India vs Pakistan Women’s T20 WC Live Score: ഷഫാലിയും, ജെമിമയും മടങ്ങി; ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത തുടക്കം
India vs Pakistan, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ഇവിടെ വായിക്കാം. പാകിസ്ഥാനെതിരെ അനായാസ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരെ അട്ടിമറി ജയമാണ് പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.

India Women vs Pakistan Women Cricket Match
LIVE NEWS & UPDATES
-
Shafali Verma: ഷഫാലി വര്‍മ്മ പുറത്ത്
ഓപ്പണര്‍ ഷഫാലി വര്‍മ്മ നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ ആറു റണ്‍സെടുത്ത താരം പുറത്ത്. സാദിയ ഇഖ്ബാലിന് വിക്കറ്റ്.
-
Pakistan Women Playing XI: പാകിസ്ഥാന്റെ പ്ലേയിങ് ഇലവന്‍ ഇങ്ങനെ
ഗുൽ ഫിറോസ, മുനീബ അലി, ആയിഷ സഫർ, സൈറ ജബീൻ, ആലിയ റിയാസ്, നതാലിയ പെർവൈസ്, ഫാത്തിമ സന, റമീൻ ഷമീം, നഷ്‌റ സുന്ദു, തസ്മിയ റുബാബ്, സാദിയ ഇഖ്ബാൽ.
-
India Women Playing XI: ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ പരിശോധിക്കാം
സ്മൃതി മന്ദാന, ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, ഭാരതി ഫുൽമാലി, റിച്ച ഘോഷ്, ദീപ്തി ശർമ, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, ശ്രീ ചരണി, ക്രാന്തി ഗൗഡ്.
-
INDW vs PAKW Toss: ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
വനിതാ ടി20 ലോകകപ്പില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. പ്രതീക്ഷിച്ചതുപോലെ ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ ഹസ്തദാനം ചെയ്തില്ല (No handshake).
-
ശ്രദ്ധിക്കേണ്ട പ്രധാന ഏഴ് താരങ്ങള്‍
ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണായകമാകുന്ന ഏഴ് താരങ്ങളെ നോക്കാം Read More
-
India W vs Pakistan W: ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം എവിടെ കാണാം?
സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ടിവി ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാർ ആപ്പിലും തത്സമയ സ്ട്രീമിംഗ് ലഭ്യമാകും Read More
-
IND W vs PAK W: ഹൈ വോള്‍ട്ട് പോരാട്ടത്തിന് എഡ്ജ്ബാസ്റ്റണ്‍ ഒരുങ്ങി
വനിതാ ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാണ് ഇന്ന് എഡ്ജ്ബാസ്റ്റണ്‍ സാക്ഷ്യം വഹിക്കുന്നത് Read More
വനിതാ ടി20 ലോകകപ്പില്‍ ഇന്നാണ് ആരാധകര്‍ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം. എഡ്ജ്ബാസ്റ്റണില്‍ വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ടി20 ചരിത്രത്തില്‍ ഇരുടീമുകളും 16 തവണ ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും ഇന്ത്യയാണ് വിജയിച്ചത്. മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് വിജയിക്കാനായത്. ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ഒരെണ്ണത്തില്‍ ജയിച്ചു. ഒരെണ്ണത്തില്‍ തോറ്റു. പാകിസ്ഥാന്‍ രണ്ടിലും തോറ്റു. പാകിസ്ഥാനെതിരെ അനായാസ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരെ അട്ടിമറി ജയമാണ് പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.
English Summary
India will face Pakistan today in an exciting Women’s T20 World Cup match. The highly anticipated game will take place at Edgbaston at 7 PM. Historically, India dominates the matchup with 13 wins out of 16 meetings. While India eyes an easy victory, Pakistan hopes for an upset win.