The Hundred: ഇംഗ്ലണ്ടിൽ ഇന്ത്യൻ അധിനിവേശം; ദി ഹണ്ട്രഡ് ടീമുകളുടെ പേര് മാറ്റി ഐപിഎൽ ടീമുകൾ

The Hundred Team Names Change: ദി ഹണ്ട്രഡ് ലീഗിലെ ടീമുകളുടെ പേര് മാറ്റി. ഐപിഎൽ ടീമുകൾ സ്വന്തമാക്കിയ മൂന്ന് ടീമുകളുടെ പേരുകളാണ് മാറ്റിയത്.

The Hundred: ഇംഗ്ലണ്ടിൽ ഇന്ത്യൻ അധിനിവേശം; ദി ഹണ്ട്രഡ് ടീമുകളുടെ പേര് മാറ്റി ഐപിഎൽ ടീമുകൾ

മാഞ്ചസ്റ്റർ സൂപ്പർ ജയൻ്റ്സ്

Updated On: 

16 Jan 2026 | 11:34 AM

ദി ഹണ്ട്രഡ് ലീഗിലെ ടീമുകളുടെ പേര് മാറ്റി പുതിയ ടീം ഉടമകൾ. മാഞ്ചസ്റ്റർ സൂപ്പർ ജയൻ്റ്സ്, നോർത്തേൺ സൂപ്പർ ചാർജേഴ്സ്, ഓവൽ ഇൻവിൻസിബിൾസ് എന്നീ ടീമുകളെ ഐപിഎൽ ടീം ഉടമകൾ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടീമുകളുടെ പേര് മാറ്റിയത്. ടീമുകളിലേക്ക് പ്രമുഖ താരങ്ങളെ ഡ്രാഫ്റ്റിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

മുൻപ് ദി ഹണ്ട്രഡ് ലീഗിലെ എല്ലാ ടീമുകളുടെയും ഉടമസ്ഥാവകാശം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനായിരുന്നു. ബോർഡിൽ നിന്ന് ഓഹരികൾ വാങ്ങിയാണ് ഐപിഎൽ ടീം ഉടമകൾ സ്വന്തമാക്കിയത്. നോർത്തേൺ സൂപ്പർചാർജേഴ്സ് ടീമിൻ്റെ ഓഹരി സൺറൈസേഴ്സ് ഗ്രൂപ്പ് പൂർണമായി വാങ്ങി. ടീമിൻ്റെ പേര് സൺറൈസേഴ്സ് ലീഡ്സ് എന്നാക്കുകയും ചെയ്തു. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദ്, സൗത്താഫ്രിക്ക ടി20 ലീഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺകേപ്പ് എന്നീ ടീമുകളും ഇതേ ഉടമസ്ഥർക്ക് കീഴിലാണ്.

Also Read: Bhavana: ‘കുറേ നാളുകൾക്ക് ശേഷമാണ് ഞാനൊരു പൊതുവേദിയിൽ വരുന്നത്; ഉത്കണ്ഠയുണ്ടായിരുന്നു’; ഭാവന

സൂപ്പർ ജയൻ്റ്സ് ഗ്രൂപ്പ് ആണ് മാഞ്ചസ്റ്റർ ഒറിജിനൽസ് ടീമിൻ്റെ ഓഹരി സ്വന്തമാക്കിയത്. 70 ശതമാനമാണ് സൂപ്പർ ജയൻ്റ്സ് ഗ്രൂപ്പിൻ്റെ ഓഹരി. മാഞ്ചസ്റ്റർ സൂപ്പർ ജയൻ്റ്സ് എന്നതാണ് പുതിയ പേര്. ​ഐപിഎലിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ്, സൗത്താഫ്രിക്ക ടി20 ലീഗിൽ ഡർബൻ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകളും സൂപ്പർ ജയൻ്റ്സ് ഗ്രൂപ്പിൻ്റേതാണ്. ഓവൽ ഇൻവിസിബിൾസിൻ്റെ 49 ശതമാനം ഓഹരി വാങ്ങിയ എംഐ ഗ്രൂപ്പ് ടീമിൻ്റെ പേര് എംഐ ലണ്ടൻ എന്നാക്കി. ഐപിഎലിൽ മുംബൈ ഇന്ത്യൻസ്, സൗത്താഫ്രിക്ക ടി20 ലീഗിൽ എംഐ കേപ്പ്ടൗൺ എന്നീ ടീമുകൾ അടക്കം വിവിധ ടി20 ലീഗുകളായി എംഐ ഗ്രൂപ്പിന് ആകെ ഏഴോളം ടീമുകളുണ്ട്.
​​
സാം കറൻ, വിൽ ജാക്ക്സ്, ഫീബി ലിച്ച്ഫീൽഡ്, ഹാരി ബ്രൂക്ക്, മിച്ചൽ മാർഷ്, ജോസ് ബട്ട്ലർ, നൂർ അഹ്മദ്, സ്മൃതി മന്ദന തുടങ്ങിയ താരങ്ങൾ ഈ ടീമുകളിലെത്തി.

ഫെന്നി നൈനാനും രാഹുലും ഉറ്റസുഹൃത്തുക്കളോ?
മസിലാണോ ലക്ഷ്യം?; എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കാം
ഈ ഭക്ഷണ സാധനങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ
ചമ്മന്തി അരയ്ക്കാൻ തേങ്ങ വേണ്ട, ഇതൊന്ന് ട്രൈ ചെയ്യൂ
ഷോക്കേറ്റു വീണ കാക്കക്ക് സിപിആർ
റീല്‍സിലും തരൂര്‍ പുലിയാണ്; ഇത് ന്യൂജെന്‍ എംപി
പുറത്തേക്ക് ഇറങ്ങിയപ്പോൾ ദേ മുറ്റത്ത് രാജവെമ്പാല, അവസാനം...
തമിഴനാട്ടിലെ ജല്ലിക്കെട്ട് കാഴ്ചകൾ