AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ നേമത്തേക്കോ? പ്രതീക്ഷയിൽ തലസ്ഥാനം

Thiruvananthapuram Metro Extension: തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മെട്രോ റെയിൽ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുവുകയാണ്. കരമന-കഴക്കൂട്ടം, നേമം വഴിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ പദ്ധതി നേമം റെയിൽവേ സ്റ്റേഷൻ വരെ നീട്ടുന്നത് ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുയരുന്നത്.

Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ നേമത്തേക്കോ? പ്രതീക്ഷയിൽ തലസ്ഥാനം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 11 Sep 2026 | 03:03 PM

തടസ്സങ്ങളൊന്നുമില്ലാതെ, തിരുവനന്തപുരം മെട്രോ യാഥാർഥ്യമാകാനുള്ള പ്രാർത്ഥനയിലാണ് തലസ്ഥാന നിവാസികൾ. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകാൻ വരാൻ പോകുന്ന മെട്രോയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. പാപ്പനംകോട് നിന്ന് കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടറിയേറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം വഴി കഴക്കൂട്ടം വരെയും അവിടെ നിന്ന് ടെക്നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കൽ എന്നിങ്ങനെയാണ് നിലവിലെ റൂട്ട്. എന്നാലിത് നേമം വരെ നീളാനും സാധ്യതയുണ്ട്.

മെട്രോ നേമത്തേക്കും?

തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മെട്രോ റെയിൽ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുവുകയാണ്. കരമന-കഴക്കൂട്ടം, നേമം വഴിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ പദ്ധതി നേമം റെയിൽവേ സ്റ്റേഷൻ വരെ നീട്ടുന്നത് ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുയരുന്നത്.

ഈ ആവശ്യവുമായി ബന്ധപ്പെട്ട് രാജിവ് ചന്ദ്രശേഖർ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മെട്രോ റെയിൽ നേമം വരെ നീട്ടുന്നതിലോടുകൂടി തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് സ്ഥലം എംഎൽഎ കൂടിയായ രാജീവ് ചന്ദ്രശേഖർ കത്ത് നൽകിയത്. മെട്രോ നേമം സ്റ്റേഷൻ വരുന്നതോടുകൂടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അടക്കം കൂടുതൽ പ്രയോജനകരമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: തമ്പാനൂർ – കഴക്കൂട്ടം യാത്രയ്ക്ക് മെട്രോയാണോ ബസാണോ ലാഭം? തിരുവനന്തപുരം മെട്രോ വരുമ്പോൾ….

കൊല്ലംക്കാർക്ക് നേട്ടമാകുമോ?

പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ 31 കിലോമീറ്റർ നീളത്തിലെത്തുന്ന മെട്രോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. തലസ്ഥാന വാസികൾക്ക് മാത്രമല്ല, തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യമാകുന്നതോടെ, അയൽ ജില്ലയായ കൊല്ലത്തിനും വളരെയധികം നേട്ടമുണ്ടാകും. കൊല്ലത്തുനിന്ന് പ്രതിദിനം ജോലി ആവശ്യങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് മെട്രോ വലിയൊരു ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷ.

കൊല്ലത്ത് നിന്ന് ധാരാളം ഐ.ടി പ്രൊഫഷണലുകൾ കഴക്കൂട്ടത്തേക്കും ടെക്നോപാർക്കിലേക്കും ദിവസേന യാത്ര ചെയ്യുന്നുണ്ട് . കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം മേഖലകളെ മെട്രോ നേരിട്ട് ബന്ധിപ്പിക്കുന്നതോടെ ദേശീയ പാതയിലെയും കഴക്കൂട്ടം ജംഗ്ഷനിലെയും രൂക്ഷമായ ഗതാഗതക്കുരുക്കിൽപ്പെടാതെ ടെക്നോപാർക്കിന്റെ വിവിധ ഫേസുകളിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരാൻ ഇവർക്ക് സാധിക്കും.

English Summary:

Thiruvananthapuram Metro Rail project Update, There is growing demand to extend the proposed Trivandrum Metro from Pappanamcode to Nemom. Supporters argue that extending the metro up to Nemom Railway Station could provide a long-term solution to the severe traffic congestion along the Karaman–Kazhakkoottam and Nemom routes.

Follow Us