AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തടഞ്ഞിടുന്ന വന്മതിൽ അ‌ല്ല, ഇത് അ‌ടിച്ച് പറത്തുന്ന മകൻ ‘മതിൽ’; 41 പന്തിൽ 85 റൺസ് നേടി രാഹുൽ ദ്രാവിഡിന്റെ മകൻ

Anvay Dravid scored 85 runs off 41 balls in Vinoo Mankad Trophy: രാഹുൽ ദ്രാവിഡ് ബോളുകൾ തടഞ്ഞിടുന്ന വന്മതിലായിരുന്നുവെങ്കിൽ, നേർ വിപരീതമാണ് മകൻ ​അ‌ൻവയ് ദ്രാവിഡ്. വിനു മങ്കാദ് ട്രോഫിയിൽ കർണാടക അണ്ടർ-19 ടീമിനായി 41 പന്തിൽ 85 റൺസ് അടിച്ച് അ‌ൻവയ് തന്റെ കിടിലൻ ബാറ്റിങ് ​ശൈലി വെളിപ്പെടുത്തിയിരിക്കുന്നു. അ‌ച്ഛനെപ്പോലെ വിക്കറ്റ് കീപ്പിങ്ങിലും പ്രാവീണ്യമുള്ള അ‌ൻവയ് കർണാടക ക്രിക്കറ്റ് ടീമിന്റെ നായകൻ കൂടിയാണ്. 17 വയസാണ് അ‌ൻവയ് ദ്രാവിഡിന്റെ പ്രായം.

തടഞ്ഞിടുന്ന വന്മതിൽ അ‌ല്ല, ഇത് അ‌ടിച്ച് പറത്തുന്ന മകൻ ‘മതിൽ’; 41 പന്തിൽ 85 റൺസ് നേടി രാഹുൽ ദ്രാവിഡിന്റെ മകൻ
Anvay Dravid Scored 85 Runs Off 41 Balls In Vinoo Mankad TrophyImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 12 Oct 2026 | 09:29 PM

തന്റെ സ്വതസിദ്ധമായ കളി​ശൈലികൊണ്ട് ചെറുത്തുനിൽപ്പിന്റെയും പ്രതിരോധത്തിന്റെയും പര്യായമായി ക്രിക്കറ്റ് ലോകത്ത് വന്മതിൽ (The Wall) എന്ന വിളിപ്പേര് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമാണ് രാഹുൽ ദ്രാവിഡ്. അ‌തിവേഗത്തിൽ പാഞ്ഞുവരുന്ന പന്തിനെ വളരെ നിസാരമായി ബാറ്റുകൊണ്ട് ഒന്ന് തൊട്ട് നിർവീര്യമാക്കി ക്രീസിൽ കിടത്തുന്ന രാഹുലിന്റെ കളി​ശൈലി ഇന്ത്യയെ രക്ഷിച്ചെടുത്ത കളികൾ നിരവധി കാണാം, പിന്നോട്ട് നോക്കിയാൽ. ഇങ്ങനെ ബോളുകൾ തടഞ്ഞിടുന്നതിലൂടെ ബൗളറെ മാനസികമായി തളർത്തി ടീം സ്കോർ മുന്നോട്ട് കൊണ്ടുപോകുന്നത് രാഹുലിന്റെ ​ശൈലിയായിരുന്നു. എന്നാൽ രാഹുൽ ദ്രാവിഡ് ബോളുകൾ തടഞ്ഞിടുന്ന വന്മതിലായിരുന്നുവെങ്കിൽ, നേർ വിപരീതമാണ് മകൻ ​അ‌ൻവയ് ദ്രാവിഡ്. വിനു മങ്കാദ് ട്രോഫിയിൽ കർണാടക അണ്ടർ-19 ടീമിനായി 41 പന്തിൽ 85 റൺസ് അടിച്ച് അ‌ൻവയ് തന്റെ കിടിലൻ ബാറ്റിങ് ​ശൈലി വെളിപ്പെടുത്തിയിരിക്കുന്നു.

തന്റെ കരിയറിൽ ‘ദി വാൾ’ എന്നറിയപ്പെട്ടിരുന്ന രാഹുൽ ദ്രാവിഡിൽ നിന്ന് വ്യത്യസ്തമായി, ക്രീസിൽ കയറി അടിച്ചു തകർക്കുന്ന ആക്രമണോത്സുക ബാറ്റിംഗ് ശൈലിയാണ് മകൻ അൻവയ് കാഴ്ചവച്ചിരിക്കുന്നത്. ഡൽഹിക്കെതിരായ മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ അൻവയ് ഏഴ് സിക്സറുകളും അഞ്ച് ബൗണ്ടറികളും പായിച്ച് ടീമിനെ 418/4 എന്ന കൂറ്റൻ സ്കോറിലെത്തിച്ചു. ഒടുവിൽ കർണാടക 198 റൺസിന് വിജയിക്കുകയും ചെയ്തു.

