India vs West Indies: ഇന്ത്യയുടെ മത്സരം കാണാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് പോകുന്നുണ്ടോ? നിര്‍ബന്ധമായും ഇതറിഞ്ഞിരിക്കണം

India Match in Trivandrum What Fans Cannot Carry Into Greenfield Stadium: തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി കേരളത്തില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വേദികളിലൊന്നാണ് കാര്യവട്ടം. ഇന്ത്യയുടെ മത്സരം നേരില്‍ കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആരാധകര്‍ തലസ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

India vs West Indies: ഇന്ത്യയുടെ മത്സരം കാണാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് പോകുന്നുണ്ടോ? നിര്‍ബന്ധമായും ഇതറിഞ്ഞിരിക്കണം

പ്രതീകാത്മക ചിത്രം

Published: 

26 Sep 2026 | 01:04 PM

അന്താരാഷ്ട്ര ക്രിക്കറ്റിന് വീണ്ടും വേദിയാകാന്‍ തിരുവനന്തപുരം. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബര്‍ 27ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുക. ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളില്‍ ഒന്നാണിത്.

തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി കേരളത്തില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വേദികളിലൊന്നാണ് കാര്യവട്ടം. ഇന്ത്യയുടെ മത്സരം നേരില്‍ കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആരാധകര്‍ തലസ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ആരാധകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്ക് പോകുന്നവര്‍ ടിക്കറ്റും ആവശ്യമായ തിരിച്ചറിയല്‍ രേഖകളും കൈവശം കരുതണം. ടിക്കറ്റിലെ നിര്‍ദേശങ്ങള്‍ നേരത്തെ പരിശോധിക്കുന്നതും പ്രധാനമാണ്. സ്റ്റേഡിയത്തില്‍ അനുവദനീയമല്ലാത്ത വസ്തുക്കള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കണം.

വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ പാര്‍ക്കിങ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കുന്നത് ഉചിതമാണ്. പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ യാത്രാ സമയവും മടക്കയാത്രയ്ക്കുള്ള സൗകര്യങ്ങളും കണക്കിലെടുക്കണം.

ഇവ അറിഞ്ഞിരിക്കാം

മത്സരം കാണാന്‍ പോകുന്നവര്‍ സ്‌റ്റേഡിയത്തിന് അകത്തേക്ക് ഒരു കാരണവശാലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ പാടുള്ളതല്ല. ഡ്രോണ്‍, പവര്‍ ബാങ്ക്, വിസില്‍, സെല്‍ഫി സ്റ്റിക് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നിരോധിച്ച സാധനങ്ങളുടെ പട്ടിക ചുവടെ.

Also Read: Sanju Samson: ജപ്പാനെതിരായ പ്രകടനം തിരിച്ചടിയാകുമോ? സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ തുടരുമോ?

  • പവര്‍ ബാങ്ക്
  • സിഗരറ്റ്, ലൈറ്ററുകള്‍
  • സെല്‍ഫി സ്റ്റിക്
  • കോയിന്‍സ്
  • മൂര്‍ച്ഛയുള്ള വസ്തുക്കള്‍
  • വീഡിയോ റെക്കോഡര്‍
  • വിസില്‍
  • ഡിഎസ്എല്‍ആര്‍ ക്യാമറ
  • ഗ്ലാസ്, ബോട്ടിലുകള്‍
  • കുട
  • ഹെല്‍മെറ്റ്
  • പുറത്തുനിന്നുള്ള ഭക്ഷണം
  • ഡ്രോണ്‍
  • ആയുധങ്ങള്‍
  • ലേസര്‍ പോയിന്ററുകള്‍
  • നിരോധിത വസ്തുക്കള്‍
  • പടക്കം
  • വളര്‍ത്തുമൃഗങ്ങള്‍
  • ടിന്‍, കാനുകള്‍
  • ഭയാനകമായ വസ്തുക്കള്‍
  • വലിയ കൊടികള്‍
  • കമ്പ്യൂട്ടര്‍, ലാപ്‌ടോപ്
  • മദ്യം
  • സംഗീതോപകരണങ്ങള്‍

English Summary

Fans heading to Greenfield Stadium in Trivandrum for the India vs West Indies match should be aware of the entry rules and restrictions. The article covers prohibited items, entry guidelines and important instructions to follow at the stadium.

Loading...
Unable to load recommendations.
Follow Us
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം