ആശാനേ നമ്മളും ഇവിടെയൊക്കെ ഉണ്ടേ! ഗംഭീറിന്റെ കണ്ണ് തുറപ്പിക്കുന്ന 10 വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ ചൈനാമാൻ

Indian 'Chinaman' bowler Kuldeep Yadav claims a 10-wicket haul: ക്രിക്കറ്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പെഷ്യലിസ്റ്റ് സ്പിന്നറായി കണക്കാക്കപ്പെടുന്ന താരമായിരുന്നു കുൽദീപ് യാദവ്. എന്നാൽ ദേശീയ ടീമിൽ കുൽദീപിന് ലഭിച്ച അവസരങ്ങൾ പരിമിതമാണ്. 2017-ൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഇതുവരെ 19 ടെസ്റ്റുകളിൽ മാത്രമാണ് കുൽദീപിന് അവസരം ലഭിച്ചത്. പ്ലെയിംഗ് ഇലവനിൽ ഇടം കണ്ടെത്തുക എന്നത് കുൽദീപിന് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു.

ആശാനേ നമ്മളും ഇവിടെയൊക്കെ ഉണ്ടേ! ഗംഭീറിന്റെ കണ്ണ് തുറപ്പിക്കുന്ന 10 വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ ചൈനാമാൻ

Gautam Gambhir Kuldeep Yadav

Published: 

11 Sep 2026 | 02:18 PM

ഇന്ത്യൻ ടീമിൽ ആരൊക്കെ എത്തും ആരൊക്കെ എത്തില്ല എന്ന് ആരാധകർക്ക് ഒരു പിടുത്തവും കിട്ടാത്ത നിലയിലാണ് പലപ്പോഴും കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. കോച്ച് ഗംഭീർ, മുഖ്യ സെലക്ടർ അ‌ജിത് അ‌ഗാർക്കർ എന്നിവരുടെ ടീം സെലക്ഷനിലെ നിലപാടുകൾ പലതും അ‌തിനാൽത്തന്നെ വിമർശിക്കപ്പെടുന്നുമുണ്ട്. അ‌ർഹതയുള്ള പല താരങ്ങളെയും ഇവർ തഴയുന്നു എന്നാണ് ഒരു വിഭാഗം ആരാധകർ വിശ്വസിക്കുന്നത്. ഇങ്ങനെ തഴയപ്പെട്ടവരിൽ പല പ്രമുഖ താരങ്ങളും ഉണ്ട്. തഴയപ്പെടലിന്റെ ഏറ്റവും വലിയ ഉദാഹരമായി മലയാളി താരം സഞ്ജു സാംസൺ തന്നെ നമുക്ക് മുന്നിലുണ്ട്. അ‌ർഹിക്കുന്ന പരിഗണന പലപ്പോഴും ഇന്ത്യൻ ടീമിൽ സഞ്ജുവിന് ലഭിച്ചിട്ടില്ല. എന്നാൽ കിട്ടുന്ന അ‌വസരങ്ങളിൽ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്ത് താരങ്ങൾ പലരും ശ്രദ്ധ നേടാൻ തങ്ങളാൽ കഴിയുന്നത് ചെയ്യുന്നുണ്ട്. അ‌ത്തരത്തിൽ ഒരു ഇന്ത്യൻ താരം നടത്തിയിരിക്കുന്ന പെർഫോമൻസ് ഇപ്പോൾ ചില ചർച്ചകൾക്ക് തുടക്കവുമിട്ടിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിന്റെ സ്വന്തം ​ചൈനാമാൻ ആയ കുൽദീപ് യാദവ് ഇപ്പോൾ കൗണ്ടി ക്രിക്കറ്റിൽ 10 വിക്കറ്റ് നേട്ടവുമായി ഒരു ഉശിരൻ പെർഫോമൻസ് കാഴ്ചവച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ മുഖ്യ കോച്ച് ആയ ഗൗതം ഗംഭീർ കുൽദീപിന്റെ ഈ വിക്കറ്റ് നേട്ടത്തിന് നേരേ കണ്ണ് തുറക്കുകയും അ‌ദ്ദേഹത്തെ ടീമിലെടുക്കുകയും ചെയ്യുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. രവിചന്ദ്രൻ അശ്വിന്റെ വിരമിക്കലിന് ശേഷം ഇന്ത്യ ഏറെ പ്രതീക്ഷകളോടെ ഉറ്റുനോക്കിയ താരമായിരുന്നു കുൽദീപ് യാദവ്.