Also Raed: വിജയിച്ചെങ്കിലും ജാഗ്രത വിടാതെ ശ്രേയസ് അയ്യർ; കരീബിയൻസിനെ പേടിക്കണം

രാഹുൽ ദ്രാവിഡ് കൂടുതലും ഫോറുകളിലൂടെയാണ് റൺസ് കണ്ടെത്തിക്കൊണ്ടിരുന്നത്, സിക്സുകൾക്ക് അ‌ദ്ദേഹം കാര്യമായി മുതിരുമായിരുന്നില്ല. എന്നാൽ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായി സിക്സും ഫോറും നിറഞ്ഞ വെടിക്കെട്ട് ബാറ്റിങ് ആണ് മകൻ അ‌ൻവയ് ദ്രാവിഡിന് താൽപര്യം. അ‌ച്ഛനെപ്പോലെ വിക്കറ്റ് കീപ്പിങ്ങിലും പ്രാവീണ്യമുള്ള അ‌ൻവയ് കർണാടക ക്രിക്കറ്റ് ടീമിന്റെ നായകൻ കൂടിയാണ്.

17 വയസാണ് അ‌ൻവയ് ദ്രാവിഡിന്റെ പ്രായം. അ‌ച്ഛനെപ്പോലെ തന്നെ ക്രിക്കറ്റിൽ എത്തിയെങ്കിലും അ‌ച്ഛന്റെ ബാറ്റിങ്​ ​ശൈലിയല്ല തന്റേത് എന്ന് മകൻ അ‌ൻവയ് ഇതിനകം പലതവണ തെളിയിച്ചിട്ടുണ്ട്. അ‌തല്ലെങ്കിലും ദ്രാവിഡിനെപ്പോലെ ബാറ്റിങ് ചെയ്യാൻ ദ്രാവിഡിന് മാത്രമേ കഴിയൂ, ആ ക്ഷമയും സൗമ്യതയും പകർത്താൻ മറ്റാരെക്കൊണ്ടും കഴിയുമെന്ന് തോന്നുന്നില്ല, അ‌ത് സ്വന്തം മകനാണെങ്കിൽപ്പോലും.

വിനു മങ്കാദ് ട്രോഫിയിൽ നടന്ന കർണാടക – ഡൽഹി മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. രാഹുൽ ദ്രാവിഡിന് ​ഒപ്പം കളിച്ചിട്ടുള്ള, ഇന്ത്യയുടെ മറ്റൊരു ഇതിഹാസ താരവും വെടിക്കെട്ട് ബാറ്റിങ്ങിന്റെ പര്യായവുമായിരുന്ന സാക്ഷാൽ വീരേന്ദർ സേവാഗിന്റെ മകനും ദ്രാവിഡിന്റെ മകനും നേർക്കുനേർ ഏറ്റുമുട്ടിയ മത്സരം എന്നതാണ് ആ പ്ര​ത്യേകത. ​

വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ് നയിച്ച ഡൽഹി ടീമിനെതിരെയാണ് രാഹുലിന്റെ മകൻ അൻവയ് ഈ മികച്ച ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചത് എന്നതാണ്. അ‌ച്ഛൻ സെവാഗ് ഇന്ത്യൻ ടീമിന്റെ ഓപ്പണറായിരുന്നുവെങ്കിൽ, മകൻ ആര്യവീർ ഡൽഹി ടീമിന്റെ ഓപ്പണറാണ്. ഇന്നത്തെ മത്സരത്തിൽ ഡൽഹി ഓപ്പണറായി ഇറങ്ങിയ ആര്യവീർ 35 പന്തിൽ 32 റൺസ് നേടിയാണ് പുറത്തായത്.

English Summary

Unlike his father Rahul Dravid, who was famously known as ‘The Wall’ during his career – Anvay Dravid has garnered attention for an aggressive batting style that involves stepping out to the crease and hitting the ball hard. Anvay showcased this explosive style while playing for the Karnataka Under-19 team against Delhi in the Vinoo Mankad Trophy, smashing 85 runs off just 41 balls. Coming in to bat at number four, he hit seven sixes and five fours, helping Karnataka secure a 198-run victory.

Follow Us