Kerala Rain: മഴക്കെടുതിയിൽ കേരളം, ആറ് മരണം; നാല് പേരെ കാണാനില്ല
Kerala Heavy Rain Alert, 6 Dead Across State: ടി.കെ നഗറിലെ ചെറു വെള്ളച്ചാട്ടത്തിന് സമീപം എത്തിയവരാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ടത്. ആറുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുന്നു. പ്രദേശം ദുർഘടമായതിനാലും രാത്രിയായതിനാലും രക്ഷാപ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനത്തതോടെ വിവിധ ജില്ലകളിൽ വലിയ നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്തു. മഴക്കെടുതിയിൽ സംസ്ഥാനത്തൊട്ടാകെ ആറ് പേരാണ് മരണപ്പെട്ടത്. മലപ്പുറത്ത് പൂക്കോട്ടുംപാടം ടി.കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തു. ഇടുക്കി, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ടി.കെ നഗറിലെ ചെറു വെള്ളച്ചാട്ടത്തിന് സമീപം എത്തിയവരാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ടത്. ആറുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുന്നു. പ്രദേശം ദുർഘടമായതിനാലും രാത്രിയായതിനാലും രക്ഷാപ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. രാവിലെ ഊർജിതമായ തിരച്ചിൽ പുനരാരംഭിക്കുമെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.