Also Read: വായടപ്പിക്കുന്ന മറുപടി! രോഹിത് ശർമ്മയുടെ ടി-ഷർട്ടിലെ എഴുത്ത് അ‌ഗാർക്കർക്കുള്ള മറുപടിയെന്ന് സോഷ്യൽ മീഡിയ

ക്രിക്കറ്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പെഷ്യലിസ്റ്റ് സ്പിന്നറായി കണക്കാക്കപ്പെടുന്ന താരമാണെങ്കിലും, ദേശീയ ടീമിൽ കുൽദീപിന് ലഭിച്ച അവസരങ്ങൾ പരിമിതമാണ്. 2017-ൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഇതുവരെ 19 ടെസ്റ്റുകളിൽ മാത്രമാണ് കുൽദീപിന് അവസരം ലഭിച്ചത്. റെഡ്-ബോൾ, വൈറ്റ്-ബോൾ ഫോർമാറ്റുകളിലെല്ലാം ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാറുണ്ടെങ്കിലും, പ്ലെയിംഗ് ഇലവനിൽ ഇടം കണ്ടെത്തുക എന്നത് കുൽദീപിന് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു.

ബാറ്റിങ്ങിൽ കൂടി കാര്യമായ സംഭാവന നൽകാൻ കഴിയുന്ന ബൗളർമാർക്ക് മുൻഗണന നൽകുന്ന ഒരു സമീപനമാണ് നിലവിലെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനുള്ളത്. അ‌തിനാൽത്തന്നെ ബൗളറായ കുൽദീപ് ടീമിലെത്തുന്നതിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. എന്നാൽ അ‌വസരം ലഭിച്ചാൽ 10 വിക്കറ്റ് നേട്ടം പോലും തനിക്ക് നിസാരമാണ് എന്ന് കുൽദീപ് ഇപ്പോൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.

എസെക്സിനെതിരെ യോർക്ക്ഷെയറിന് വേണ്ടി കളിച്ച കുൽദീപ്, രണ്ട് ഇന്നിംഗ്സുകളിലായി 4/70, 6/50 എന്നിങ്ങനെ പ്രകടനം കാഴ്ചവെച്ച് ഇംഗ്ലണ്ടിൽ 10/120 എന്ന മികച്ച നേട്ടം സ്വന്തമാക്കി. ബാറ്റിംഗിലും അദ്ദേഹം നിർണായക സംഭാവന നൽകി എന്നതാണ് ശ്രദ്ധേയം. യോർക്ക്ഷെയർ 390 റൺസ് നേടിയപ്പോൾ കുൽദീപ് 36 റൺസ് സ്കോർ ചെയ്തു.

ഗൗതം ഗംഭീർ ഇത് കാണുന്നുണ്ടോ? ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർമാരെ കണ്ടെത്തുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. അ‌ങ്ങനെയുള്ളപ്പോഴാണ് ഇന്ത്യൻ ടീം കുൽദീപിനെ പോലൊരു മികച്ച ബൗളറെ അ‌വഗണിക്കുന്നത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. നിലവിൽ വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവർക്കും, അടുത്തകാലത്തായി മാനവ് സുത്താർ, സാരൻഷ് ജെയിൻ തുടങ്ങിയവർക്കുമാണ് ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കുന്നത്, കുൽദീപ് പ്ലെയിംഗ് ഇലവനിൽ ഇടയ്ക്കിടെ വന്നുപോകുന്നുണ്ടെങ്കിലും കഴിവ് പൂർണ്ണമായി പുറത്തെടുക്കാൻ സഹായിക്കുന്ന തരത്തിലുള്ള അവസരങ്ങൾ ലഭിക്കുന്നില്ല.

English Summary

Kuldeep Yadav, Indian cricket’s very own ‘Chinaman’ bowler, has delivered a stellar performance in county cricket by claiming a ten-wicket haul. Fans are keenly watching to see if Indian head coach Gautam Gambhir will take note of this achievement. Kuldeep was once considered India’s premier specialist spinner, yet his opportunities in the national team have been limited.

Loading...
Unable to load recommendations.
Follow Us
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്