India vs South Africa : പ്രൊട്ടീസ് അടപടലം; കട്ടക്കിൽ ഇന്ത്യക്ക് കൂറ്റൻ ജയം

IND vs SA Cuttack T20I : മലയാളി താരം സഞ്ജു സാംസണിന് പുറത്തിരുത്തി പകരം ജിതേഷ് അവസരം നൽകിയാണ് ഇന്ത്യ കട്ടക്കിൽ ആദ്യ ടി20ക്കായി ഇറങ്ങിയത്. 

India vs South Africa : പ്രൊട്ടീസ് അടപടലം; കട്ടക്കിൽ ഇന്ത്യക്ക് കൂറ്റൻ ജയം

Hardik Pandya

Updated On: 

09 Dec 2025 22:58 PM

കട്ടക്ക് : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടി20ൽ ഇന്ത്യക്ക് കൂറ്റൻ ജയം. 101 റൺസിനാണ് ഇന്ത്യ സന്ദർശകരെ തകർത്തത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 74 റൺസിന് പുറത്തായി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-0ത്തിന് ഇന്ത്യ മുന്നിലെത്തി. മലയാളി താരം സഞ്ജു സാംസണിന് പുറത്തിരുത്തി പകരം ജിതേഷ് ശർമയ്ക്ക് അവസരം നൽകിയാണ് ഇന്ത്യ കട്ടക്കിൽ ആദ്യ ടി20ക്കായി ഇറങ്ങിയത്. തുടക്കത്തിൽ പതറിയ ഇന്ത്യയെ അർധ സെഞ്ചുറി നേടി ഹാർദിക് പാണ്ഡ്യ തകർച്ചയിൽ നിന്നും കരകയറ്റി.  14-ാം ഓവറിൽ 104ന് അഞ്ച് എന്ന നിലയിൽ തകർച്ചയിൽ നിന്നാണ് പാണ്ഡ്യ അവസാന ഓവറിൽ തകർത്തടിച്ച് ഇന്ത്യയുടെ സ്കോർ ബോർഡ് 175ലേക്കെത്തിച്ചത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ ആദ്യം ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നാല് റൺസെടുത്ത് പുറത്തായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഓപ്പണർ അഭിഷേക് ശർമയും ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയതോടെ ഇന്ത്യ സമർദ്ദത്തിലായി. മധ്യനിരയിൽ തിലക് വർമയും അക്സർ പട്ടേലും പന്തുകൾ ചിലവഴിച്ച് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റാൻ ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

ശേഷം പാണ്ഡ്യ ക്രിസീലെത്തിയാണ് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റിയത്. 28 പന്തിൽ നാല് സിക്സറും ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 210.71 സ്ട്രൈക് റേറ്റിലാണ് പാണ്ഡ്യ അർധ സെഞ്ചുറി സ്വന്തമാക്കിയത്.  നാല് സിക്സറുകൾ പറത്തിയതോടെ രാജ്യാന്തര ടി20 ക്രിക്കറ്റിൽ 100 സിക്സറുകൾ എന്ന നേട്ടവും പാണ്ഡ്യ സ്വന്തമാക്കി. പാണ്ഡ്യക്കൊപ്പം ഹാർഡ് ഹിറ്റർ ശിവം ദൂബെയും ക്രീസിലെത്തിയെങ്കിലും ഇടംകൈയ്യൻ ബാറ്റർക്ക് കാര്യമായ സംഭാവന സ്കോർ ബോർഡിലേക്ക് നൽകാനായില്ല.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടീസ് നിലം തൊടനായില്ല. ആദ്യ ഓവറിൽ തന്നെ വെറ്ററൻ താരം ക്വിൻ്റൺ ഡിക്കോക്കിനെ പുറത്താക്കി കൊണ്ട് ഇന്ത്യ ബോളർമാർ ആക്രമണം തുടർന്നു. 22 റൺസെടുത്ത ഡെവാൾഡ് ബ്രിവീസാണ് സന്ദർശകരിലെ ടോപ് സ്കോറർ. അർഷ്ദീപ് സിങ്, ജസ്പ്രിത് ബുമ്ര, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റുകൾ വീതം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. 11-ാം തീയതി മൊഹാലിയിൽ വെച്ചാണ് പരമ്പര രണ്ടാം മത്സരം

വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്