AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cristiano Ronaldo: പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ ഇനി റൊണാള്‍ഡോയില്ല? സാധ്യതകള്‍ കുറവെന്ന് സഹോദരി

Cristiano Ronaldo international career in doubt : കരിയറിലുടനീളം ടീമിനായി റൊണാള്‍ഡോ നല്‍കിയ സംഭാവനകള്‍ക്ക് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ അധികാരികള്‍ കൂടുതല്‍ നന്ദി കാണിക്കണമെന്നാണ് എല്‍മയുടെ അഭിപ്രായം. തന്റെ സഹോദരൻ മുൻകാലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ ആരാധകർ മറന്നുപോകുന്നതിലുള്ള ദുഃഖവും അവർ പങ്കുവെച്ചു.

Cristiano Ronaldo: പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ ഇനി റൊണാള്‍ഡോയില്ല? സാധ്യതകള്‍ കുറവെന്ന് സഹോദരി
Cristiano Ronaldo Jorge Jesus disputeImage Credit source: PTI
Jayadevan AM
Jayadevan AM | Published: 15 Oct 2026 | 10:31 PM

പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാനുള്ള സാധ്യത കുറവെന്ന് സഹോദരി എൽമ അവെയ്‌റോ. കളിക്കാന്‍ അവസരം നല്‍കാത്തതിന് പിന്നാലെ പരിശീലകന്‍ ഹോര്‍ഗെ ജീസസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീം ക്യാമ്പ് വിട്ടത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ താരത്തിന് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ താരത്തിന്റെ തിരിച്ചുവരവ് സാധ്യമാണെന്ന സൂചനയാണ് ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്രോ പ്രൊയെന്‍സ നേരത്തെ നല്‍കിയത്. നവംബറിലെ അന്താരാഷ്ട്ര മത്സരങ്ങളിൽ താരം ടീമിൽ തിരിച്ചെത്തിയേക്കുമെന്നാണ് പ്രൊയെന്‍സ സൂചിപ്പിച്ചത്. ടീം ക്യാമ്പ് വിട്ട നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് റൊണാള്‍ഡോയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ തിരിച്ചുവരവിനുള്ള സാധ്യത കുറവാണെന്ന് സഹോദരി വെളിപ്പെടുത്തിയത്.

“അദ്ദേഹം മടങ്ങിവരാതിരിക്കാനുള്ള സാധ്യതയാണ് മടങ്ങിവരാനുള്ള സാധ്യതയേക്കാൾ കൂടുതൽ. റൊണാൾഡോയും ജീസസും ഇപ്പോൾ വേദനയിലാണെന്നാണ് ഞാൻ കരുതുന്നത്. അതവർ അനുഭവിച്ചറിഞ്ഞ ഒരു സാഹചര്യമാണ്. ഞാൻ എൻ്റെ സഹോദരനുവേണ്ടിയാണ് സംസാരിക്കുന്നത്”-എന്ന്‌ എൽമ അവെയ്‌റോ പറഞ്ഞതായി ‘ഗോള്‍.കോം’ റിപ്പോര്‍ട്ട് ചെയ്തു.

കാര്യങ്ങള്‍ സങ്കീര്‍ണ്ണം!

കാര്യങ്ങൾ പ്രതിസന്ധിയിലാണെന്നാണ് താന്‍ കരുതുന്നതെന്ന്‌ എൽമ വ്യക്തമാക്കി. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം. എനിക്കറിയില്ല, വിഷയം വളരെ സങ്കീർണ്ണമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കരിയറിലുടനീളം ടീമിനായി റൊണാള്‍ഡോ നല്‍കിയ സംഭാവനകള്‍ക്ക് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ അധികാരികള്‍ കൂടുതല്‍ നന്ദി കാണിക്കണമെന്നാണ് എല്‍മയുടെ അഭിപ്രായം. തന്റെ സഹോദരൻ മുൻകാലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ ആരാധകർ മറന്നുപോകുന്നതിലുള്ള ദുഃഖവും അവർ പങ്കുവെച്ചു.

Also Read: Cristiano Ronaldo: റൊണാള്‍ഡോയുടെ തിരിച്ചുവരവ് നവംബറിലോ? സൂചന നല്‍കി പോര്‍ച്ചുഗല്‍ ഫെഡറേഷന്‍

തനിക്ക് സങ്കടമുണ്ട്. പോർച്ചുഗീസ് ജനത നിർഭാഗ്യവശാൽ ഇതിനകം കൈവരിച്ച നേട്ടങ്ങൾ മറന്നുപോകുന്നു. കാര്യങ്ങൾ ഇപ്പോൾ മറ്റൊരു രീതിയിൽ പോകണമെന്ന് അവർ വിശ്വസിക്കുന്നു. തന്റെ സഹോദരൻ ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നത് കാണുമ്പോൾ, എന്ത് പറയണമെന്ന് അറിയില്ല. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹം ഒട്ടും അര്‍ഹിക്കുന്നില്ലെന്നും എല്‍മ അഭിപ്രായപ്പെട്ടു.

ദേശീയ ടീം ക്യാമ്പിൽ നിന്ന് റൊണാൾഡോ പെട്ടെന്ന് മടങ്ങിയപ്പോൾ താൻ പൊട്ടിക്കരഞ്ഞുപോയെന്ന് അദ്ദേഹത്തിന്റെ അമ്മ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പ്രതികരിച്ച് സഹോദരിയും രംഗത്തെത്തിയത്. നേരത്തെ, റൊണാള്‍ഡോയും, പരിശീലകനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോര്‍ച്ചുഗല്‍ ഫെഡറേഷന്‍ ആഗ്രഹിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English Summary

Elma Aveiro hinted that Cristiano Ronaldo’s Portugal career may be over. The Al-Nassr striker recently left the national team camp after being benched. Disagreements then escalated between Ronaldo and manager Jorge Jesus. His sister described the situation as complicated and currently at a dead end.

Follow Us