AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: റണ്‍മല താണ്ടാനായില്ല, സഞ്ജുവില്ലാതെ ഇറങ്ങിയ കൊച്ചിക്ക് തോല്‍വി

Kerala cricket league season 2 Calicut Globstars vs Kochi Blue Tigers Match result: 43 പന്തില്‍ 94 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍, 33 പന്തില്‍ 49 റണ്‍സെടുത്ത എം അജ്‌നാസ്, പുറത്താകാതെ 19 പന്തില്‍ 45 റണ്‍സെടുത്ത അഖില്‍ സ്‌കറിയ എന്നിവരുടെ ബാറ്റിങാണ് കാലിക്കറ്റിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്

KCL 2025: റണ്‍മല താണ്ടാനായില്ല, സഞ്ജുവില്ലാതെ ഇറങ്ങിയ കൊച്ചിക്ക് തോല്‍വി
കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌ Image Credit source: facebook.com/KochiBlueTigersOfficial
jayadevan-am
Jayadevan AM | Published: 27 Aug 2025 18:56 PM

തിരുവനന്തപുരം: 250 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനാകാതെ 33 റണ്‍സിന് തോറ്റ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കൊച്ചിയുടെ പോരാട്ടം 19 ഓവറില്‍ 210 റണ്‍സിന് അവസാനിച്ചു. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. സഞ്ജു സാംസണില്ലാതെയാണ് കൊച്ചി ഇന്ന് കളിക്കാനിറങ്ങിയത്. ആദ്യം ബാറ്റു ചെയ്ത കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. 43 പന്തില്‍ 94 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍, 33 പന്തില്‍ 49 റണ്‍സെടുത്ത എം അജ്‌നാസ്, പുറത്താകാതെ 19 പന്തില്‍ 45 റണ്‍സെടുത്ത അഖില്‍ സ്‌കറിയ എന്നിവരുടെ ബാറ്റിങാണ് കാലിക്കറ്റിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

സുരേഷ് സച്ചിന്‍ (19 പന്തില്‍ 28), സല്‍മാന്‍ നിസാര്‍ (അഞ്ച് പന്തില്‍ 13), മനു കൃഷ്ണന്‍ (പുറത്താകാതെ രണ്ട് പന്തില്‍ 10) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. കൊച്ചിക്കായി കെജി അഖില്‍, കെ അജീഷ്, അഫ്രാദ് നാസര്‍, മുഹമ്മദ് ആഷിക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങിന് ഇറങ്ങിയ കൊച്ചിക്ക് ഓപ്പണര്‍മാരായ വിനൂപ് മനോഹരനും, മുഹമ്മദ് ഷാനുവും മികച്ച തുടക്കമാണ് നല്‍കിയത്. 17 പന്തില്‍ 36 റണ്‍സെടുത്ത വിനൂപ് റണ്‍ ഔട്ടായതോടെ കൊച്ചിയുടെ തകര്‍ച്ച ആരംഭിച്ചു. 22 പന്തില്‍ 53 റണ്‍സെടുത്താണ് ഷാനു മടങ്ങിയത്. നിഖില്‍ തോട്ടത്ത്-2, അജീഷ് കെ-5, ക്യാപ്റ്റന്‍ സാലി സാംസണ്‍-9 എന്നിവര്‍ നിരാശപ്പെടുത്തി.

Also Read: Akhil Scaria: ഗ്ലോബ്‌സ്റ്റാറിലെ മെഗാസ്റ്റാര്‍, ആരും ആഗ്രഹിക്കുന്ന ഓള്‍റൗണ്ടര്‍; ഐപിഎല്ലിലേക്കുള്ള വഴി വെട്ടി അഖില്‍ സ്‌കറിയ

ലീഗിലെ ഏറ്റവും പ്രായം കൂടിയ താരമായ (42 വയസ്) കെജെ രാകേഷ് 30 പന്തില്‍ 38 റണ്‍സെടുത്തു. മുഹമ്മദ് ആഷിക് (11 പന്തില്‍ 38), ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ (11 പന്തില്‍ 18) എന്നിവര്‍ തകര്‍പ്പനടികളുമായി കളം നിറഞ്ഞെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനാകാതെ മടങ്ങി. വാലറ്റത്ത് ജെറിന്‍ പിഎസ്-0, അഖില്‍ കെജി-7 നോട്ടൗട്ട്, അഫ്രാദ് നാസര്‍-0 എന്നിവര്‍ക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല.

ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത അഖില്‍ സ്‌കറിയ നാലു വിക്കറ്റും, മുഹമ്മദ് അന്‍ഫല്‍, മനു കൃഷ്ണന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ഹരികൃഷ്ണന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. സഞ്ജു സാംസണെ കൂടാതെ കെഎം ആസിഫും ഇന്ന് കളിച്ചില്ല. ഇരുവരുടെയും അസാന്നിധ്യം കൊച്ചിക്ക് തിരിച്ചടിയായി.