എട്ടാമനായി ബാറ്റ് ചെയ്യാനും സീം ബൗളിംഗ് ചെയ്യാനും കഴിയുന്ന ഓൾറൗണ്ടർ; പരുക്കേറ്റ ഇന്ത്യൻ താരം തിരിച്ചുവരുന്നു!

Harshit Rana might be included in the Indian team against New Zealand: പരുക്കേറ്റ് വിശ്രമത്തിലുള്ള ഹർഷിത് റാണയെ ഏകദിന, ടെസ്റ്റ് ടീമുകളിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബിസിസിഐ താൽപര്യപ്പെടുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. പരുക്കിനെ തുടർന്ന് അ‌ഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഏഷ്യൻ ഗെയിംസും ഹർഷിത് റാണയ്ക്ക് നഷ്ടമായിരുന്നു. നവംബർ 4 മുതൽ 15 വരെയാണ് ന്യൂസിലൻഡിനെതിരേയുള്ള ഇന്ത്യയുടെ ഏകദിന പരമ്പര, തുടർന്ന് നവംബർ 19-ന് ആരംഭിച്ച് ഡിസംബർ തുടക്കം വരെ നീളുന്ന ടെസ്റ്റ് പരമ്പരമ്പരയും ഉണ്ട്.

എട്ടാമനായി ബാറ്റ് ചെയ്യാനും സീം ബൗളിംഗ് ചെയ്യാനും കഴിയുന്ന ഓൾറൗണ്ടർ; പരുക്കേറ്റ ഇന്ത്യൻ താരം തിരിച്ചുവരുന്നു!

Harshit Rana Might Be Included In The Indian Team Against New Zealand

Published: 

15 Oct 2026 | 10:19 PM

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഈ മാസം അവസാനം ആരംഭിക്കുന്ന പര്യടനത്തിൽ അഞ്ച് ടി20 മത്സരങ്ങളും, അ‌ഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ന്യൂസിലൻഡിനെതിരേ ഇന്ത്യ കളിക്കും. ഒക്ടോബർ 22-ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ടെസ്റ്റ്, ഏകദിന മത്സരങ്ങൾക്കുള്ള ടീമുകളെ പ്രഖ്യാപിച്ചിട്ടില്ല. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, പരുക്കേറ്റ് വിശ്രമത്തിലുള്ള യുവതാരത്തെ ഏകദിന, ടെസ്റ്റ് ടീമുകളിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബിസിസിഐ താൽപര്യപ്പെടുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. തുടയിലെ പേശികൾക്കേറ്റ പരുക്കിൽ നിന്ന് മുക്തനായിക്കൊണ്ടിരിക്കുന്ന ഹർഷത് റാണയാണ് ആ താരം.

ഹർഷിത് റാണയെ ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിലെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ സെലക്ടർമാരും ടീം മാനേജ്‌മെന്റും താൽപ്പര്യം പ്രകടിപ്പിക്കുന്നതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. “റാണയെ രണ്ട് ഫോർമാറ്റുകളിലും ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർക്കും ടീം മാനേജ്‌മെന്റിനും താൽപ്പര്യമുണ്ട്. എട്ടാമനായി ബാറ്റ് ചെയ്യാനും ഒപ്പം സീം ബൗളിംഗ് ചെയ്യാനും കഴിയുന്ന ഒരു മികച്ച ഓൾറൗണ്ടറായി അദ്ദേഹത്തെ കാണുന്നു” എന്നാണ് റിപ്പോർട്ട്.

Also Read: മുഹമ്മദ് ഷമിക്ക് പിന്തുണയേറുന്നു; ഏകദിന ലോകകപ്പിൽ കളിപ്പിക്കണമെന്ന് മുൻ സെലക്ടർ

പരുക്കിനെ തുടർന്ന് അ‌ഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഏഷ്യൻ ഗെയിംസും റാണയ്ക്ക് നഷ്ടമായിരുന്നു. നവംബർ 4 മുതൽ 15 വരെയാണ് ന്യൂസിലൻഡിനെതിരേയുള്ള ഇന്ത്യയുടെ ഏകദിന പരമ്പര, തുടർന്ന് നവംബർ 19-ന് ആരംഭിച്ച് ഡിസംബർ തുടക്കം വരെ നീളുന്ന ടെസ്റ്റ് പരമ്പരമ്പരയും ഉണ്ട്. നവംബറിന്റെ തുടക്കത്തോടെ ഹർഷിത് റാണ പരുക്കിൽ നിന്ന് മുക്തിനേടി ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിഷഭ് പന്ത്, പ്രസിദ്ധ് കൃഷ്ണ എന്നിവരും പരുക്കേറ്റ് പുറത്തിരിക്കുകയാണെങ്കിലും ഇവരെ തിടുക്കത്തിൽ തിരിച്ചുകൊണ്ടുവരാൻ ബിസിസിഐ ചിന്തിച്ചിട്ടില്ല. “പന്തിന്റെയും കൃഷ്ണയുടെയും പരിക്കുകൾ തുടക്കത്തിൽ ഗുരുതരമായി തോന്നുന്നില്ല. എങ്കിലും, സെന്റർ ഓഫ് എക്‌സലൻസ് (CoE) ഒരു റിസ്‌കും എടുക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവർ CoE-യിൽ റിപ്പോർട്ട് ചെയ്തപ്പോൾ മൂന്നാഴ്ചത്തെ സമയം നൽകിയത്,” എന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയെന്ന് റിപ്പോർട്ട് പറയുന്നു.

ന്യൂസിലൻഡിനെതിരായ ടി20 ടീമിനെ ഇന്ത്യ ഇതിനകം പ്രഖ്യാപിച്ചപ്പോൾ, പേസർ ഭുവനേശ്വർ കുമാർ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത് വലിയ ചർച്ചയായിട്ടുണ്ട്. ഏതാണ്ട് നാല് വർഷത്തിന് ശേഷമാണ് ഭുവി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. ചീഫ് സെലക്ടർ സ്ഥാനത്തുനിന്നുള്ള അ‌ജിത് അ‌ഗാർക്കറിന്റെ പടിയിറക്കത്തിന് പിന്നാലെ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ സംഭവമായി ഭുവിയുടെ മടങ്ങിവരവ് ചർച്ചചെയ്യപ്പെട്ടു.

ന്യൂസിലൻഡിനെതിരേയുള്ള ഇന്ത്യയുടെ ടി20 ടീം: ശ്രേയസ് അയ്യർ (സി), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ്മ, അക്സർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധീർ, പ്രിൻസ് യാദവ്, മായങ്ക് യാദവ്, അർഷ്ദീപ് സിംഗ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.

English Summary

Reports suggest that the BCCI selectors and the team management are keen to include Harshit Rana in India’s squad for the ODI and Test series against New Zealand. “The selectors and team management are interested in including Rana in the squad for both formats. They view him as an excellent all-rounder capable of batting at number eight and contributing with seam bowling,” the report states.

Loading...
Unable to load recommendations.
Follow Us
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! 40-കളിലെ കുടവയർ മാറ്റാൻ എളുപ്പവഴികൾ ഇതാ!
രാത്രി ഉറക്കം കിട്ടുന്നില്ല അല്ലേ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?