AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

KCL 2025: ആവേശപ്പോരില്‍ കൊച്ചിക്ക് തകര്‍പ്പന്‍ ജയം, ട്രിവാന്‍ഡ്രം റോയല്‍സ് പൊരുതിത്തോറ്റു

Kerala cricket season 2 Kochi Blue Tigers vs Adani Trivandrum Royals match result: സഞ്ജു സാംസണ്‍, വിനൂപ് മനോഹരന്‍, നിഖില്‍ തോട്ടത്ത്, ജോബിന്‍ ജോയ് എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് കൊച്ചി 191 റണ്‍സ് അടിച്ചുകൂട്ടിയത്. റോയല്‍സിനായി അഭിജിത്ത് പ്രവീണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

KCL 2025: ആവേശപ്പോരില്‍ കൊച്ചിക്ക് തകര്‍പ്പന്‍ ജയം, ട്രിവാന്‍ഡ്രം റോയല്‍സ് പൊരുതിത്തോറ്റു
കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌ Image Credit source: facebook.com/KochiBlueTigersOfficial
Jayadevan AM
Jayadevan AM | Updated On: 28 Aug 2025 | 07:04 PM

തിരുവനന്തപുരം: ആവേശപ്പോരാട്ടത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ഒമ്പത് റണ്‍സിനായിരുന്നു കൊച്ചിയുടെ ജയം. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ റോയല്‍സിന്റെ പോരാട്ടം 20 ഓവറില്‍ ആറു വിക്കറ്റിന് 182 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു. കൂട്ടത്തകര്‍ച്ചയോടെയായിരുന്നു റോയല്‍സ് ബാറ്റിങ് ആരംഭിച്ചത്. ഓപ്പണറായ ഗോവിന്ദ് ദേവ് പൈയെയും, വണ്‍ ഡൗണായ റിയ ബഷീറിനെയും പൂജ്യത്തിന് നഷ്ടമായി. ഗോവിന്ദിനെ സാലി സാംസണും, റിയയെ ജോബിന്‍ ജോബിയുമാണ് പുറത്താക്കിയത്. ഒരു ഘട്ടത്തില്‍ രണ്ടിന് രണ്ട് എന്ന നിലയില്‍ പരിതാപകരമായ അവസ്ഥയിലായിരുന്നു റോയല്‍സ്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കൃഷ്ണപ്രസാദും, സഞ്ജീവ് സതീശനും ചേര്‍ന്ന് റോയല്‍സിനായി രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ 29 പന്തില്‍ 36 റണ്‍സെടുത്ത കൃഷ്ണപ്രസാദ് പിഎസ് ജെറിന്റെ പന്തില്‍ പുറത്തായതോടെ റോയല്‍സ് വീണ്ടും അപകടം മണുത്തു. നാലാം വിക്കറ്റില്‍ സഞ്ജീവിനൊപ്പം ചേര്‍ന്ന് അബ്ദുല്‍ ബാസിത്ത് തകര്‍ത്തടിച്ചതോടെ റോയല്‍സിന്റെ വിജയപ്രതീക്ഷകള്‍ ശക്തമായി. ഒടുവില്‍ 46 പന്തില്‍ 70 റണ്‍സെടുത്ത സഞ്ജീവിനെ മുഹമ്മദ് ആഷിക്ക് പുറത്താക്കിയതോടെ കൊച്ചി ആശ്വാസം വീണ്ടെടുത്തു.

Also Read: KCL 2025: കണ്‍സിസ്റ്റന്റ് സഞ്ജു, വീണ്ടും അര്‍ധ സെഞ്ചുറി; കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് മികച്ച സ്‌കോര്‍

അധികം വൈകാതെ 27 പന്തില്‍ 41 റണ്‍സെടുത്ത അബ്ദുല്‍ ബാസിത്ത് റണ്ണൗട്ടായതോടെ റോയല്‍സിന്റെ പ്രതീക്ഷകള്‍ പൊലിഞ്ഞു. എട്ട് പന്തില്‍ 12 റണ്‍സെടുത്ത എം നിഖിലിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു ആഷിക്ക് റോയല്‍സിന് അടുത്ത പ്രഹരം സമ്മാനിച്ചു. നാലു പന്തില്‍ എട്ട് റണ്‍സുമായി അഭിജിത്ത് പ്രവീണും, രണ്ട് പന്തില്‍ അഞ്ച് റണ്‍സെടുത്ത ബേസില്‍ തമ്പിയും പൊരുതി നോക്കിയെങ്കിലും റോയല്‍സിനെ വിജയത്തിലെത്തിക്കാനായില്ല.

സഞ്ജു സാംസണ്‍ (37 പന്തില്‍ 62), വിനൂപ് മനോഹരന്‍ (26 പന്തില്‍ 42), നിഖില്‍ തോട്ടത്ത് (പുറത്താകാതെ 35 പന്തില്‍ 45), ജോബിന്‍ ജോയ് (10 പന്തില്‍ 26) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് കൊച്ചി 191 റണ്‍സ് അടിച്ചുകൂട്ടിയത്. റോയല്‍സിനായി അഭിജിത്ത് പ്രവീണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Follow Us