AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: വൈസ് ക്യാപ്റ്റൻസിയുടെ ഭാരത്തിൽ ശുഭ്മൻ ഗിൽ; മോശം പ്രകടനങ്ങളായാൽ രൂക്ഷവിമർശനം ഉറപ്പ്

Shubman Gill vs Sanju Samson: ഇന്ത്യൻ ടി20 ടീമിൻ്റെ വൈസ് ക്യാപ്റ്റൻസിയെന്നത് ഗില്ലിന് ഒരേസമയം നേട്ടവും മുൾക്കിരീടവുമാണ്. സഞ്ജുവിന് പകരം ഓപ്പണറാവുന്നു എന്നതിനാൽ പ്രകടനം മോശമായാൽ വിമർശനം ഉറപ്പാണ്.

abdul-basith
Abdul Basith | Updated On: 08 Sep 2025 08:44 AM
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം ടൂർണമെൻ്റിനായുള്ള കടുത്ത പരിശീലനത്തിലാണ്. ഏഷ്യാ കപ്പ് ഈ മാസം 9ന് ആരംഭിക്കുമെങ്കിലും 10 നാണ് ഇന്ത്യയുടെ ആദ്യ കളി. സൂര്യകുമാർ യാദവിൻ്റെ നായകത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. ശുഭ്മൻ ഗിൽ ആണ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. (Image Credits- PTI)

1 / 5
വൈസ് ക്യാപ്റ്റനെന്ന അധിക ചുമതല ലഭിച്ചെങ്കിലും ഗില്ലിന് അത് മുൾക്കിരീടമായി തോന്നിയേക്കാം. കാരണം, സഞ്ജു സാംസൺ തകർത്തുകളിച്ച സ്ഥലത്തേക്കാണ് ശുഭ്മൻ ഗിലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ നന്നായി കളിച്ചില്ലെങ്കിൽ നാല് ഭാഗത്തുനിന്നും വിമർശനങ്ങൾ ഉറപ്പാണ്.

2 / 5
ഇന്ത്യയുടെ പുതിയ ടി20 കൾച്ചറിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് ഓപ്പണറായി സഞ്ജു സാംസൺ വഹിച്ചത്. മൂന്ന് സെഞ്ചുറി ഉൾപ്പെടെ സഞ്ജു റെക്കോർഡ് ടി20 സ്കോറുകളുടെ ഭാഗമായി. ഇത്തരത്തിൽ ലഭിച്ച അവസരം പൂർണമായും വിനിയോഗിച്ച ഒരു താരത്തിന് പകരമാണ് ഗിൽ എത്തുന്നത്.

3 / 5
ശുഭ്മൻ ഗില്ലിൻ്റെ ടി20 റെക്കോർഡുകൾ അത്ര നല്ലതല്ല. 2024 ടി20 ലോകകപ്പിന് ശേഷം ഏറ്റവും മോശം സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യൻ താരമാണ് ഗിൽ. ഗില്ലിൻ്റെ പ്രകടനം മോശമായാൽ ഇങ്ങനെയൊരു താരത്തിന് വൈസ് ക്യാപ്റ്റൻസി നൽകി സഞ്ജുവിനെ പുറത്താക്കിയ ബിസിസിഐയും എയറിലാവും.

4 / 5
പക്ഷേ, ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്ത ഗിൽ നടത്തിയ പ്രകടനം അതിഗംഭീരമായിരുന്നു. അതായത്, കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കുമ്പോൾ നന്നായി കളിക്കാൻ ഗില്ലിന് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ടി20 ഓപ്പണർ കം വൈസ് ക്യാപ്റ്റൻ എന്ന റോളിലും ഗിൽ തകർക്കുമെന്നാണ് കരുതേണ്ടത്.

5 / 5