Ravindra Jadeja: ‘ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ലഹരിക്ക് അടിമകൾ, എൻ്റെ ഭർത്താവ് അങ്ങനെയല്ല’; വിവാദ പ്രസ്താവനയുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ

Rivaba Jadeja Controversy: ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ ലഹരിക്ക് അടിമകളാണെന്ന് രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ. ഇത് വിവാദമായിരിക്കുകയാണ്.

Ravindra Jadeja: ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ലഹരിക്ക് അടിമകൾ, എൻ്റെ ഭർത്താവ് അങ്ങനെയല്ല; വിവാദ പ്രസ്താവനയുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ

രവീന്ദ്ര ജഡേജ, റിവാബ ജഡേജ

Published: 

13 Dec 2025 07:39 AM

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെപ്പറ്റിയുള്ള രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയുടെ പ്രസ്താവന വിവാദമാവുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ലഹരിക്ക് അടിമകളായ കുറച്ച് താരങ്ങളുണ്ടെന്നും തൻ്റെ ഭർത്താവ് അങ്ങനെയല്ലെന്നുമാണ് റിവാബ ജഡേജയുടെ അവകാശവാദം. ഗുജറാത്തിലെ ദ്വാരകയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് റിവാബ ജഡേജ വിവാദത്തിന് തിരികൊളുത്തിയത്.

“എൻ്റെ ഭർത്താവ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ ലണ്ടൻ, ദുബായ്, ഓസ്ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് ക്രിക്കറ്റ് കളിക്കാൻ പോകുന്നുണ്ട്. എങ്കിലും ഇന്നുവരെ അദ്ദേഹം ഒരുതരത്തിലുള്ള ലഹരിയ്ക്ക് അടിമപ്പെടുകയോ ദുസ്വഭാവം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. കാരണം അദ്ദേഹത്തിന് ഉത്തരവാദിത്തം എന്തെന്നറിയാം. ബാക്കിയെല്ലാ താരങ്ങളും ലഹരിക്ക് അടിമകളാണ്. അവർക്ക് ഒരു നിയന്ത്രണവുമില്ല.”- ഗുജറാത്ത് മന്ത്രിയും ബിജെപി നേതാവുമായ റിവാബ ജഡേജ പറഞ്ഞു.

Also Read: ICC: ഐസിസി മത്സരങ്ങളുടെ സംപ്രേഷണത്തിൽ നിന്ന് ജിയോസ്റ്റാർ പിന്മാറിയോ?; ഔദ്യോഗിക പ്രതികരണം ഇങ്ങനെ

തൻ്റെ ഭർത്താവ് 12 വർഷമായി വീട്ടിൽ നിന്ന് മാറിനിൽക്കുന്നുണ്ട്. അദ്ദേഹത്തിന് ഇഷ്ടമുള്ളതൊക്കെ ചെയ്യാം. പക്ഷേ, അദ്ദേഹത്തിന് തൻ്റെ ധാർമ്മിക ഉത്തരവാദിത്തമറിയാം. എന്താണ് ചെയ്യേണ്ടതെന്നറിയാമെന്നും റിവാബ പ്രതികരിച്ചു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്. റിവാബയുടെ പ്രതികരണം ഇന്ത്യൻ ടീം അംഗങ്ങളെയാകെ മോശക്കാരാക്കുകയാണെന്നാണ് വിമർശനം. സംഭവത്തിൽ ജഡേജയോ ബിസിസിഐയോ മറ്റ് അധികൃതരോ പ്രതികരിച്ചിട്ടില്ല.

വരുന്ന ഐപിഎൽ സീസണിൽ രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിലാവും കളിക്കുക. ജഡേജ തൻ്റെ ഐപിഎൽ കരിയർ ആരംഭിച്ച ഫ്രാഞ്ചൈസിയാണ് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ ചെന്നൈയിലെത്തിയപ്പോൾ പകരം നൽകിയ രണ്ട് താരങ്ങളിൽ ഒരാളാണ് ജഡേജ. സാം കറനാണ് രാജസ്ഥാൻ റോയൽസിലെത്തിയ രണ്ടാമത്തെ താരം. ഈ മാസം 16നാണ് ഐപിഎൽ മിനി ലേലം.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം