24 ടെസ്റ്റ് കളിച്ച മുൻ താരം ഇന്ത്യൻ ടീം ചീഫ് സെലക്ടറാകുന്നു; ആദ്യം താൽക്കാലികം, സ്ഥിരപ്പെടുത്തൽ പിന്നെ!

Pragyan Ojha interim chief selector of the Indian cricket team: കഴിഞ്ഞ ആഴ്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ പാർത്ഥിവ് പട്ടേലിന്റെ പേര് ഉയർന്നുകേട്ടിരുന്നു. എന്നാലിപ്പോൾ പാർഥിവിന്റെ സാധ്യതകൾ മങ്ങിയിരിക്കുകയാണ്. മുൻ താരം പ്രഗ്യാൻ ഓജയെ ഇടക്കാല ചീഫ് സെലക്ടറായി ബിസിസിഐ നിയമിച്ചു എന്നാണ് റിപ്പോർട്ട്.

24 ടെസ്റ്റ് കളിച്ച മുൻ താരം ഇന്ത്യൻ ടീം ചീഫ് സെലക്ടറാകുന്നു; ആദ്യം താൽക്കാലികം, സ്ഥിരപ്പെടുത്തൽ പിന്നെ!

Pragyan Ojha Interim Chief Selector Of The Indian Cricket Team

Published: 

06 Oct 2026 | 09:54 AM

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടർ സ്ഥാനത്തേക്ക് അ‌ജിത് അ‌ഗാർക്കറിന് പകരക്കാരനെ ബിസിസിഐ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടറായുള്ള അജിത് അഗാർക്കറിന്റെ കാലാവധി ഒക്ടോബർ 4-ന് അവസാനിച്ചു, ഗുവാഹത്തിയിൽ നടന്ന ഇന്ത്യൻ ടീം സെലക്ഷൻ യോഗത്തിൽ അഗാർക്കർ പങ്കെടുക്കാതിരുന്നത് ഇതിനാലാണെന്ന് ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്യുന്നു. ഇതിനെ തുടർന്ന് ഇടക്കാല ചീഫ് സെലക്ടറായി മുൻ ഇന്ത്യൻ ഇടംകൈയ്യൻ സ്പിന്നർ പ്രഗ്യാൻ ഓജയെ ബിസിസിഐ നിയമിച്ചുവെന്നും ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സെലക്ഷൻ പാനലിൽ അംഗമാണ് പ്രഗ്യാൻ ഓജ.

ഇപ്പോൾ താൽക്കാലികമായിട്ടാണ് ഓജയെ ചീഫ് സെലക്ടർ ആക്കിയിരിക്കുന്നത് എങ്കിലും, സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് സ്ഥിരമായി ചുമതലയേൽക്കാനും ഓജയെ ബിസിസിഐ പരിഗണിക്കുന്നുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. “ബിസിസിഐയിൽ എപ്പോൾ വേണമെങ്കിലും എന്ത് മാറ്റവും സംഭവിക്കാം. എന്നാൽ എല്ലാവർക്കും സ്വീകാര്യനായ ഒരു ആളായാണ് ഓജയെ കാണുന്നത്,” എന്ന് ഇതുമായി ബന്ധപ്പെട്ട ഒരു സ്രോതസ് വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

Also Raed: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 എവിടെ കാണാം? ലൈവ് സ്ട്രീമിങ് വിവരങ്ങൾ അറിയാം

ക്രിക്ബസ് റിപ്പോർട്ട് ശരിയെങ്കിൽ, അ‌ജിത് അ‌ഗാർക്കറിന്റെ പിൻഗാമിയായി ചീഫ് സെലക്ടർ സ്ഥാനത്ത് പ്രഗ്യാൻ ഓജയെ സ്ഥിരമായി തെരഞ്ഞെടുത്തുകൊണ്ടുള്ള ബിസിസിഐ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. നിലവിലെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ (24 എണ്ണം) കളിച്ച താരം എന്ന നിലയിൽ അദ്ദേഹമാണ് ഓജ തന്നെയാണ് ഈ സ്ഥാനത്തേക്ക് സ്വാഭാവികമായി പരിഗണിക്കപ്പെടേണ്ടത് എന്നതും ശ്രദ്ധേയമാണ്.

മറ്റ് കമ്മറ്റി അ‌ംഗങ്ങളിൽ ശിവ് സുന്ദർ ദാസ് 23 ടെസ്റ്റുകളും, ആർ.പി. സിംഗ് 14 ടെസ്റ്റുകളും, അജയ് റത്ര ആറ് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. നിലവിലെ തീരുമാനം താൽക്കാലികം മാത്രമാണ്, അഗാർക്കറിന് പകരക്കാരനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബിസിസിഐ അന്തിമ തീരുമാനം എടുത്തിട്ടില്ല. പ്രഗ്യാൻ ഓജ ചെയർമാനായി തുടരുമോ അതോ പുതിയൊരാളെ നിയമിക്കുമോ എന്നത് വരുംദിവസങ്ങളിൽ വ്യക്തമാകും.

കഴിഞ്ഞ ആഴ്ച ചീഫ് സെലക്ടർ സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ പാർത്ഥിവ് പട്ടേലിന്റെ പേര് ഉയർന്നുകേട്ടിരുന്നു. എന്നാലിപ്പോൾ പാർഥിവിന്റെ സാധ്യതകൾ മങ്ങിയിരിക്കുകയാണ്. ന്യൂസിലൻഡിനെതിരെയുള്ള ട്വന്റി-20, ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കുകയാണ് പുതിയ സെലക്ഷൻ കമ്മിറ്റിയുടെ ആദ്യ ദൗത്യം. കൂടാതെ 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കെട്ടിപ്പടുക്കുന്നതിലും പുതിയ ചീഫ് സെലക്ടർക്ക് നിർണായക പങ്കുണ്ടാകും.

English Summary

Reports indicate that the BCCI has found a replacement for Ajit Agarkar as the chief selector of the Indian cricket team. Cricbuzz reports that the BCCI has appointed former Indian left-arm spinner Pragyan Ojha as the interim chief selector. Ojha is currently a member of the selection panel and holds the record for the highest number of Test matches played (24) among the current selection committee members.

Loading...
Unable to load recommendations.
Follow Us
വീട്ടിലേക്ക് കർട്ടനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്