AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shubman Gill: ഗില്ലിന്റെ ആ പെരുമാറ്റം കോഹ്ലിയെ ഓര്‍മിപ്പിക്കുന്നു, ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ച് മൊയിന്‍ അലി

Moeen Ali about Shubman Gill: കുല്‍ദീപ് യാദവിനെ ടീമില്‍ കാണാന്‍ ആഗ്രഹമുണ്ട്. പക്ഷേ, കുല്‍ദീപിനെ ആര്‍ക്കുപകരം ഉള്‍പ്പെടുത്താനാകുമെന്ന് അറിയില്ല. വാഷിങ്ടണ്‍ നന്നായി പന്തെറിഞ്ഞു. ജഡേജ നന്നായി ബാറ്റു ചെയ്തു. അതുകൊണ്ട് കുല്‍ദീപ് യാദവിനെ ടീമിലെത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും മൊയിന്‍ അലി

Shubman Gill: ഗില്ലിന്റെ ആ പെരുമാറ്റം കോഹ്ലിയെ ഓര്‍മിപ്പിക്കുന്നു, ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ച് മൊയിന്‍ അലി
Shubman GillImage Credit source: PTI
jayadevan-am
Jayadevan AM | Published: 17 Jul 2025 14:11 PM

ലോര്‍ഡ്‌സ് ടെസ്റ്റിലെ ശുഭ്മന്‍ ഗില്ലിന്റെ പെരുമാറ്റം വിരാട് കോഹ്ലിയെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൊയിന്‍ അലി. മനപ്പൂര്‍വമല്ലെങ്കിലും ഇംഗ്ലണ്ടിനെ ശക്തമായി തിരിച്ചടിക്കാന്‍ പ്രേരിപ്പിച്ചത് ഗില്ലിന്റെ ഈ സ്വഭാവമായിരിക്കാമെന്നും അലി പറഞ്ഞു. വിരാടിനെ പോലെ പോരാട്ടത്തിന്റെ സമയത്ത് ഗില്‍ മത്സരബുദ്ധി പുറത്തെടുത്തതാണെന്ന് താന്‍ കരുതുന്നുവെന്നും, അതില്‍ കുഴപ്പമില്ലെന്നും മൊയിന്‍ അലി അഭിപ്രായപ്പെട്ടു. എന്നാലും ഗില്ലിന്റെ ഈ സമീപനം കളി മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചിരിക്കാമെന്നാണ് മൊയിന്‍ അലിയുടെ നിരീക്ഷണം.

ലോർഡ്‌സിൽ ഗില്ലിന്റെ ആക്രമണോത്സുക സമീപനം തിരിച്ചടിയായിരിക്കാമെന്ന് മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും മുഹമ്മദ് കൈഫും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സമാന നിരീക്ഷണവുമായി മൊയിന്‍ അലിയും രംഗത്തെത്തിയത്.

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ രവീന്ദ്ര ജഡേജയോടൊപ്പം കളിച്ചതിന്റെ ഓര്‍മകളും അലി പങ്കുവച്ചു. ജഡേജ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂവെന്ന് അലി വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അദ്ദേഹം മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. അദ്ദേഹത്തിന് വിക്കറ്റുകൾ കൃത്യമായി ലഭിച്ചില്ലെന്ന് കരുതുന്നുവെന്നും മൊയിന്‍ അലി പറഞ്ഞു.

Read Also: Virat Kohli: വിരമിച്ചാലും റെക്കോഡുകള്‍ വിടാതെ വിരാട് കോഹ്ലി, ഇത്തവണ സ്വന്തമാക്കിയത് ഈ നേട്ടം

കുല്‍ദീപ് യാദവിനെ ടീമില്‍ കാണാന്‍ ആഗ്രഹമുണ്ട്. പക്ഷേ, കുല്‍ദീപിനെ ആര്‍ക്കുപകരം ഉള്‍പ്പെടുത്താനാകുമെന്ന് അറിയില്ല. വാഷിങ്ടണ്‍ നന്നായി പന്തെറിഞ്ഞു. ജഡേജ നന്നായി ബാറ്റു ചെയ്തു. അതുകൊണ്ട് കുല്‍ദീപ് യാദവിനെ ടീമിലെത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും മൊയിന്‍ അലി വിലയിരുത്തി.