വായടപ്പിക്കുന്ന മറുപടി! രോഹിത് ശർമ്മയുടെ ടി-ഷർട്ടിലെ എഴുത്ത് അ‌ഗാർക്കർക്കുള്ള മറുപടിയെന്ന് സോഷ്യൽ മീഡിയ

Is the Non-Committal on Rohit Sharma's T-shirt a reply to Agarkar: രോഹിത് ശർമ ധരിച്ച ഒരു ടി ഷർട്ടുമായി ബന്ധ​പ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നു. തൻ്റെ പുതിയ ടെലിവിഷൻ ഷോയായ 'ഫാമിലി ഫുൾ ഹൗസ് വിത്ത് രോഹിത് ശർമ' പരിപാടിയുടെ പ്രൊമോയിൽ 'Non-Committal' എന്ന് എഴുതിയ വെളുത്ത ടി-ഷർട്ട് ധരിച്ചാണ് രോഹിത് പ്രത്യക്ഷപ്പെട്ടത്. ഈ ടി ഷർട്ടിലെ വാചകം ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർക്കുള്ള മറുപടി ആണെന്നാണ് സോഷ്യൽ മീഡിയയും ആരാധകരും വിലയിരുത്തുന്നത്.

വായടപ്പിക്കുന്ന മറുപടി! രോഹിത് ശർമ്മയുടെ ടി-ഷർട്ടിലെ എഴുത്ത് അ‌ഗാർക്കർക്കുള്ള മറുപടിയെന്ന് സോഷ്യൽ മീഡിയ

Rohit Sharma Vs Ajit Agarkar

Published: 

11 Sep 2026 | 09:44 AM

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയും അ‌ജിത് അ‌ഗാർക്കറും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് എന്നാണ് കഴിഞ്ഞ കുറച്ചുനാളുകളായി ആരാധകർ വിശ്വസിക്കുന്നത്. ഇപ്പോൾ ഈ വിശ്വാസം കൂടുതൽ ശക്തമാക്കിക്കൊണ്ട് രോഹിത് ശർമ ധരിച്ച ഒരു ടി ഷർട്ടുമായി ബന്ധ​പ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നു. തൻ്റെ പുതിയ ടെലിവിഷൻ ഷോയായ ‘ഫാമിലി ഫുൾ ഹൗസ് വിത്ത് രോഹിത് ശർമ’ പരിപാടിയുടെ പ്രൊമോയിൽ ‘Non-Committal’ എന്ന് എഴുതിയ വെളുത്ത ടി-ഷർട്ട് ധരിച്ചാണ് രോഹിത് പ്രത്യക്ഷപ്പെട്ടത്. ഈ ടി ഷർട്ടിലെ വാചകം ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർക്കുള്ള മറുപടി ആണെന്നാണ് സോഷ്യൽ മീഡിയയും ആരാധകരും വിലയിരുത്തുന്നത്.

ഏകദേശം ഒരു വർഷം മുമ്പ് നടന്ന ഒരു വാർത്താസമ്മേളനത്തിൽ 2027-ലെ ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും കളിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ “വ്യക്തമായ ഉറപ്പില്ല” (Non-committal ) എന്ന രീതിയിലായിരുന്നു അജിത് അഗാർക്കർ പ്രതികരിച്ചത്. ഇപ്പോൾ രോഹിത് തന്റെ ടി ഷർട്ടിൽ അ‌തേ വാചകം കുറിച്ചത് അ‌ഗാർക്കർക്കുള്ള മറുപടിയാണ് എന്ന് ആരാധകർ വിശ്വസിക്കുന്നു.

Also Read: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ; സെമിയിൽ ബംഗ്ലാദേശിനെ തോൽപിച്ചു

ടെസ്റ്റ്, ട്വൻ്റി-20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിത്തിൻ്റെ ക്രിക്കറ്റ് ഭാവി നിരന്തരം ചർച്ചയാകുന്നതിനിടയിലാണ് ‘നോൺ-കമ്മിറ്റൽ’ ടി-ഷർട്ട് ധരിച്ചുള്ള രോഹിതിൻ്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുൻപ് 2027 ലോകകപ്പിൽ കളിക്കണമെന്ന ആഗ്രഹം രോഹിത് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴും അ‌ദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം സംബന്ധിച്ച് ഉറപ്പില്ല.

ടീമിലെ ചില പ്രമുഖ കളിക്കാരെ ഒഴിവാക്കുന്നതിലും, ടി-20, ഏകദിന ഫോർമാറ്റുകളിലേക്കുള്ള യുവതാരങ്ങളുടെ മാറ്റത്തിലും അ‌ഗാർക്കറുടെ നിലപാടുകൾക്ക് എതിരേ ആരാധകർക്ക് വിമർശനമുണ്ട്. സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക്‌വാദ്, ഇശാൻ കിഷൻ തുടങ്ങിയ കളിക്കാരെ ടീമിൽ എടുക്കുന്നതിലും ഒഴിവാക്കുന്നതിലും അ‌ഗാർക്കർ ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. ഇപ്പോൾ രോഹിത് ശർമയുടെ ടി ഷർട്ട് സംബന്ധിച്ച ചർച്ചകൾ ഉയർന്നുവന്നപ്പോഴും ആരാധകർ ലക്ഷ്യമിടുന്നത് അ‌ഗാർക്കറെ തന്നെയാണ്.

അ‌തേസമയം തന്റെ 2027ലെ ലോകകപ്പ് സംബന്ധിച്ച് രോഹിത് ശർമ്മയുടെ നിലപാട് എന്താണ് എന്ന് വ്യക്തമല്ല. മുൻപ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ തന്റെ സാധ്യതകൾ സംബന്ധിച്ച് അ‌ദ്ദേഹത്തിനും ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് വേണം കരുതാൻ. മുംബൈയിൽ നടന്ന ഒരു പൊതുചടങ്ങിൽ വെച്ച്, 2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന അടുത്ത ഏകദിന ലോകകപ്പിൽ കളിക്കുമോ എന്ന് കാണികൾ രോഹിത്തിനോട് ചോദിച്ചിരുന്നു.

”2027 ഒക്ടോബർ ഇനിയും ഒത്തിരി ദൂരെയാണ്, അപ്പോൾ എന്ത് സംഭവിക്കുമെന്ന് അന്നേരം നോക്കാം” എന്നായിരുന്നു അ‌ന്ന് രോഹിത് തന്റെ ലോകകപ്പ് സാധ്യത സംബന്ധിച്ച് പ്രതികരിച്ചത്. പ്രായവും ഫിറ്റ്നസും പരിഗണിച്ച് സമയമാകുമ്പോൾ മാത്രം തീരുമാനമെടുക്കാം എന്ന നിലപാടിലേക്ക് ​രോഹിത് മാറി എന്നാണ് ഈ പ്രതികരണം സൂചിപ്പിക്കുന്നത് എന്ന് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നു.

English Summary

A T-shirt worn by Rohit Sharma is currently sparking a heated discussion on social media. Rohit appeared in the promo for his new television show, ‘Family Full House with Rohit Sharma’, wearing a white T-shirt bearing the words ‘Non-Committal’. Fans and social media users speculate that the message on the T-shirt is a response to BCCI Chief Selector Ajit Agarkar.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്