AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Business Idea: 15,000 രൂപ മുടക്കൂ, അച്ചാർ ബിസിനസ് തുടങ്ങാം; മാസം 30,000 വരെ വരുമാനം

Start a Pickle Making Business With 15,000 and Build a Profitable Home Venture: ശ്രദ്ധ നേടുന്ന ഒരു സംരംഭമാണ് അച്ചാര്‍ നിര്‍മ്മാണം. വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്നതിനൊപ്പം വലിയ യന്ത്രസാമഗ്രികളോ വിശാലമായ സ്ഥലമോ തുടക്കത്തില്‍ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. രുചിയും ഗുണനിലവാരവും ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ ചെറിയ രീതിയില്‍ ആരംഭിച്ച് പിന്നീട് സംരംഭം വളര്‍ത്തിയെടുക്കാനും സാധിക്കും.

Business Idea: 15,000 രൂപ മുടക്കൂ, അച്ചാർ ബിസിനസ് തുടങ്ങാം; മാസം 30,000 വരെ വരുമാനം
പ്രതീകാത്മക ചിത്രം Image Credit source: anand purohit/Moment/Getty Images
Shiji M K
Shiji M K | Published: 21 Sep 2026 | 09:19 AM

ദൈനംദിന ചെലവുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അധിക വരുമാനം കണ്ടെത്താനുള്ള വഴികള്‍ തേടുന്നവരാണ് പലരും. സ്ഥിരമായ ജോലി എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. എന്നാല്‍ ഈയൊരു സാഹചര്യത്തിലും സ്വന്തമായി എന്തെല്ലാം തുടങ്ങാനും അതില്‍ നിന്ന് വരുമാനം കണ്ടെത്താനും ആരും ശ്രമിക്കുന്നില്ല. സ്വന്തം നിലയില്‍ ചെറിയൊരു സംരംഭം ആരംഭിക്കുന്നതിന് വലിയ തുക മുടക്കേണ്ടതില്ല. കുറഞ്ഞ മുതല്‍മുടക്കില്‍ വീട്ടില്‍ നിന്നുതന്നെ ആരംഭിക്കാവുന്ന നിരവധി ബിസിനസ് സാധ്യതകളുണ്ട്.

അത്തരത്തില്‍ ശ്രദ്ധ നേടുന്ന ഒരു സംരംഭമാണ് അച്ചാര്‍ നിര്‍മ്മാണം. വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്നതിനൊപ്പം വലിയ യന്ത്രസാമഗ്രികളോ വിശാലമായ സ്ഥലമോ തുടക്കത്തില്‍ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. രുചിയും ഗുണനിലവാരവും ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ ചെറിയ രീതിയില്‍ ആരംഭിച്ച് പിന്നീട് സംരംഭം വളര്‍ത്തിയെടുക്കാനും സാധിക്കും.

15,000 രൂപ വരെ മതി

അച്ചാര്‍ നിര്‍മ്മാണം തുടങ്ങുന്നതിന് വലിയ സാമ്പത്തിക നിക്ഷേപം ആവശ്യമില്ല. ഏകദേശം 10,000 മുതല്‍ 15,000 രൂപ വരെ ഉപയോഗിച്ച് തുടക്കം കുറിക്കാം. ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കുപ്പികള്‍, പാക്കിങ് സാമഗ്രികള്‍ തുടങ്ങിയവയാണ് പ്രധാനമായും വേണ്ടത്. തുടക്കത്തില്‍ വിലകൂടിയ യന്ത്രങ്ങള്‍ വാങ്ങുകയോ വലിയൊരു നിര്‍മ്മാണശാല ഒരുക്കുകയോ ചെയ്യേണ്ടതില്ല. വീട്ടല്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ചുതന്നെ ചെറിയ തോതില്‍ ഉല്‍പ്പാദനം ആരംഭിക്കാം.

വ്യത്യസ്തമായ രുചി

അച്ചാര്‍ വിപണിയില്‍ ഇതിനകം തന്നെ നിരവധി ഉല്‍പ്പന്നങ്ങളുണ്ട്. മാങ്ങ, നാരങ്ങ, പച്ചമുളക്, നെല്ലിക്ക തുടങ്ങിയവ ഉപയോഗിച്ചുള്ള പലതരം അച്ചാറുകള്‍ ലഭ്യമാണ്. അതിനാല്‍ പുതിയൊരു സംരംഭത്തിന് വിപണിയില്‍ ശ്രദ്ധ നേടണമെങ്കില്‍ രുചിയില്‍ വ്യത്യസ്തത കൊണ്ടുവരേണ്ടത് പ്രധാനമാണ്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനും ഓര്‍ത്തിരിക്കാനും കഴിയുന്ന പ്രത്യേക രുചി സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ സ്ഥിരം ഉപഭോക്താക്കളെ നേടാന്‍ സാധിക്കുന്നതാണ്.

Also Read: 20,000 രൂപയിൽ തുടങ്ങാം; സ്ഥിരവരുമാനം നേടാൻ മൂന്ന് ചെറുകിട ബിസിനസുകൾ

പ്രാദേശിക വിപണിയില്‍ ശ്രദ്ധിക്കാം

പുതിയ സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് ഉപഭോക്താക്കളെ കണ്ടെത്തുന്നത് നിര്‍ണായകമാണ്. തുടക്കത്തില്‍ സ്വന്തം പ്രദേശത്തെ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. പലചരക്ക് കടകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുകയും ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് നല്‍കുകയും ചെയ്യാം.

 30,000 രൂപ വരെ വരുമാനം നേടാം

ആവശ്യത്തിന് വിപണി കണ്ടെത്താനും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം നിലനിര്‍ത്താനും കഴിഞ്ഞാല്‍ അച്ചാര്‍ നിര്‍മ്മാണത്തിലൂടെ നല്ല വരുമാനം നേടാന്‍ സാധിക്കും. സ്ഥിരമായ വില്‍പ്പനയും മികച്ച വിപണനവും സാധ്യമാകുന്ന സാഹചര്യത്തില്‍ മാസം ഏകദേശം 25,000 മുതല്‍ 30,000 രൂപ വരെ വരുമാനം നേടാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

English Summary

Pickle making is a low-investment home business that can be started with around ₹10,000 to 15,000. With quality products, unique flavours and effective marketing, the business can grow into a steady source of income.

Follow Us