മൂന്നാം ജയം ലക്ഷ്യമിട്ട് നാലാം ഏകദിനത്തിനിറങ്ങി ഇന്ത്യ; സെഞ്ചുറിയുമായി ന്യൂസിലൻഡിനെ രക്ഷിച്ച് വിൽ യങ്

India vs New Zealand 4th ODI Score: മൗണ്ട് മൗംഗാനുഇയിലെ ബേ ഓവലിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തെങ്കിലും, ആ തീരുമാനത്തെ നിരാശപ്പെടുത്തും വിധം ഓപ്പണർ ടിം സീഫെർട്ടും വിൽ യങ്ങും ചേർന്ന് മികച്ച തുടക്കമാണ് ന്യൂസിലൻഡിന് നൽകിയത്.

മൂന്നാം ജയം ലക്ഷ്യമിട്ട് നാലാം ഏകദിനത്തിനിറങ്ങി ഇന്ത്യ; സെഞ്ചുറിയുമായി ന്യൂസിലൻഡിനെ രക്ഷിച്ച് വിൽ യങ്

India Vs New Zealand 4th Odi

Published: 

13 Nov 2026 | 10:16 AM

ന്യൂസിലൻഡിനെതിരേ മൂന്നാം വിജയം ലക്ഷ്യമിട്ട് നാലാം ഏകദിനത്തിനിറങ്ങി ഇന്ത്യ. മൗണ്ട് മൗംഗാനുഇയിലെ ബേ ഓവലിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തെങ്കിലും, ആ തീരുമാനത്തെ നിരാശപ്പെടുത്തും വിധം മികച്ച സ്കോറിലേക്ക് ന്യൂസിലൻഡ് ബാറ്റിങ് തുടരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് വേണ്ടി ഓപ്പണർ ടിം സീഫെർട്ടും വിൽ യങ്ങും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 48 പന്തിൽ 3 സിക്സും 6 ഫോറും സഹിതം 58 റൺസെടുത്ത സീഫെർട്ട് ആദ്യം പുറത്തായി. എന്നാൽ മികച്ച ബാറ്റിങ് തുടർന്ന വിൽ യങ് ഇതിനകം സെഞ്ചുറി പിന്നിട്ടിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ 33 ഓവറുകൾ പിന്നിടുമ്പോൾ ന്യൂസിലാൻഡ് 4 വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് എന്ന നിലയിലാണ്.

ഗുർനൂർ ബ്രാറിന്റെ ബോളിൽ ഇഷാൻ കിഷന് ക്യാച്ച് നൽകിയാണ് സീഫർട്ട് പുറത്തായത്. തുടർന്ന് നിക് കെല്ലി (4 റൺസ്) അ‌ക്സർ പട്ടേലിന്റെ പന്തിൽ ഇഷാന് ക്യാച്ച് നൽകി മടങ്ങി. ആക്വിപ് നബിയുടെ പന്തിൽ ഗുർനൂർ ബ്രാറിന് ക്യാച്ച് നൽകി ഡീൻ ഫോക്സ്‌ക്രോഫ്റ്റും (8 റൺസ്) വേഗം മടങ്ങി.

തുടർന്ന് 30 ബോളിൽ 41 റൺസുമായി അ‌ർധ സെഞ്ചുറിയിലേക്ക് കുതിച്ച ഫിൻ അ‌ലനെ പട്ടേലിന്റെ പന്തിൽ രോഹിത് ശർമ ക്യാച്ചെടുത്ത് മടക്കി. 35 ഓവർ പൂർത്തിയായപ്പോൾ 105 പന്തിൽ 13 ഫോറും 4 സിക്സും സഹിതം 120 റൺസുമായി വിൽ യങ്ങും ആറ് റൺസുമായി മൈക്കൽ ബ്രേസ്‌വെലുമാണ് ക്രീസിലുള്ളത്.

Loading...
Unable to load recommendations.
Follow Us
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു