‍ക്ക് തൊട്ടരികെ
Milestones that Sanju Samson can achieve: സഞ്ജു സാംസണിന് ഒന്നിലധികം നേട്ടങ്ങള്‍ മറികടക്കാന്‍ അവസരം. പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചാല്‍ പ്രധാനമായും രണ്ട് നേട്ടങ്ങള്‍ സഞ്ജുവിന് ഒറ്റ മത്സരത്തിലൂടെ മറികടക്കാനാകും. അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയില്‍ ശ്രമിച്ചാല്‍ സഞ്ജുവിന് നേടിയെടുക്കാനാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണിന് ഒന്നിലധികം നേട്ടങ്ങള്‍ മറികടക്കാന്‍ അവസരം. പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചാല്‍ പ്രധാനമായും രണ്ട് നേട്ടങ്ങള്‍ സഞ്ജുവിന് ഒറ്റ മത്സരത്തിലൂടെ മറികടക്കാനാകും. ടി20യില്‍ 1,500 റണ്‍സെന്ന നാഴികക്കല്ലാണ് അതില്‍ ഒന്നാമത്തേത്. നിലവില്‍ 58 ഇന്നിങ്‌സുകളില്‍ നിന്ന് 1,432 റണ്‍സുള്ള സഞ്ജുവിന് 1,500-ലെത്താന്‍ 68 റണ്‍സ് മാത്രം മതി. രാജ്യാന്തര ക്രിക്കറ്റില്‍ രണ്ടായിരം റണ്‍സാണ് സഞ്ജുവിനെ കാത്തിരിക്കുന്ന മറ്റൊരു നേട്ടം. 14 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് നേടിയ 510 റണ്‍സുള്‍പ്പെടെ രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജു ഇതുവരെ 1942 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആകെ രണ്ടായിരം റണ്‍സ് തികയ്ക്കാന്‍ സഞ്ജുവിന് ഇനി 58 റണ്‍സ് മാത്രം മതി. ഇതുകൊണ്ടും തീരുന്നില്ല. മറ്റൊരു അസുലഭ നേട്ടത്തിനുള്ള അവസരവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി20യിലെ തന്റെ സിക്‌സുകളുടെ എണ്ണം 100-ലെത്തിക്കാനാണ് അവസരം.
നിലവില്‍ 86 സിക്‌സുകളാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇനി 14 സിക്‌സുകള്‍ കൂടി അടിച്ചാല്‍ സഞ്ജുവിന്റെ ആകെ സിക്‌സുകളുടെ എണ്ണം നൂറാകും. എന്നാല്‍ മറ്റ് നേട്ടങ്ങളെ അപേക്ഷിച്ച്, ഇതു മാത്രം ഒറ്റ മത്സരം കൊണ്ട് നേടിയെടുക്കുക അത്ര എളുപ്പമല്ല. എന്നാല്‍ അഫ്ഗാനെതിരായ മൂന്ന് മത്സരങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചാല്‍ ഈ നേട്ടവും താരത്തിന് മറികടക്കാനാകും.
Also Read: Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം
ഇന്ത്യന്‍ സ്‌ക്വാഡ്:
ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.
ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്നുള്ള ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ എന്നിവരെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കൂ.
ഇന്ത്യ vs അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര
മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെപ്തംബര്‍ 13, 15, 17 തീയതികളിലാണ് മത്സരം. വൈകിട്ട് ഏഴു മണിക്കാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്. ഏഷ്യന്‍ ഗെയിംസിന് മുമ്പ് ഇന്ത്യയ്ക്ക് തയ്യാറെടുപ്പ് നടത്താന്‍ പറ്റിയ അവസരമാണ് അഫ്ഗാനെതിരായ ടി20 പരമ്പര.
English Summary
Sanju Samson has a chance to achieve multiple milestones in the T20 series against Afghanistan. He needs 68 runs to complete 1,500 runs in T20 cricket. Additionally, scoring 58 more runs will help him reach 2,000 international runs across all formats. He also requires 14 more sixes to hit the mark of 100 T20 international sixes.