AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CMRL ൽ നിന്നും കോടികൾ വാങ്ങിയവരിൽ യുഡിഎഫിലെ ഉന്നത നേതാക്കളും

ഐടി ഇന്ററിങ് സെറ്റിൽമെന്റ് ബോർഡ് നൽകിയ മൊഴി തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് മുന്നിലും സിഎംആർഎൽ സി എഫ്ഒ അത് തുറന്നു പറയുകയായിരുന്നു. ഇതോടെ യുഡിഎഫ് ഗവൺമെന്റും ഇപ്പോൾ ഈ കേസിൽ ഭാഗമായി മാറുന്ന ഒരു പശ്ചാത്തലമാണ് ഉണ്ടായിരിക്കുന്നത്. 2024 ലാണ് ഇ ഡി സിഎംആർഎല്ലിന്റെ അനധികൃത ഇടപാടുമായി ബന്ധപ്പെട്ട ഇസി ഐആർ രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യിലിലാണ് സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നത്................

CMRL ൽ നിന്നും കോടികൾ വാങ്ങിയവരിൽ യുഡിഎഫിലെ ഉന്നത നേതാക്കളും
Ramesh Chennithala, Kunjhali KuttyImage Credit source: Social Media
Ashli C
Ashli C | Published: 11 Sep 2026 | 03:14 PM

തിരുവനന്തപുരം: വിവാദമായ മാസപ്പടിക്കേസിൽ കോൺഗ്രസ് നേതാക്കളും ആരോപണത്തിന്റെ നിഴലിൽ. സി എംആർഎല്ലിൽ നിന്നും കോടികൾ വാങ്ങിയവരിൽ യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെയാണ് മൊഴി ലഭിച്ചിരിക്കുന്നത്. സി എംആർഎല്ലിൽ നിന്നും പണം വാങ്ങിയവരുടെ പട്ടികയിൽ കെ കെ, എ ജി, ഒ സി,പി വി, ഐ കെ എന്നിങ്ങനെ ചില ചുരുക്കപ്പേരുകളാണ് ഉണ്ടായിരുന്നത്.

അത് ആരുടേതാണെന്ന് ഇഡിക്ക് മുന്നിൽ വിശദീകരിക്കുകയായിരുന്നു. സിഎംആർഎല്ലിൽ കമ്പനിയിലെ സിഎഫ്ഒയായ കെഎസ് സുരേഷ് കുമാറിന്റെ മൊഴിപ്രകാരം ഈ ചുരുക്കപ്പേരുകളെല്ലാം മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെത്, കെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് രമേശ് ചെന്നിത്തല എന്നിവരാണ് എന്നാണ് റിപ്പോർട്ട്.

ALSO READ:മുഹമ്മദ് റിയാസിന് 20.5 കോടി കൈക്കൂലി കിട്ടി; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക്! ഇഡിയുടെ കത്ത് പുറത്ത്

2024 ലാണ് ഇ ഡി സിഎംആർഎല്ലിന്റെ അനധികൃത ….

ഐടി ഇന്ററിങ് സെറ്റിൽമെന്റ് ബോർഡ് നൽകിയ മൊഴി തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് മുന്നിലും സിഎംആർഎൽ സി എഫ്ഒ അത് തുറന്നു പറയുകയായിരുന്നു. ഇതോടെ യുഡിഎഫ് ഗവൺമെന്റും ഇപ്പോൾ ഈ കേസിൽ ഭാഗമായി മാറുന്ന ഒരു പശ്ചാത്തലമാണ് ഉണ്ടായിരിക്കുന്നത്. 2024 ലാണ് ഇ ഡി സിഎംആർഎല്ലിന്റെ അനധികൃത ഇടപാടുമായി ബന്ധപ്പെട്ട ഇസി ഐആർ രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യിലിലാണ് സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നത്. നേതാക്കള്‍ സിഎംആര്‍എല്ലില്‍ നിന്നും വന്‍ തുക കൈപ്പറ്റിയിട്ടുണ്ടെന്നും ഇ ഡിക്ക് മുന്നില്‍ മൊഴിയുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം മുൻ മന്ത്രിയും എംഎൽഎയും ആയ മുഹമ്മദ് റിയാസിന് 20.5 കോടി രൂപ കൈക്കൂലി കിട്ടി എന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഈ തുകയുടെ പാതി മുഹമ്മദ് റിയാസ് ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു എന്നും റിപ്പോർട്ട്. മാത്രമല്ല പി എം മുഹമ്മദ് റിയാസ് കൈകൂലി വാങ്ങിച്ചതിനും ഹവാലാ ഇടപാടിനും ഭാര്യയായ വീണയുടെ ഡയറിയിൽ തെളിവുണ്ടെന്നും ഇഡി പറയുന്നു. കേസിൽ വീണ വിജയന്റെ ഡയറി ഒരു റെഡ് ബുക്ക് എന്ന രീതിയിലാണ് അന്വേഷണസംഘം വിശേഷിപ്പിക്കുന്നത്.ബുക്കിലുള്ള 7 പേജുകളിലായി ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം പറയുന്നു.

ENGLISH SUMMARY

Congress leaders have also come under the shadow of allegations in the controversial ‘monthly payout’ case. Reports indicate that UDF leaders are among those who received crores of rupees from CMRL. Statements implicating Home Minister Ramesh Chennithala, Industries Minister P.K. Kunhalikutty, former Chief Minister Oommen Chandy, and former Minister Ibrahim Kunju have been recorded.

Follow Us