Delhi Capitals: ഡൽഹി ക്യാപിറ്റൽസിൽ വമ്പൻ അഴിച്ചുപണി; ഗാംഗുലി മുഖ്യ പരിശീലകൻ, മുൻ പരിശീലകർ പുറത്തേക്ക്

Sourav Ganguly named Delhi Capitals head coach: ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഡൽഹി ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായി നിയമിച്ചു. ഡൽഹി ഫ്രാഞ്ചൈസിയിൽ വർഷങ്ങളായി വിവിധ ചുമതലകൾ വഹിച്ച ശേഷം ഇതാദ്യമായാണ് ഗാംഗുലി ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്.

Delhi Capitals: ഡൽഹി ക്യാപിറ്റൽസിൽ വമ്പൻ അഴിച്ചുപണി; ഗാംഗുലി മുഖ്യ പരിശീലകൻ, മുൻ പരിശീലകർ പുറത്തേക്ക്

Sourav Ganguly Delhi Capitals Coach

Published: 

06 Oct 2026 | 04:17 PM

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2027 സീസണിന് മുന്നോടിയായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഡൽഹി ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായി നിയമിച്ചു. ഡൽഹി ഫ്രാഞ്ചൈസിയിൽ വർഷങ്ങളായി വിവിധ ചുമതലകൾ വഹിച്ച ശേഷം ഇതാദ്യമായാണ് ഗാംഗുലി ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. 2019 മുതൽ ഡൽഹി ക്യാപിറ്റൽസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഗാംഗുലി, പുരുഷ-വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഉൾപ്പെടെയുള്ള പ്രമുഖ തസ്തികകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഐപിഎല്ലിൽ ഒരു ടീമിന്റെ ഹെഡ് കോച്ചാകുന്നത് അദ്ദേഹത്തിന്റെ കരിയറിൽ ഇതാദ്യമാണ്.

ഹേമാംഗ് ബദാനിക്ക് പകരക്കാരനായാണ് ഗാംഗുലിയുടെ വരവ്. ഇതിനൊപ്പം ബോളിംഗ് കോച്ച് മുനാഫ് പട്ടേൽ, ടീം ഡയറക്ടർ വേണുഗോപാൽ റാവു, അസിസ്റ്റന്റ് കോച്ച് ഈയാൻ ബെൽ എന്നിവരെയും ഡല്‍ഹി ഒഴിവാക്കി. റിക്കി പോണ്ടിംഗ് ഡൽഹി ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായിരുന്ന സമയത്ത് ഗാംഗുലി ഫ്രാഞ്ചൈസിയുടെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.

ഗാംഗുലിയുടെ വരവ്‌

എസ്എ20-ൽ പ്രിട്ടോറിയ ക്യാപിറ്റൽസിനൊപ്പം തന്റെ കന്നി കോച്ചിംഗ് ദൗത്യം പൂർത്തിയാക്കിയ ശേഷമാണ് ഗാംഗുലി ഡല്‍ഹിയിലേക്ക് മടങ്ങിയെത്തുന്നത്. ബിസിസിഐ പ്രസിഡന്റായും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ (CAB) തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാനാകാത്ത ഫ്രാഞ്ചെസികളില്‍ ഒന്നാണ് ഡല്‍ഹി. കിരീടവരള്‍ച്ച അവസാനിപ്പിക്കുകയാണ് ഫ്രാഞ്ചെസിയുടെ ലക്ഷ്യം.

Also Read: 24 ടെസ്റ്റ് കളിച്ച മുൻ താരം ഇന്ത്യൻ ടീം ചീഫ് സെലക്ടറാകുന്നു; ആദ്യം താൽക്കാലികം, സ്ഥിരപ്പെടുത്തൽ പിന്നെ!

കഴിഞ്ഞ ഐപിഎൽ 2026 സീസണിൽ ആറാം സ്ഥാനത്താണ് ഡൽഹി ഫിനിഷ് ചെയ്തത്. അതിനു തൊട്ടുമുൻപത്തെ സീസണിൽ അഞ്ചാം സ്ഥാനത്തായിരുന്നു ടീം. ഗാംഗുലിക്ക് പിന്നാലെ പുതിയ സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഡല്‍ഹിയിലേക്ക് എത്തിക്കും. മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് ഡൽഹിയുടെ പരിശീലക സംഘത്തിൽ ചേർന്നേക്കുമെന്നും അഭ്യൂഹമുണ്ട്.

വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ഡൽഹി ക്യാപിറ്റൽസ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്. സൈഡ്‌ലൈനിൽ നിന്ന് കളി കാണുന്ന സമയം കഴിഞ്ഞെന്നും, ഫ്രാഞ്ചൈസിയുടെ ഹെഡ് കോച്ചെന്ന നിലയിൽ കളത്തിൽ നേരിട്ടിറങ്ങിയുള്ള യഥാർത്ഥ പോരാട്ടമാണ് ഇനി താൻ ആഗ്രഹിക്കുന്നതെന്നും വീഡിയോയിൽ ഗാംഗുലി പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസ് ചെയർമാനും സഹ ഉടമയുമായ പാർത്ഥ് ജിൻഡാൽ ഗാംഗുലിയുടെ നിയമനത്തെ സ്വാഗതം ചെയ്തു. ഐപിഎല്ലിൽ ഹെഡ് കോച്ച് റോൾ ഏറ്റെടുക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഗാംഗുലി പറഞ്ഞു. ഡൽഹി ക്യാപിറ്റൽസ് തന്റെ ഹൃദയത്തോട് ചേർന്നുള്ള ഒരു ഫ്രാഞ്ചൈസിയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ ടീമുമായി വളരെ ശക്തമായ ഒരു ബന്ധമാണ് തനിക്കുള്ളതെന്നും ഗാംഗുലി പറഞ്ഞു.

English Summary

Sourav Ganguly has been appointed as the head coach of Delhi Capitals for IPL 2027. He replaces Hemang Badani after serving as the franchise’s Director of Cricket. Former all-rounder Yuvraj Singh is also expected to join the coaching team. Ganguly aims to build a strong, fearless side with core players like Axar Patel and Rishabh Pant.

Loading...
Unable to load recommendations.
Follow Us
ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്ക് വാങ്ങാം; കടകളില്‍ തിരക്ക്‌
വീട്ടിലേക്ക് കർട്ടനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