Budget EV Cars: പത്ത് ലക്ഷം വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന ഇ.വി കാറുകൾ ഇതാ
Budget EV Cars In India: ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻപ് എങ്ങും ഇല്ലാത്ത വിധം പ്രചാരം ലഭിക്കുന്ന സമയമാണ് ഇത്. സാധാരണക്കാർ ഉൾപ്പെടെ ഇന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കാറുകളുടെ കാര്യത്തിൽ നിലവിൽ ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് ഓപ്ഷനുകൾ വളരെ കുറവാണ്. നിലവിലുള്ള ബഡ്ജറ്റ് വാഹനങ്ങളിൽ ഏകദേശം 10 ലക്ഷം രൂപ വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻപ് എങ്ങും ഇല്ലാത്ത വിധം പ്രചാരം ലഭിക്കുന്ന സമയമാണ് ഇത്. സാധാരണക്കാർ ഉൾപ്പെടെ ഇന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കാറുകളുടെ കാര്യത്തിൽ നിലവിൽ ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് ഓപ്ഷനുകൾ വളരെ കുറവാണ്. നിലവിലുള്ള ബഡ്ജറ്റ് വാഹനങ്ങളിൽ ഏകദേശം 10 ലക്ഷം രൂപ വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ടാറ്റ ടിയാഗോ ഇ.വി
ഇന്ന് ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന ബ്രാൻഡ് ആണ് ടാറ്റ. കമ്പനിയുടെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഇലക്ട്രിക് മോഡൽ ആണ് ടിയാഗോ ഇ.വി.
എംജി കോമറ്റ്
10 ലക്ഷം രൂപയിൽ താഴെ വില വരുന്ന എംജിയുടെ ബഡ്ജറ്റ് ഇലക്ട്രിക് വാഹനമാണ് കോമറ്റ്. നാലുപേർക്ക് സുഖമായി യാത്ര ചെയ്യാൻ കഴിയുന്ന ഈ മോഡൽ രൂപം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അധിക ദൂരം യാത്രയില്ലാത്ത നാലു പേര് അടങ്ങുന്ന ഒരു കുടുംബത്തിന് പരിഗണിക്കാൻ കഴിയുന്ന ബജറ്റ് മോഡലാണിത്. എന്നാൽ പലരും ഇപ്പോൾ ഈ മോഡലിനെ ഒരു സിറ്റി കാർ എന്ന നിലയിലാണ് സ്വന്തമാക്കുന്നത്.
ടാറ്റ പഞ്ച് ഇ.വി
ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ടാറ്റയുടെ ഇലക്ട്രിക് മോഡലാണ് പഞ്ച് ഇ. വി. കോൺടാക്ട് എസ് യു വി സെഗ്മെന്റിൽ ഉൾപ്പെടുന്ന ഈ വാഹനം വിപണിയിലെത്തിയ അന്നുമുതൽ മികച്ച ഡിമാൻഡുമായി മുന്നേറുകയാണ്.