അവിടെയും ‘ബലൂഷി’ ഇവിടെയും ‘ബലൂഷി’! ഒമാന്‍ ക്രിക്കറ്റില്‍ ബലൂഷിമാരുടെ ‘സംസ്ഥാനസമ്മേളനം’; അമ്പരന്ന് ആരാധകര്‍

7 Players, Same Surname: ഒരേ 'സര്‍നെയി'മുള്ള ഏഴ് താരങ്ങളാണ് ഒരുമിച്ച് അണിനിരന്നത്. മുഹമ്മദ് അല്‍ ബലൂഷി, ശുഐബ്‌ അല്‍ ബലൂഷി, സുബൈര്‍ അല്‍ ബലൂഷി, വഹീദ് അല്‍ ബലൂഷി, ഇസ്സ ഇല്‍ ബലൂഷി, നവീദ് അല്‍ ബലൂഷി, ഫാരിസ് അല്‍ ബലൂഷി എന്നിവരാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടത്.

അവിടെയും ബലൂഷി ഇവിടെയും ബലൂഷി! ഒമാന്‍ ക്രിക്കറ്റില്‍ ബലൂഷിമാരുടെ സംസ്ഥാനസമ്മേളനം; അമ്പരന്ന് ആരാധകര്‍

Oman vs Hong Kong

Published: 

26 Sep 2026 | 01:09 PM

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഹോങ്കോങ് ചൈനയ്‌ക്കെതിരായ മത്സരത്തിനിറങ്ങിയ ഒമാന്‍ താരങ്ങളുടെ പേര് കണ്ട് ആരാധകര്‍ അമ്പരന്നു. ഒമാന്റെ പ്ലേയിംഗ് ഇലവനില്‍ ഒരേ ‘സര്‍നെയി’മുള്ള ഏഴ് താരങ്ങളാണ് ഒരുമിച്ച് അണിനിരന്നത്. മുഹമ്മദ് അല്‍ ബലൂഷി, ശുഐബ്‌ അല്‍ ബലൂഷി, സുബൈര്‍ അല്‍ ബലൂഷി, വഹീദ് അല്‍ ബലൂഷി, ഇസ്സ ഇല്‍ ബലൂഷി, നവീദ് അല്‍ ബലൂഷി, ഫാരിസ് അല്‍ ബലൂഷി എന്നിവരാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടത്. ഇത് കൂടാതെ, വസീം അല്‍ ബലൂഷി, ഖൈസ് അല്‍ ബലൂഷി എന്നീ താരങ്ങളും ഒമാന്‍ സ്‌ക്വാഡിലുണ്ട്.

ഇതില്‍ മുഹമ്മദ് അല്‍ ബലൂഷി, ശുഐബ് അല്‍ ബലൂഷി, സുബൈര്‍ അല്‍ ബലൂഷി, വഹീദ് അല്‍ ബലൂഷി എന്നിവരായിരുന്നു ഒമാന്റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍. എന്നാല്‍ നിരാശയായിരുന്നു ഫലം. 2, 20, 0, 1 എന്നിങ്ങനെയായിരുന്നു യഥാക്രമം ഈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഏഴാമനായി ബാറ്റ് ചെയ്ത ഇസ്സ അൽ ബലൂഷി ഏഴ് റൺസ് നേടി.

Also Read: India vs West Indies: ഇന്ത്യയുടെ മത്സരം കാണാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് പോകുന്നുണ്ടോ? നിര്‍ബന്ധമായും ഇതറിഞ്ഞിരിക്കണം

എന്നാല്‍ ബാറ്റിങില്‍ നിരാശയായിരുന്നു ഫലമെങ്കിലും, ഷുഐബ്, നവീദ്, മുഹമ്മദ് അൽ ബലൂഷി എന്നിവര്‍ ബൗളിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ മൂന്ന് താരങ്ങള്‍ ചേര്‍ന്ന് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് അല്‍ ബലൂഷി 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.

ഒമാന്‍ ടീമിലെ ബലൂഷിമാര്‍

  • മുഹമ്മദ് അൽ ബലൂഷി: ഈ വര്‍ഷമാദ്യം സിംഗപ്പൂരിനെതിരെയായിരുന്നു അരങ്ങേറ്റം. ഒമാനായി ആറ് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്‌
  • ശുഐബ് അല്‍ ബലൂഷി: ശുഐബ് അല്‍ ബലൂഷിയും ഒമാനായി ആറു ടി20 മത്സരങ്ങള്‍ കളിച്ചു. 30-കാരനായ താരം ഇതുവരെ 117 റണ്‍സും നാലു വിക്കറ്റുകളും നേടി.
  • സുബൈര്‍ അല്‍ ബലൂഷി: ഒമാന്‍ ദേശീയ ടീമിനായി സുബൈര്‍ അല്‍ ബലൂഷിയും ആരു മത്സരങ്ങള്‍ കളിച്ചു. ഏഷ്യന്‍ ഗെയിംസിലെ ഹോങ്കോങ് ചൈനയ്‌ക്കെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി.
  • വഹീദ് അല്‍ ബലൂഷി: ഏഷ്യന്‍ ഗെയിംസിലൂടെയാണ് വഹീദ് അല്‍ ബലൂഷി ഒമാനു വേണ്ടി അരങ്ങേറിയത്‌
  • ഇസ്സ അല്‍ ഇല്‍ ബലൂഷി: ആകെ അഞ്ച് മത്സരങ്ങളാണ് ഇസ്സ അല്‍ ബലൂഷി കളിച്ചത്. നേടിയത് 23 റണ്‍സ് മാത്രം
  • നവീദ് അൽ ബലൂഷി: നവീദ് അൽ ബലൂഷി ഒമാന് വേണ്ടി അഞ്ച് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്
  • ഫാരിസ് അല്‍ ബലൂഷി: ഒമാന് വേണ്ടി ഇതുവരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഫാരിസ് അല്‍ ബലൂഷി കളിച്ചത്‌

English Summary

Oman fielded 7 players with same surname against Hong Kong in Asian Games 2026 cricket match. Seven players in Oman’s playing eleven shared the same surname, Al Balushi. The squad actually features a total of nine players with this surname.

Loading...
Unable to load recommendations.
Follow Us
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം