AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs Pakistan: പാകിസ്താനെതിരെ കളിക്കാതിരുന്നാൽ എന്താണ് പ്രശ്നം?; ആദ്യ പ്രതികരണവുമായി ബിസിസിഐ

Devajit Saikia About India vs Pakistan Match: പാകിസ്താനെതിരായ മത്സരം ബഹിഷ്കരിച്ചാൽ ഐസിസി നടപടിയെടുക്കുമെന്ന് ബിസിസിഐയുടെ വിശദീകരണം. ഇതാദ്യമായാണ് വിഷയത്തിൽ ബിസിസിഐയുടെ പ്രതികരണം വരുന്നത്.

India vs Pakistan: പാകിസ്താനെതിരെ കളിക്കാതിരുന്നാൽ എന്താണ് പ്രശ്നം?; ആദ്യ പ്രതികരണവുമായി ബിസിസിഐ
ദേവജിത് സൈകിയImage Credit source: PTI
Abdul Basith
Abdul Basith | Updated On: 08 Sep 2025 | 10:50 AM

ഐസിസി ഇവൻ്റുകളിൽ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് ബിസിസിഐ. പാകിസ്താനെതിരെ കളിക്കാതിരുന്നാൽ ഐസിസി നടപടിയെടുക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് ദേവജിത് സൈകിയ പറഞ്ഞു. ഇതാദ്യമായാണ് വിഷയത്തിൽ ബിസിസിഐ പ്രതികരിക്കുന്നത്.

“കേന്ദ്രസർക്കാർ എല്ലാ കാര്യങ്ങളും പരിഗണനയിൽ എടുത്തിട്ടുണ്ട്. താരങ്ങളുടെ ആശങ്കകളും ബിസിസിഐയുടെ താത്പര്യങ്ങളും ഉൾപ്പെടെ എല്ലാ കാര്യങ്ങളും. വിവിധ ടീമുകൾ പങ്കെടുക്കുന്ന ഒരു ടൂർണമെൻ്റിൽ ഒരു ടീം പങ്കെടുത്തില്ലെങ്കിൽ ആ ബോർഡിനെതിരെ ഐസിസി നടപടിയെടുക്കും. അത് വളർന്നുവരുന്ന താരങ്ങൾക്കും അവരുടെ കരിയറിനും തിരിച്ചടിയാവും.”- സൈകിയ എൻഡിടിവിയോട് പറഞ്ഞു.

ഇന്ത്യൻ ടീമിന് ക്രിക്കറ്റിലോ മറ്റേതെങ്കിലും കായികമത്സരങ്ങളിലോ കളിക്കുന്നതിനായി കേന്ദ്രസർക്കാരിൻ്റെ കായികമന്ത്രാലയം ചില നിബന്ധനകൾ വച്ചിട്ടുണ്ട്. വളരെ കരുതലോടെയാവും ആ നിബന്ധനകൾ വച്ചതെന്ന് തനിക്ക് ഉറപ്പാണ്. അതുകൊണ്ട് തന്നെ അതനുസരിച്ചേ ഇക്കാര്യങ്ങളിൽ നിലപാടെടുക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Asia Cup 2025: വൈസ് ക്യാപ്റ്റൻസിയുടെ ഭാരത്തിൽ ശുഭ്മൻ ഗിൽ; മോശം പ്രകടനങ്ങളായാൽ രൂക്ഷവിമർശനം ഉറപ്പ്

ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നതുമായി ബന്ധപ്പെട്ട് വിമർശനം ശക്തമാണ്. പല മുൻ താരങ്ങളും ബിസിസിഐയ്ക്കെതിരെ രംഗത്തുവന്നു. പണം മാത്രമാണ് ബിസിസിഐയുടെ ലക്ഷ്യമെന്നും അതുകൊണ്ടാണ് ഈ കളി ബഹിഷ്കരിക്കാൻ തയ്യാറാവാത്തത് എന്നും വിമർശനങ്ങളുയർന്നു. ലെജൻഡ് ലീഗ് സെമിഫൈനലിൽ അടക്കം ഇന്ത്യൻ ടീം പാകിസ്താനെതിരായ മത്സരം ബഹിഷ്കരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പിലെ മത്സരം ബഹിഷ്കരിക്കാൻ എന്താണ് പ്രശ്നമെന്ന് പല കോണുകളിൽ നിന്നും ചോദ്യങ്ങളുണ്ടായി. ഇതിനോടുള്ള ബിസിസിഐയുടെ ആദ്യ പ്രതികരണമാണ് ഇത്.

നേരത്തെ, ഏഷ്യാ കപ്പ് ടീം പ്രഖ്യാപന വേളയിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോടും മുഖ്യ സെലക്ടർ അജിത് അഗാർക്കറിനോടും മാധ്യമപ്രവർത്തകർ ഈ ചോദ്യം ചോദിച്ചിരുന്നു. എന്നാൽ, ഇതിന് മറുപടി പറയാൻ ബിസിസിഐ പ്രതിനിധി സമ്മതിച്ചില്ല.

സെപ്തംബർ 14നാണ് ഏഷ്യാ കപ്പിൽ ഇന്ത്യ – പാകിസ്താൻ മത്സരം.

Follow Us