AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ആ സെലിബ്രേഷന്‍ വിനയായി? സഞ്ജുവിനെതിരെ നടപടിക്ക് സാധ്യതയെന്ന് അഭ്യൂഹം

Is Sanju Samson in trouble: പുറത്തെടുത്ത മികവാണ് ഇന്ത്യയെ സെമി ഫൈനലിലെത്തിച്ചത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരശേഷം താരം ഹെല്‍മറ്റ് വലിച്ചെറിഞ്ഞത് താരത്തിന് തിരിച്ചടിയാകുമോയെന്ന് ആശങ്ക. ചിലപ്പോള്‍, ഐസിസിയുടെ നടപടി നേരിടേണ്ടി വന്നേക്കാം.

Sanju Samson: ആ സെലിബ്രേഷന്‍ വിനയായി? സഞ്ജുവിനെതിരെ നടപടിക്ക് സാധ്യതയെന്ന് അഭ്യൂഹം
സഞ്ജു സാംസണ്‍ പ്രാര്‍ത്ഥിക്കുന്നു Image Credit source: PTI
Jayadevan AM
Jayadevan AM | Published: 03 Mar 2026 | 08:10 AM

സഞ്ജു സാംസണ്‍ പുറത്തെടുത്ത വീരോചിത പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലിലെത്തിയത്. 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ സഞ്ജു പുറത്താകാതെ 50 പന്തില്‍ 97 റണ്‍സ് നേടി. ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും സഞ്ജു ക്ഷമയോടെ ക്രീസില്‍ ഉറച്ചുനിന്നു. മോശം പന്തുകള്‍ തിരഞ്ഞുപിടിച്ച് ശിക്ഷിച്ചു. ഒടുവില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ മോശം പ്രകടനം പുറത്തെടുത്തിരുന്നെങ്കില്‍, സഞ്ജുവിന്റെ ടീമിലെ നിലനില്‍പ് തന്നെ അവതാളത്തിലാകുമായിരുന്നു. ചുറ്റും സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും, അതൊന്നും ഗൗനിക്കാതെ താരം ടീമിനായി പോരാടി. ഒടുവില്‍, ഇന്ത്യയെ വിജയിപ്പിച്ചതിന് ശേഷം സഞ്ജു പുറത്തെടുത്ത ‘സെലിബ്രേഷന്‍’ ഏറെ ശ്രദ്ധേയമായിരുന്നു.

വളരെ സൗമ്യമായാണ് സഞ്ജു ആ നിമിഷം ആഘോഷിച്ചത്. വിജയറണ്‍ കണ്ടെത്തിയതിന് ശേഷം ബാറ്റും, ഹെല്‍മറ്റും ഗ്രൗണ്ടിലിട്ട് താരം മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് സഞ്ജു ചെയ്തത്. എന്നാല്‍ ഹെല്‍മറ്റും, ബാറ്റും ഗ്രൗണ്ടിലേക്ക് ഇട്ടത് സഞ്ജുവിന് തിരിച്ചടിയാകുമോയെന്നാണ് ആശങ്ക.

Also Read: Sanju Samson: കണ്ടടോ ഞാനാ വിന്റേജ് സഞ്ജുവിനെ; ആ ഫോറുകള്‍ക്ക് നൂറില്‍ 100 മാര്‍ക്ക്‌

ഇത് ഐസിസിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും, താരത്തിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സഞ്ജുവിന്റെ പ്രവൃത്തി പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കാനാകില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇത് ചട്ടലംഘനമായി ഐസിസി കാണുമോയെന്നും വ്യക്തമല്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളും ലഭ്യമായിട്ടില്ല.

ഹെല്‍മറ്റ് എറിയുന്നതൊക്കെ ക്രിക്കറ്റില്‍ സര്‍വസാധാരണമാണെങ്കിലും, മാച്ച് റഫറിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും നടപടി സ്വീകരിക്കുക. മാച്ച് റഫറി ഇത് ചട്ടലംഘനമായി കണക്കാക്കിയാല്‍, താരത്തിന്റെ പ്രവൃത്തി ‘ലെവല്‍ 1’ ലംഘനമായി കണക്കാക്കും. അങ്ങനെ സംഭവിച്ചാല്‍, മാച്ച് ഫീയുടെ 50 ശതമാനം പിഴയോ, അല്ലെങ്കില്‍ ഡീമെറിറ്റ് പോയിന്റോ താരത്തിനെതിരെ ചുമത്തിയേക്കാം. എന്നാല്‍ അത്തരം നടപടികള്‍ക്കുള്ള ഒന്നും സഞ്ജു ചെയ്തിട്ടില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷയും വിലയിരുത്തലും.

 

View this post on Instagram

 

A post shared by ICC (@icc)

Follow Us