AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

R Ashwin: മാത്രെയ്ക്ക് മുമ്പ് ബാറ്റ് ചെയ്യേണ്ടത് ബ്രെവിസോ, ദുബെയോ! ചെന്നൈയുടെ സ്ട്രാറ്റജി ഇഷ്ടപ്പെടാതെ അശ്വിന്‍

R Ashwin about CSK's strategy: ചെന്നൈയുടെ സ്ട്രാറ്റജിയെ വിമര്‍ശിച്ച് മുന്‍ താരം ആര്‍ അശ്വിന്‍. ബ്രെവിസോ, ദുബെയോ മാത്രെയ്ക്ക് മുമ്പ് കളിക്കണമായിരുന്നുവെന്നും, വലിയൊരു അവസരം നഷ്ടപ്പെടുത്തിയെന്നും ആര്‍ അശ്വിന്‍. മാത്രെയെ റിട്ടയേര്‍ഡ് ഔട്ടാക്കിയത് നല്ല കാര്യമെന്നായിരുന്നു ആര്‍ അശ്വിന്റെ നിരീക്ഷണം.

R Ashwin: മാത്രെയ്ക്ക് മുമ്പ് ബാറ്റ് ചെയ്യേണ്ടത് ബ്രെവിസോ, ദുബെയോ! ചെന്നൈയുടെ സ്ട്രാറ്റജി ഇഷ്ടപ്പെടാതെ അശ്വിന്‍
R Ashwin File PicImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 12 Apr 2026 | 05:06 PM

ചെന്നൈ: തുടര്‍ തോല്‍വികള്‍ക്ക് ശേഷം ഐപിഎല്‍ 2026-ലെ ആദ്യ വിജയം ചെന്നൈ സൂപ്പര്‍ കിങ്‌സ് നേടിയതിന്റെ സന്തോഷത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍. 23 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. പുറത്താകാതെ 56 പന്തില്‍ 115 റണ്‍സ് നേടിയ സഞ്ജു സാംസണായിരുന്നു കളിയിലെ താരം. 36 പന്തില്‍ 59 റണ്‍സ് നേടിയ ആയുഷ് മാത്രെ, പുറത്താകാതെ 10 പന്തില്‍ 20 റണ്‍സെടുത്ത ശിവം ദുബെ എന്നിവരും ചെന്നൈയ്ക്കായി ബാറ്റിങില്‍ തിളങ്ങി.

18-കാരനായ മാത്രെ വണ്‍ ഡൗണായാണ് കളിച്ചത്. സ്‌കോറിങ് വേഗം ഉയര്‍ത്താനായി കൂറ്റനടികള്‍ക്ക് പേരുകേട്ട ദുബെയെ ക്രീസിലിറക്കാന്‍ ടീം മാനേജ്‌മെന്റ് മാത്രെയെ റിട്ടയേര്‍ഡ് ഔട്ടാക്കുകയായിരുന്നു. ഈ സീസണില്‍ ആദ്യമായി റിട്ടയേര്‍ഡ് ഔട്ടാകുന്ന താരമാണ് മാത്രെ.

അതേസമയം, ചെന്നൈയുടെ സ്ട്രാറ്റജിയെ വിമര്‍ശിച്ച് മുന്‍ താരം ആര്‍ അശ്വിന്‍ രംഗത്തെത്തി. ബ്രെവിസോ, ദുബെയോ മാത്രെയ്ക്ക് മുമ്പ് കളിക്കണമായിരുന്നുവെന്നും, വലിയൊരു അവസരം നഷ്ടപ്പെടുത്തിയെന്നുമായിരുന്നു അശ്വിന്റെ വിമര്‍ശനം.

Also Read: IPL 2026: സഞ്ജു തിളങ്ങിയപ്പോള്‍ ചെന്നൈയും മിന്നി; സീസണിലെ ആദ്യ ജയം; ഡല്‍ഹിയെ തുരത്തി

മാത്രെയെ റിട്ടയേര്‍ഡ് ഔട്ടാക്കിയത് നല്ല കാര്യമെന്നായിരുന്നു അശ്വിന്റെ നിരീക്ഷണം. അശ്വിന്റെ അഭിപ്രായത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും ആരാധകര്‍ കമന്റു ചെയ്യുന്നുണ്ട്. മാത്രെ നന്നായി കളിച്ചുവെന്നും, മോശം പ്രകടനം കാഴ്ചവയ്ക്കുന്ന റുതുരാജ് ഗെയ്ക്‌വാദിനെക്കുറിച്ച് ഒന്നും പറയാനില്ലേയെന്നുമായിരുന്നു ചില ആരാധകരുടെ ചോദ്യം. മാത്രെയ്ക്ക് മുമ്പ് സര്‍ഫറാസ് ഖാനെ കളിപ്പിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

ചെന്നൈ-ഡല്‍ഹി മത്സരം

ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ 212 റണ്‍സാണ് ചെന്നൈ നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 189 റണ്‍സിന് ഓള്‍ ഔട്ടായി.

ചെന്നൈയ്ക്ക് വേണ്ടി സഞ്ജു നേടുന്ന ആദ്യ സെഞ്ചുറിയായിരുന്നു ഇത്. ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടക്കം കടക്കാന്‍ പോലും സഞ്ജുവിന് സാധിച്ചിരുന്നില്ല. നേരത്തെ ഡല്‍ഹി ഡയര്‍ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കു വേണ്ടിയും ഐപിഎല്ലില്‍ സഞ്ജു സെഞ്ചുറി നേടിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു നേടുന്ന നാലാം സെഞ്ചുറിയാണ് ഇത്.

Follow Us