ഗില്ലിന് ഇരട്ട സെഞ്ചുറി, ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
IND vs WI 2nd ODI: 406 റണ്‍സ് വിജയലക്ഷ്യം 43.3 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഡബിള്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, സെഞ്ചുറിയടിച്ച ഓപ്പണര്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.133 പന്തില്‍ 223 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു.

Shubman Gill
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്ര വിജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ 406 റണ്‍സ് വിജയലക്ഷ്യം 43.3 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഡബിള്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, സെഞ്ചുറിയടിച്ച ഓപ്പണര്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ഏഴു വിക്കറ്റിന് 405, ഇന്ത്യ 43.3 ഓവറില്‍ രണ്ട് വിക്കറ്റിന് 406. 133 പന്തില്‍ 223 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു. ഏകദിനത്തില്‍ ഗില്‍ നേടുന്ന രണ്ടാം ഇരട്ട സെഞ്ചുറിയാണിത്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ രോഹിതും, ഗില്ലും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 255 റണ്‍സാണ് അടിച്ചുകൂട്ടിയത്. 27-ാം ഓവറിലെ രണ്ടാം പന്തില്‍ രോഹിത് ശര്‍മയെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി ജെയ്ഡന്‍ സീല്‍സാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. രോഹിത് ശര്‍മ 75 പന്തില്‍ 101 റണ്‍സെടുത്തു.
Also Read: Rohit Sharma: ഗുവാഹത്തിയില്‍ ‘ഹിറ്റ്മാന്‍’ ഷോ! സച്ചിന്റെ റെക്കോഡ് മറികടന്നു
വമ്പന്‍ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും വിരാട് കോലിയും മികച്ച പ്രകടനം പുറത്തെടുത്തു. 19 പന്തുകള്‍ നേരിട്ട താരം 29 റണ്‍സുമായാണ് മടങ്ങിയത്. ഗില്ലിനൊപ്പം 37 പന്തില്‍ 31 റണ്‍സുമായി റുതുരാജ് ഗെയ്ക്‌വാദും പുറത്താകാതെ നിന്നു.
തകര്‍ത്തടിച്ച് വെസ്റ്റ് ഇന്‍ഡീസ്
വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി മൂന്ന് ബാറ്റര്‍മാരാണ് സെഞ്ചുറികള്‍ നേടിയത്. ഓപ്പണര്‍ ജോണ്‍ കാംബെല്‍ (68 പന്തില്‍ 101), ക്യാപ്റ്റന്‍ ഷായ് ഹോപ് (94 പന്തില്‍ 104), ആമിര്‍ ജാങ്കൂ (77 പന്തില്‍ 114) എന്നിവര്‍ തിളങ്ങി. മറ്റ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
കീസി കാര്‍ട്ടി-10 പന്തില്‍ ഒമ്പത്, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്-ഗോള്‍ഡന്‍ ഡക്ക്, റോസ്റ്റണ്‍ ചേസ്-25 പന്തില്‍ 29, കീമോ പോള്‍-എട്ട് പന്തില്‍ മൂന്ന്, അല്‍സാരി ജോസഫ്-10 പന്തില്‍ എട്ട്, ഷമാര്‍ ജോസഫ്-എട്ട് പന്തില്‍ 14 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍നൂര്‍ ബ്രാര്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പ്രസിദ് കൃഷ്ണ ഒരു വിക്കറ്റ് സ്വന്തമാക്കി. അരങ്ങേറ്റക്കാരന്‍ ആക്വിബ് നബിക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. 8.5 ഓവര്‍ എറിഞ്ഞ ചാരം 84 റണ്‍സ് വിട്ടുകൊടുത്തു. നേരത്തെ തിരുവനന്തപുരത്ത് നടന്ന ആദ്യ ഏകദിനത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെ പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ ഫലം ഇന്ത്യയ്ക്ക് അപ്രസക്തമായി.
English Summary
India won the second ODI against West Indies to clinch the series with an easy victory. Chasing a massive target of 406 runs, India reached the score in just 43.3 overs with two wickets down. Captain Shubman Gill scored an unbeaten double century (223 off 133), while opener Rohit Sharma added a century (101 off 75). Earlier, West Indies posted 405 for 7 with centuries from John Campbell, Shai Hope, and Amir Jangoo.